? ഋതുഭേദങ്ങൾ ?️ 09 [ഖല്‍ബിന്‍റെ പോരാളി ?] 798

 

““എന്നെ കൊണ്ടുപോവോ…..”” മാളുട്ടി സന്തോഷത്തോടെ ചോദിച്ചു.

““പിന്നെ…. മാളുട്ടിയെ സൂ ഒക്കെ കാണിക്കനല്ലേ ഞങ്ങള്‍ വന്നത്….”” ദേവ് മറുപടി നല്‍കി.

““ഷൂവോ…..”” മാളുട്ടി കാര്യം മനസിലാവാതെ ചോദിച്ചു.

““ഷൂ അല്ല…. സൂ…. നമ്മുക്ക് സിംഹത്തെ കാണണ്ടേ….”” ദേവ് ചോദിച്ചു.

““ഹാ…. സിംഗം….. നമ്മുക്ക് പോവാം….”” സിംഹമെന്ന് കേട്ടതും അവള്‍ക്ക് ആവേശമായി….

““അല്ല…. അവളുടെ കുളിയൊന്നും കഴിഞ്ഞില്ലലോ…. പിന്നെയെങ്ങനാ…..”” മദര്‍ ചോദിച്ചു.

““ആണോടീ…. നീ കുളിച്ചില്ലേ…..?”” മദറിന്‍റെ സംസാരം കേട്ട് ദേവ് മാളുട്ടിയോട് കള്ളദേഷ്യത്തോടെ ചോദിച്ചു.

““മ്ഛും….”” മാളുട്ടി തോളുകുലുക്കികൊണ്ടു പറഞ്ഞു.

““എന്നാ മദറെ…. ഞാന്‍ ഇവളെ കുളിപ്പിച്ച് വരാം. മദര്‍ അനഘയ്ക്ക് കമ്പനി കൊടുക്ക്….””

““അയ്യോ…. ദേവേങ്ങനെയാ അവളെ…..? മഹവികൃതിയാ….”” മദര്‍ മാളുട്ടിയുടെ സ്വഭാവം ധ്വനിച്ചുകൊണ്ടു പറഞ്ഞു.

““അതൊന്നും സാരമില്ലെന്നെ…. ഞാന്‍ നോക്കിക്കൊള്ളാം….”” ദേവ് അത്രയും പറഞ്ഞു മാളുട്ടിയെയും കൊണ്ട് പുറത്തേക്ക് നടന്നു. അനഘ ഒരു നിമിഷം അതു നോക്കി നിന്നു. ഒരു അച്ഛനും മകളും തമ്മിലുള്ള സുന്ദരനിമിഷങ്ങള്‍…. നടന്നുനിങ്ങുന്ന ഇരുവരുടെയും മുഖത്തുള്ള സന്തോഷം…. ഒരുപക്ഷേ ഇത്രയും നേരം മിണ്ടാതെ ഇരുന്നിരുന്ന ദേവേട്ടന്‍ അവളെ കണ്ടപ്പോ തൊട്ട് വന്ന മാറ്റാം…

അനഘ പിന്നെ കുറച്ച് നേരം മദറുമായി സംസാരിച്ചിരുന്നു. അധികവും ദേവിനെ പറ്റിയായിരുന്നു. ദേവിനെ പറ്റി പറയുമ്പോള്‍ മദറിന് നൂറ് നാവാണ്. വെറും മാളുട്ടിയുടെ സ്പോണ്‍സര്‍ മാത്രമല്ല അവര്‍ക്ക് ദേവ്… അവിടുത്തെ അന്തേവാസികള്‍ക്ക് വേണ്ടിയും ഉച്ചഭക്ഷണമുള്‍പടെ പല കാര്യങ്ങളും ദേവ് ചെയ്യുന്നുണ്ട്. ….

ഏകദേശം അരമണിക്കുറിന് ശേഷം മാളുട്ടിയെയും കൊണ്ട് ദേവ് തിരിച്ചു വന്നു. മാളുട്ടിയെ അവന്‍ കാര്യമായി ഒരുക്കിയിട്ടുണ്ടായിരുന്നു. പുത്തനുടുപ്പായിരുന്നു അവള്‍ ഇട്ടിരുന്നു. പൗഡറിട്ട് കണ്ണെഴുതി പൊട്ടുകുത്തി. ഒരു ഫാന്‍സി മാലയും രണ്ടുകൈയിലും വളകളുമായി മൂടി രണ്ടു കൊമ്പുപോലെ കെട്ടി ഒരു മാലാഖ കൊച്ചിനെ പോലെയുണ്ടായിരുന്നു മാളുട്ടിയപ്പോള്‍….

““വാ… പോവാം അനഗേച്ചി….”” റൂമിലേക്ക് കയറി ഉടനെ മാളുട്ടി വിളിച്ചു പറഞ്ഞു.

