? ഋതുഭേദങ്ങൾ ?️ 09 [ഖല്‍ബിന്‍റെ പോരാളി ?] 798

 

അതിനാല്‍ വീക്കെന്‍റുകളില്‍ അടുത്തുള്ള സിറ്റിയിലേക്ക് ഇറങ്ങുമ്പോള്‍ ഞങ്ങള്‍ വല്ല ബൂത്തിലും കയറി അവളുടെ പപ്പയേയും എന്‍റെ വീട്ടിലേക്കും വിളിക്കും… എന്നാലും ടോമും മാലുവുമായുള്ള അടുപ്പം ഞങ്ങള്‍ കുറച്ചു. കാരണം അടുത്താല്‍ പിന്നെ അവരെ കാണാതെയിരിക്കാന്‍ ഞങ്ങള്‍ക്ക് ആവില്ല. അത് ചിലപ്പോള്‍ അവരുടെ ജീവിതത്തെയും ബാധിച്ചേക്കാം എന്ന് ഞങ്ങള്‍ കരുതിയിരുന്നു.

എന്നാല്‍ ഞങ്ങളോട് സംസാരിക്കാന്‍ ഒരിക്കല്‍ പോലും അവളുടെ പപ്പ സമ്മതിച്ചില്ല. ഒരു വര്‍ഷത്തോളം ഈ പ്രവൃത്തി തുടര്‍ന്നിട്ടും അനുകൂലമായ ഒന്നും തന്നെ അവളുടെ പപ്പയില്‍ നിന്നുണ്ടായില്ല. അവസാനമായി ഇങ്ങനെയൊരു മകള്‍ തനിക്കില്ലെന്ന് പറഞ്ഞു ഫോണ്‍ വെക്കുകയായിരുന്നു അവളുടെ പപ്പ ചെയ്തതു.

അടുത്ത തവണ ഞങ്ങള്‍ വിളിക്കുമ്പോഴേക്കും അവളുടെ പപ്പ മൈസൂറിലെ ബിസിനസ് എല്ലാം അവസാനിപ്പിച്ചു ഖത്തറിലേക്ക് പോയിരുന്നു. അങ്ങോട്ട് വിളിയ്ക്കാനുള്ള നമ്പറോ മറ്റോ ഒന്നുമില്ലാത്തതിനാല്‍ അതോടെ അവളുടെ പപ്പയെ വിളിയ്ക്കാനുള്ള അവസരങ്ങള്‍ നഷ്ടമാവുകയായിരുന്നു. അവളുടെ പപ്പ പോയതോടെ ഞങ്ങള്‍ക്കെതിരെ ഇനി അയാള്‍ വരുകയില്ലെന്ന സത്യവും ഞങ്ങള്‍ മനസിലാക്കി. അതോടെ ഏകദേശം ഒരു വര്‍ഷത്തിനു ശേഷം ഞങ്ങള്‍ ഈ നഗരത്തിലെത്തി. ടോമിനെയും മാലുവിനെയും കണ്ടു. സന്തോഷത്തോടെ തിരിച്ചുപോയി.

ആയിടയ്ക്കാണ് അനു ഗര്‍ഭിണിയാവുന്നത്. പപ്പയുടെ അകള്‍ച്ച നല്‍കി ദുഃഖങ്ങള്‍ക്കിടയില്‍ ഞങ്ങള്‍ക്ക് ലഭിച്ച സന്തോഷവാര്‍ത്ത. ഇരുപത്തിരണ്ടാം വയസ്സില്‍ ഞങ്ങള്‍ ഒരു അച്ഛനമ്മമാരാവന്‍ പോകുന്ന അസുലഭ അനുഭൂതി. പിന്നിടുള്ള നാളുകള്‍ ആ സന്തോഷത്തെ ചുറ്റി പറ്റിയായിരുന്നു. എന്നാല്‍ അവളുടെ ആരോഗ്യപരമായ കുഴപ്പം കൊണ്ടു ചെക്കപ്പിന് പോയപ്പോള്‍ ഡോക്ടര്‍മാര്‍ ആ ഗര്‍ഭം ബുദ്ധിമുട്ടുള്ളതാണെന്ന് പറഞ്ഞിരുന്നു.

