? ഋതുഭേദങ്ങൾ ?️ 09 [ഖല്‍ബിന്‍റെ പോരാളി ?] 798

 

അങ്ങനെ ആ ദിനവും വന്നെത്തി. ഒരുപാട് നേരത്തെ കാത്തിരിപ്പിനും പ്രാര്‍ത്ഥനയ്ക്കും പിടി തരാതെ അവളെപോലെ ഒരു പെണ്‍കുഞ്ഞിനെ എന്‍റെ കൈലേക്ക് തന്നിട്ട് ഒരു വാക്കുപോലും മിണ്ടാതെ അവളുടെ മമ്മയുടെ അടുത്തേക്ക് അവള്‍ പോയി. തന്ന പ്രണയം പോലും തിരിച്ചു വാങ്ങാന്‍ അവള്‍ കുടെ നിന്നില്ല. അവളെ പോലെ അവളുടെ കുഞ്ഞും അമ്മയില്ലാത്തവളായി….””

ദേവ് ഇടറിയ വാക്കുകളിലുടെ പറഞ്ഞു നിര്‍ത്തി. അനഘയും ആകെ വല്ലാതെയായിരുന്നു. ചുമറിലേക്ക് നോക്കി നില്‍ക്കുന്ന ദേവിന്‍റെ കണ്ണുകളില്‍ നിന്നു നില്‍ക്കാതെ നീരുറവ പുറത്തേക്ക് വന്നുകൊണ്ടിരുന്നു. അവന്‍ എന്തോ ചിന്തിച്ചു കൊണ്ടങ്ങനെ അനങ്ങാതെ നിന്നു. എന്നാല്‍ ഓരോ നിമിഷവും നീര്‍തുള്ളില്‍ കവിളിലുടെ താഴേക്ക് ഊര്‍ന്നിറങ്ങുന്നുണ്ടായിരുന്നു.

അനഘയുടെ മനസും അത് കണ്ടു വേദനിച്ചു തുടങ്ങി. തന്നോട്ട് ദേഷ്യപ്പെടുമ്പോഴും മറ്റുള്ളവരുടെ മുന്നില്‍ സന്തോഷിക്കുമ്പോഴും പ്രിയപ്പെട്ടവരുടെ വിയോഗം നല്‍കിയ വേദനയില്‍ ആ മനസ് കരച്ചിലടക്കിപിടിക്കുകയായിരുന്നു. ആദ്യം ചിറ്റശ്ശിയും അധികം വൈകാതെ അനുവും. രണ്ടും അവനെക്കാള്‍ ഏറെ അവനെ സ്നേഹിച്ചവര്‍… എന്നാല്‍ രണ്ടുപേരും ഇന്നു അവനരികില്ലില്ല….

അനഘ ദേവിന്‍റെ ചുമലില്‍ ആശ്വാസരൂപേണ തന്‍റെ കൈ വെച്ചു. ഒരുനിമിഷം അപ്രതീക്ഷമായ ആ കാര്യത്തില്‍ ദേവ് ഞെട്ടിതരിച്ചു പോയി. അവന്‍ നിറ കണ്ണുകളോടെ അനഘയെ നോക്കി. ഒരു പക്ഷേ കണ്ണില്‍ നിറഞ്ഞ കണ്ണൂനീര്‍ അവന്‍റെ കാഴ്ചയെ പോലും തടസപ്പെടുത്തിയിരുന്നു.

ദേവ് പെട്ടെന്ന് സ്വബോധത്തിലേക്ക് വന്നു. അവന്‍ രണ്ടു കണ്ണുകളും സ്വന്തം കൈ കൊണ്ട് തുടച്ചു. പിന്നെ കൃത്രിമമായ ഒരു ചിരി ചിരിക്കാന്‍ ശ്രമിച്ചു. എന്നാലും അതിലും അവന്‍ പരാജയപ്പെടുകയായിരുന്നു. അനഘയാണെങ്കില്‍ ഈ അവസ്ഥയില്‍ എന്തുപറയണമെന്നോ, എന്തു ചെയ്യണമെന്നോ അറിയാതെ അവനെ തന്നെ നോക്കി നിന്നു.

