അവിടെ കണ്ട കാഴ്ച അനഘയ്ക്ക് അത്ഭുതമായിരുന്നു. മുകളില്‍ ആകാശത്ത് ചന്ദ്രനും നക്ഷത്രങ്ങളും കുടെ താഴെ വിശാലമായ മൈസൂര്‍ നഗരം. അങ്ങിങ്ങായി ഉള്ള വെളിച്ച പ്രഭ കണ്ണിന് കുളിര്മയേകുന്ന ഒന്നായിരുന്നു. അനഘ അറിയാതെ വാതില്‍ തുറന്നു മാളുട്ടിയോടൊപ്പം പുറത്തേക്കിറങ്ങി. കുറച്ചധികം നേരം അത് നോക്കി നിന്നു. മാളുട്ടിയാണേല് ആകാശത്തേ അമ്പിളിമാമനെയും നക്ഷത്രങ്ങളെയുമാണ് നോക്കി നിന്നത്. ഓള്‍ഡേജ് ഹോമിന്റെ ചുറ്റും മരങ്ങളായാതുകൊണ്ട് ഇത്രയും നല്ലൊരു ആകാശ കാഴ്ച അവിടെ പ്രയാസമായിരുന്നു.
കുറച്ചധികം നേരം മൂന്ന് പേരും അവിടെത്തെ ഭംഗി ആസ്വദിച്ചു നിന്നു. പിന്നെ ദേവിന്റെ നിര്‍ബന്ധപ്രകാരം തിരിച്ചുപോന്നു. എന്നാല്‍ അപ്പോഴേക്കും രാവിലെ മുതലുള്ള യാത്രക്ഷീണവും മറ്റുമായി കൊണ്ടു മാളുട്ടി ഉറക്കം തുങ്ങി തുടങ്ങിയിരുന്നു. മാളുട്ടിയ്ക്ക് അനഘയുടെ മടിയില്‍ ഇരുന്ന് ഉറങ്ങുന്നത് ഒരു അസ്വസ്ഥതയായി തോന്നിയപ്പോ അവള് തിരിഞ്ഞു നിന്നു അനഘയുടെ കഴുത്തിലുടെ കൈയിട്ട് അനഘയെ കെട്ടിപിടിച്ചു. പിന്നെ അവളുടെ തോളില്‍ തലവെച്ചു പതിയെ കിടന്നുറങ്ങി. അനഘ പതിയെ മാളുട്ടിയുടെ പുറത്ത് തട്ടി അവളെ ഉറക്കി തുടങ്ങി. കുടെ ഒരു ചെറിയ മൂളലിലുടെ അവളുടെ ഉറക്കം സുഖമമാക്കി. അനഘയുടെ താരാട്ടുപോലെയുള്ള മൂളലിലും അവളുടെ ശരീരത്തിന്റെ ചൂടും തട്ടി പതിയെ ഉറക്കത്തിലേക്ക് പതിച്ചു.
ദേവാണെങ്കില്‍ ഇരുവരുടെയും ഓരോ ചലനവും ശ്രദ്ധിച്ചുകൊണ്ടിരിക്കുകയായിരുന്നു. അനഘയുടെ ചുടുപിടിച്ചു മാളുട്ടി സുഖമായി നിദ്രയിലേക്കാണ്ടുപോകുന്നത് ബാക്ക്മീറര് ചെറുതായി തിരിച്ചുവെച്ചു അതിലുടെ കണ്ടു നിന്നു. എന്തോ ദേവിന്റെ മുഖത്ത് ഒരു ചിരി പ്രത്യക്ഷപ്പെട്ടു.
വണ്ടി നേരെ പോയത് ഓള്‍ഡേജ് ഹോമിലേക്കാണ്. അവിടെ ചെന്ന് വണ്ടി തിരിച്ചു പാര്‍ക്ക് ചെയ്ത ശേഷം ദേവിറങ്ങി വന്നു അനഘയുടെ ഡോറു തുറന്നു കൊടുത്തു. പിന്നെ അനഘയുടെ തോളില്‍ കിടന്നുറങ്ങുന്ന മാളുട്ടിയെ എടുക്കാന്‍ നോക്കിയെങ്കിലും അപ്പോഴേക്കും അനഘ അതിനെ നിരസിച്ചു. അവള് മാളുട്ടിയെ തോളിലെടുത്തുകൊണ്ടു തന്നെ പുറത്തേക്കിറങ്ങി. അപ്പോഴും മാളുട്ടി സുഖനിദ്രയിലായിരുന്നു. വാഹനത്തിന്റെ ശബ്ദം കേട്ട് അപ്പോഴേക്കും മദര്‍ മുറ്റത്തേക്കിറങ്ങി വന്നിരുന്നു.
““ഇവള് ഉറങ്ങിയോ…..?”” തോളില്‍ കിടക്കുന്ന മാളുട്ടിയെ കണ്ടു മദര്‍ ചോദിച്ചു.
““ഹാ മദര്‍…. ഇന്നത്തെ ക്ഷീണമുണ്ടാവും….”” അനഘ ചിരിയോടെ മറുപടി നല്കി.
““മാളുട്ടി വല്ലതും കഴിച്ചോ….?”” മദര്‍ അശങ്കയോടെ ചോദിച്ചു.
““കുറച്ച് ജിലേബിയും ഐസ്ക്രീമും ഓറഞ്ചുമെല്ലാം കഴിച്ചു.”” ദേവ് മറുപടി നല്കി.
““ഹാ…. ആശ്വാസം….”” മാളൂട്ടി പട്ടിണി കിടന്നില്ല കാര്യത്തിൽ മദര്‍ തന്റെ മനസ്സിലുള്ള കാര്യം പറഞ്ഞു.