അവളുടെ ജീവനെ പേടിച്ചു അവളോട് അബോഷന് വരെ ഞാന്‍ അവളെ നിര്‍ബന്ധിച്ചിരുന്നു. എന്നാല്‍ അമ്മയാവാന്‍ പോകുന്നതിന്‍റെ എക്സൈറ്റ്മെന്‍റില്‍ നിന്നിരുന്ന അവള്‍ അതിന് കുട്ട് നിന്നില്ല. താന്‍ കുഞ്ഞിനെ പ്രസവിക്കുമെന്നും തനിക്ക് കിട്ടാത്ത ഒരു അമ്മയുടെ എല്ലാ സ്നേഹവും നല്‍കി ആ കുഞ്ഞിനെ വളര്‍ത്തുമെന്നും അവള്‍ വാശിപിടിച്ചു. അവളുടെ വാശിയുടെ മുകളില്‍ പിടിച്ചു നില്‍ക്കാന്‍ എനിക്ക് സാധിക്കുമായിരുന്നില്ല.

പിന്നിടുള്ള മാസങ്ങള്‍ സ്വപ്നങ്ങളുടെയും കരുതലുകളുടെയും നാളുകളായിരുന്നു. പുതിയ അതിഥിയെ സ്വീകരിക്കാന്‍ ഞങ്ങളും ഞങ്ങളുടെ ദേവലോകവും ഒരുങ്ങി. അതിനിടയില്‍ ഡോക്ടര്‍ പറഞ്ഞ പ്രശ്നങ്ങളെല്ലാം പതിയെ ഞങ്ങള്‍ മറന്നു. ഒരുപക്ഷേ ഞങ്ങള്‍ മറന്നാലും ദൈവം അതെല്ലാം കുറിച്ചുവെച്ചിരുന്നു എന്നു വേണം കരുതാന്‍.

 

120 Comments

  1. അങ്ങനെ കുറച്ച് നാളത്തെ ഇടവേളയ്ക്ക് ശേഷം പോരാളി വീണ്ടും എയറിൽ കയറിയിരിക്കുന്നു.അഭിനന്ദനങ്ങൾ.അപ്പോ കൂടുതൽ ഒന്നും പറയാനില്ല അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ??

    1. എയറിൽ നിന്ന് താഴെ ഇറങ്ങിയിട്ട് എത്ര ദിവസമായി… നീ ഇപ്പോഴാ ണോ അതറിഞ്ഞത്??

  2. അപ്പൂട്ടൻ ?

    മനസ്സിൽ ശരിക്കും തട്ടി
    ……. വാക്കുകൾ ഇല്ല ❤?❤❤❤??മാത്രം

    1. Thank you ? ❤️

      നല്ല വാക്കുകള്‍ക്കു നന്ദി ❤️

  3. മുത്തു

    ഖൽബെ ഈ ഭാഗവും അടിപൊളി ????❤️❤️❤️❤️❤️❤️❤️❤️❤️❤️

  4. ദ്രോണ നെരൂദ

    ❤❤❤.. പതിവ് പോലെ ഈ ഭാഗവും നന്നായിട്ടുണ്ട്… അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു…

  5. ❤️❤️❤️

  6. Oru rakshem elledo…. oru molu venamnnn thonnipoy❤

  7. ࿇༲࿆༫࿆࿂࿆༗ANU﹏✍࿇༲࿆༫࿆࿂࿆༗

    ഈ ഭാഗവും വളരേ നന്നായിട്ടുണ്ട് ❤?