അല്‍പം കഴിഞ്ഞപ്പോഴേക്കും ദേവ് അല്‍പം ശാന്തമായി തുടങ്ങി. അതോടെ അവന്‍ ബാക്കി കഥ പറഞ്ഞു തുടങ്ങി. അനഘ ഒന്നും മിണ്ടാതെ അവന്‍റെ വാക്കുകള്‍ക്ക് കാതോര്‍ത്തു.

““അന്ന് എല്ലാം നഷ്ടപ്പെട്ട അവസ്ഥയിലായിരുന്നു ഞാന്‍. അവളെ ഞങ്ങളുടെ ദേവലോകത്ത് തന്നെ എന്നെന്നേക്കുമായി ഉറക്കി കിടത്തിയ ശേഷം ആ ചോരകുഞ്ഞിനെയും കൊണ്ട് എന്തുചെയ്യണമെന്നറിയാത്ത ഒരു അവസ്ഥയിൽ ഞാന്‍ നിന്നു. കുഞ്ഞിന്റെ കരച്ചില്‍ പോലും എന്നില്‍ ദേഷ്യം ഉണ്ടാക്കി തുടങ്ങി. എന്‍റെ അനുവിനെ കൊന്നു ഭൂമിയിലേക്ക വന്ന ആ കുട്ടിയോട് വല്ലാത്ത ദേഷ്യമായിരുന്നു എനിക്കപ്പോ… ഒരുപക്ഷേ അവള്‍ ഇല്ലെങ്കില്‍ അനു പിന്നെയും എന്‍റെ കുടെയുണ്ടാവുമെന്ന ചിന്ത എന്നില്‍ ഉണ്ടായി. രണ്ടു ദിവസം എങ്ങിനെയോ അവിടെ തള്ളി നിക്കി. പക്ഷേ മനസ് ഒരു തരത്തിലും ശാന്തമാകാതെ വന്നപ്പോ വേറെ വഴിയില്ലാതെ അവിടെ നിന്ന് ഇറങ്ങി.

 

120 Comments

  1. അങ്ങനെ കുറച്ച് നാളത്തെ ഇടവേളയ്ക്ക് ശേഷം പോരാളി വീണ്ടും എയറിൽ കയറിയിരിക്കുന്നു.അഭിനന്ദനങ്ങൾ.അപ്പോ കൂടുതൽ ഒന്നും പറയാനില്ല അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ??

    1. എയറിൽ നിന്ന് താഴെ ഇറങ്ങിയിട്ട് എത്ര ദിവസമായി… നീ ഇപ്പോഴാ ണോ അതറിഞ്ഞത്??

  2. അപ്പൂട്ടൻ ?

    മനസ്സിൽ ശരിക്കും തട്ടി
    ……. വാക്കുകൾ ഇല്ല ❤?❤❤❤??മാത്രം

    1. Thank you ? ❤️

      നല്ല വാക്കുകള്‍ക്കു നന്ദി ❤️

  3. മുത്തു

    ഖൽബെ ഈ ഭാഗവും അടിപൊളി ????❤️❤️❤️❤️❤️❤️❤️❤️❤️❤️

  4. ദ്രോണ നെരൂദ

    ❤❤❤.. പതിവ് പോലെ ഈ ഭാഗവും നന്നായിട്ടുണ്ട്… അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു…

  5. ❤️❤️❤️

  6. Oru rakshem elledo…. oru molu venamnnn thonnipoy❤

  7. ࿇༲࿆༫࿆࿂࿆༗ANU﹏✍࿇༲࿆༫࿆࿂࿆༗

    ഈ ഭാഗവും വളരേ നന്നായിട്ടുണ്ട് ❤?