അങ്ങനെ കുറച്ച് നാളത്തെ ഇടവേളയ്ക്ക് ശേഷം പോരാളി വീണ്ടും എയറിൽ കയറിയിരിക്കുന്നു.അഭിനന്ദനങ്ങൾ.അപ്പോ കൂടുതൽ ഒന്നും പറയാനില്ല അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ??
എയറിൽ നിന്ന് താഴെ ഇറങ്ങിയിട്ട് എത്ര ദിവസമായി… നീ ഇപ്പോഴാ ണോ അതറിഞ്ഞത്??
മനസ്സിൽ ശരിക്കും തട്ടി
……. വാക്കുകൾ ഇല്ല ❤?❤❤❤??മാത്രം
Thank you ? ❤️
നല്ല വാക്കുകള്‍ക്കു നന്ദി ❤️
ഖൽബെ ഈ ഭാഗവും അടിപൊളി ????❤️❤️❤️❤️❤️❤️❤️❤️❤️❤️
Thank You Bro ???
❤❤❤.. പതിവ് പോലെ ഈ ഭാഗവും നന്നായിട്ടുണ്ട്… അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു…
Thank you so much Bro ♥️❤️?
❤️❤️❤️
?❤️♥️?
Oru rakshem elledo…. oru molu venamnnn thonnipoy❤
Thank You bro ?
ഈ ഭാഗവും വളരേ നന്നായിട്ടുണ്ട് ❤?
Thank You Anu ??
ഖൽബെ..,……. ആദ്യ 4-5 ഭാഗങ്ങൾ വരെ വായിച്ചിരുന്നു എങ്കിലും പിന്നീട് അതിനു കഴിഞ്ഞില്ല…… ഇഷ്ടപ്പെടാഞ്ഞിട്ട് അല്ലാട്ടോ…… ടൈം ഒരു വില്ലൻ ആയിപ്പോയി…… ഇന്നലെ വായിച്ചു പൂർത്തിയാക്കി എങ്കിലും കമന്റ് ഇടാൻ കഴിഞ്ഞിരുന്നില്ല……
എന്താപ്പോ പറയണ്ടേ എന്ന കൺഫ്യൂഷൻ ആയിരിക്കുന്നു…..
റെയിൽ പാളങ്ങൾ പോലെ ഒന്നിക്കാൻ സാധ്യത ഇല്ലാതെ സാമാന്തരമായി പോകുന്ന അനുവും ദേവും…… അവർക്കിടയിലേക്ക് കടന്നു വന്ന മാളൂട്ടി……. സത്യം പറഞ്ഞാൽ ഇതുവരെ വന്നതിൽ വച്ചേറ്റവും വൈകാരികമായി സ്പർശിച്ചത് ഈ പാർട്ട് ആയിരുന്നു….. മാളൂട്ടിയെയും അവളുടെ ജനനവും അവളെ ഉപേക്ഷിക്കാൻ ഉണ്ടായ സാഹചര്യവും അവളെ നഷ്ടപ്പെട്ടപ്പോൾ ഉണ്ടായ ദേവിന്റെ അവസ്ഥയും….. പിന്നീട് ഒരു അന്യയെ പോലെ തന്റെ മകളെ ചേർത്തു പിടിക്കേണ്ടി വന്നതും എല്ലാം സത്യം പറഞ്ഞാൽ നെഞ്ചിലൊരു ഭാരവും
തൊണ്ടക്കുഴിയിൽ ഒരു നീറ്റലും സമ്മാനിച്ചു….
അടുത്ത പാർട്ട് ഒത്തിരി വൈകില്ല എന്ന പ്രതീക്ഷയോടെ…… സ്നേഹപൂർവ്വം ?????????
ചെമ്പരത്തി ബ്രോ?..
സമയം എല്ലായിടത്തും വില്ലനാണ് അല്ലെ… ഇവിടെയും അങ്ങനെ തന്നെയാണ് ?
ദേവിന്റെ കഥ ചുരുക്കിയാണ് പറഞ്ഞത്… എന്നിട്ടും അത് മനസില്‍ പിടിച്ചു നിന്നു എന്ന് കേട്ടത്തിൽ സന്തോഷം ഉണ്ട് ??
അടുത്ത ഭാഗം എഴുത് തുടങ്ങിയിട്ടുണ്ട്… സമയം വില്ലൻ ആയില്ല എങ്കിൽ പെട്ടെന്ന് തരാം… ??
ithil thettukaaran dev maathram aanu. avanu kalyanam kazhikunnathinu munne ithu parayanam aaayirunnu. oru penninte jeevitham kalanjaanu avan avante kunjine thirike kondu varan pokunnath. ennit avante nyaayeekaranam enthaanu. one year kazhinj divorce cheyth pokko ennu. naayakan oru aanatham illathavanenn veendum theliyichirikunnu. ini ethra thanne avane vella pooshiyaalum avan oru aanatham illaathavan thanneya
ദേവ് തെറ്റുകാരൻ തന്നെയാണ്. അത് അവനും നിഷേധിക്കുന്നില്ലല്ലോ… പക്ഷേ അവന് എല്ലാം തുറന്ന് പറഞ്ഞാൽ അവന്റെ ആവശ്യത്തിന് അവൾ കുടെ നില്‍ക്കുമോ എന്ന സംശയം അവനുണ്ടാവും. അതാണ് എല്ലാം പറയാന്‍ ഇത്രയും വൈകിപ്പോയിട്ടുണ്ടാവുക. ?