  8. ചെമ്പരത്തി

    ഖൽബെ..,……. ആദ്യ 4-5 ഭാഗങ്ങൾ വരെ വായിച്ചിരുന്നു എങ്കിലും പിന്നീട് അതിനു കഴിഞ്ഞില്ല…… ഇഷ്ടപ്പെടാഞ്ഞിട്ട് അല്ലാട്ടോ…… ടൈം ഒരു വില്ലൻ ആയിപ്പോയി…… ഇന്നലെ വായിച്ചു പൂർത്തിയാക്കി എങ്കിലും കമന്റ്‌ ഇടാൻ കഴിഞ്ഞിരുന്നില്ല……

    എന്താപ്പോ പറയണ്ടേ എന്ന കൺഫ്യൂഷൻ ആയിരിക്കുന്നു…..
    റെയിൽ പാളങ്ങൾ പോലെ ഒന്നിക്കാൻ സാധ്യത ഇല്ലാതെ സാമാന്തരമായി പോകുന്ന അനുവും ദേവും…… അവർക്കിടയിലേക്ക് കടന്നു വന്ന മാളൂട്ടി……. സത്യം പറഞ്ഞാൽ ഇതുവരെ വന്നതിൽ വച്ചേറ്റവും വൈകാരികമായി സ്പർശിച്ചത് ഈ പാർട്ട് ആയിരുന്നു….. മാളൂട്ടിയെയും അവളുടെ ജനനവും അവളെ ഉപേക്ഷിക്കാൻ ഉണ്ടായ സാഹചര്യവും അവളെ നഷ്ടപ്പെട്ടപ്പോൾ ഉണ്ടായ ദേവിന്റെ അവസ്ഥയും….. പിന്നീട് ഒരു അന്യയെ പോലെ തന്റെ മകളെ ചേർത്തു പിടിക്കേണ്ടി വന്നതും എല്ലാം സത്യം പറഞ്ഞാൽ നെഞ്ചിലൊരു ഭാരവും
    തൊണ്ടക്കുഴിയിൽ ഒരു നീറ്റലും സമ്മാനിച്ചു….
    അടുത്ത പാർട്ട്‌ ഒത്തിരി വൈകില്ല എന്ന പ്രതീക്ഷയോടെ…… സ്നേഹപൂർവ്വം ?????????

    1. ചെമ്പരത്തി ബ്രോ?..

      സമയം എല്ലായിടത്തും വില്ലനാണ് അല്ലെ… ഇവിടെയും അങ്ങനെ തന്നെയാണ്‌ ?

      ദേവിന്റെ കഥ ചുരുക്കിയാണ് പറഞ്ഞത്… എന്നിട്ടും അത് മനസില്‍ പിടിച്ചു നിന്നു എന്ന് കേട്ടത്തിൽ സന്തോഷം ഉണ്ട് ??

      അടുത്ത ഭാഗം എഴുത് തുടങ്ങിയിട്ടുണ്ട്… സമയം വില്ലൻ ആയില്ല എങ്കിൽ പെട്ടെന്ന് തരാം… ??

  9. ezhuthine snehikunnavan

    ithil thettukaaran dev maathram aanu. avanu kalyanam kazhikunnathinu munne ithu parayanam aaayirunnu. oru penninte jeevitham kalanjaanu avan avante kunjine thirike kondu varan pokunnath. ennit avante nyaayeekaranam enthaanu. one year kazhinj divorce cheyth pokko ennu. naayakan oru aanatham illathavanenn veendum theliyichirikunnu. ini ethra thanne avane vella pooshiyaalum avan oru aanatham illaathavan thanneya

    1. ദേവ് തെറ്റുകാരൻ തന്നെയാണ്. അത് അവനും നിഷേധിക്കുന്നില്ലല്ലോ… പക്ഷേ അവന്‍ എല്ലാം തുറന്ന് പറഞ്ഞാൽ അവന്റെ ആവശ്യത്തിന് അവൾ കുടെ നില്‍ക്കുമോ എന്ന സംശയം അവനുണ്ടാവും. അതാണ്‌ എല്ലാം പറയാന്‍ ഇത്രയും വൈകിപ്പോയിട്ടുണ്ടാവുക. ?

Comments are closed.