  8. ചെമ്പരത്തി

    ഖൽബെ..,……. ആദ്യ 4-5 ഭാഗങ്ങൾ വരെ വായിച്ചിരുന്നു എങ്കിലും പിന്നീട് അതിനു കഴിഞ്ഞില്ല…… ഇഷ്ടപ്പെടാഞ്ഞിട്ട് അല്ലാട്ടോ…… ടൈം ഒരു വില്ലൻ ആയിപ്പോയി…… ഇന്നലെ വായിച്ചു പൂർത്തിയാക്കി എങ്കിലും കമന്റ്‌ ഇടാൻ കഴിഞ്ഞിരുന്നില്ല……

    എന്താപ്പോ പറയണ്ടേ എന്ന കൺഫ്യൂഷൻ ആയിരിക്കുന്നു…..
    റെയിൽ പാളങ്ങൾ പോലെ ഒന്നിക്കാൻ സാധ്യത ഇല്ലാതെ സാമാന്തരമായി പോകുന്ന അനുവും ദേവും…… അവർക്കിടയിലേക്ക് കടന്നു വന്ന മാളൂട്ടി……. സത്യം പറഞ്ഞാൽ ഇതുവരെ വന്നതിൽ വച്ചേറ്റവും വൈകാരികമായി സ്പർശിച്ചത് ഈ പാർട്ട് ആയിരുന്നു….. മാളൂട്ടിയെയും അവളുടെ ജനനവും അവളെ ഉപേക്ഷിക്കാൻ ഉണ്ടായ സാഹചര്യവും അവളെ നഷ്ടപ്പെട്ടപ്പോൾ ഉണ്ടായ ദേവിന്റെ അവസ്ഥയും….. പിന്നീട് ഒരു അന്യയെ പോലെ തന്റെ മകളെ ചേർത്തു പിടിക്കേണ്ടി വന്നതും എല്ലാം സത്യം പറഞ്ഞാൽ നെഞ്ചിലൊരു ഭാരവും
    തൊണ്ടക്കുഴിയിൽ ഒരു നീറ്റലും സമ്മാനിച്ചു….
    അടുത്ത പാർട്ട്‌ ഒത്തിരി വൈകില്ല എന്ന പ്രതീക്ഷയോടെ…… സ്നേഹപൂർവ്വം ?????????

    1. ചെമ്പരത്തി ബ്രോ?..

      സമയം എല്ലായിടത്തും വില്ലനാണ് അല്ലെ… ഇവിടെയും അങ്ങനെ തന്നെയാണ്‌ ?

      ദേവിന്റെ കഥ ചുരുക്കിയാണ് പറഞ്ഞത്… എന്നിട്ടും അത് മനസില്‍ പിടിച്ചു നിന്നു എന്ന് കേട്ടത്തിൽ സന്തോഷം ഉണ്ട് ??

      അടുത്ത ഭാഗം എഴുത് തുടങ്ങിയിട്ടുണ്ട്… സമയം വില്ലൻ ആയില്ല എങ്കിൽ പെട്ടെന്ന് തരാം… ??

  9. ezhuthine snehikunnavan

    ithil thettukaaran dev maathram aanu. avanu kalyanam kazhikunnathinu munne ithu parayanam aaayirunnu. oru penninte jeevitham kalanjaanu avan avante kunjine thirike kondu varan pokunnath. ennit avante nyaayeekaranam enthaanu. one year kazhinj divorce cheyth pokko ennu. naayakan oru aanatham illathavanenn veendum theliyichirikunnu. ini ethra thanne avane vella pooshiyaalum avan oru aanatham illaathavan thanneya

    1. ദേവ് തെറ്റുകാരൻ തന്നെയാണ്. അത് അവനും നിഷേധിക്കുന്നില്ലല്ലോ… പക്ഷേ അവന്‍ എല്ലാം തുറന്ന് പറഞ്ഞാൽ അവന്റെ ആവശ്യത്തിന് അവൾ കുടെ നില്‍ക്കുമോ എന്ന സംശയം അവനുണ്ടാവും. അതാണ്‌ എല്ലാം പറയാന്‍ ഇത്രയും വൈകിപ്പോയിട്ടുണ്ടാവുക. ?

Comments are closed.