““ഹാ…. സുന്ദരികുട്ടി വന്നോ….”” അനഘ അവളെ നോക്കി ചോദിച്ചു. മാളുട്ടി ആ പുകഴ്ത്തലില്‍ ആനന്ദത്തോടെ ചിരിച്ചു കാണിച്ചു. അനഘ എണിറ്റു അവര്‍ക്കരികിലേക്ക് നടന്നു.

““മതറെ ടാറ്റ….”” മാളുട്ടി മദറിനെ നോക്കി ടാറ്റ കാണിക്കുന്നതിനൊപ്പം പറഞ്ഞു.

““അല്ലാ…. മാളുട്ടിയൊന്നും കഴിച്ചില്ലലോ….?”” മദര്‍ ചോദിച്ചു.

““അതു ഞാന്‍ പുറത്തിന്നു വാങ്ങിച്ച് കൊടുത്തോളാം മദറെ….”” ദേവ് ഉടനെ മറുപടി നല്‍കി.

 

120 Comments

  1. അങ്ങനെ കുറച്ച് നാളത്തെ ഇടവേളയ്ക്ക് ശേഷം പോരാളി വീണ്ടും എയറിൽ കയറിയിരിക്കുന്നു.അഭിനന്ദനങ്ങൾ.അപ്പോ കൂടുതൽ ഒന്നും പറയാനില്ല അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ??

    1. എയറിൽ നിന്ന് താഴെ ഇറങ്ങിയിട്ട് എത്ര ദിവസമായി… നീ ഇപ്പോഴാ ണോ അതറിഞ്ഞത്??

  2. അപ്പൂട്ടൻ ?

    മനസ്സിൽ ശരിക്കും തട്ടി
    ……. വാക്കുകൾ ഇല്ല ❤?❤❤❤??മാത്രം

    1. Thank you ? ❤️

      നല്ല വാക്കുകള്‍ക്കു നന്ദി ❤️

  3. മുത്തു

    ഖൽബെ ഈ ഭാഗവും അടിപൊളി ????❤️❤️❤️❤️❤️❤️❤️❤️❤️❤️

  4. ദ്രോണ നെരൂദ

    ❤❤❤.. പതിവ് പോലെ ഈ ഭാഗവും നന്നായിട്ടുണ്ട്… അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു…

  5. ❤️❤️❤️

  6. Oru rakshem elledo…. oru molu venamnnn thonnipoy❤

  7. ࿇༲࿆༫࿆࿂࿆༗ANU﹏✍࿇༲࿆༫࿆࿂࿆༗

    ഈ ഭാഗവും വളരേ നന്നായിട്ടുണ്ട് ❤?

  8. ചെമ്പരത്തി

    ഖൽബെ..,……. ആദ്യ 4-5 ഭാഗങ്ങൾ വരെ വായിച്ചിരുന്നു എങ്കിലും പിന്നീട് അതിനു കഴിഞ്ഞില്ല…… ഇഷ്ടപ്പെടാഞ്ഞിട്ട് അല്ലാട്ടോ…… ടൈം ഒരു വില്ലൻ ആയിപ്പോയി…… ഇന്നലെ വായിച്ചു പൂർത്തിയാക്കി എങ്കിലും കമന്റ്‌ ഇടാൻ കഴിഞ്ഞിരുന്നില്ല……

    എന്താപ്പോ പറയണ്ടേ എന്ന കൺഫ്യൂഷൻ ആയിരിക്കുന്നു…..
    റെയിൽ പാളങ്ങൾ പോലെ ഒന്നിക്കാൻ സാധ്യത ഇല്ലാതെ സാമാന്തരമായി പോകുന്ന അനുവും ദേവും…… അവർക്കിടയിലേക്ക് കടന്നു വന്ന മാളൂട്ടി……. സത്യം പറഞ്ഞാൽ ഇതുവരെ വന്നതിൽ വച്ചേറ്റവും വൈകാരികമായി സ്പർശിച്ചത് ഈ പാർട്ട് ആയിരുന്നു….. മാളൂട്ടിയെയും അവളുടെ ജനനവും അവളെ ഉപേക്ഷിക്കാൻ ഉണ്ടായ സാഹചര്യവും അവളെ നഷ്ടപ്പെട്ടപ്പോൾ ഉണ്ടായ ദേവിന്റെ അവസ്ഥയും….. പിന്നീട് ഒരു അന്യയെ പോലെ തന്റെ മകളെ ചേർത്തു പിടിക്കേണ്ടി വന്നതും എല്ലാം സത്യം പറഞ്ഞാൽ നെഞ്ചിലൊരു ഭാരവും
    തൊണ്ടക്കുഴിയിൽ ഒരു നീറ്റലും സമ്മാനിച്ചു….
    അടുത്ത പാർട്ട്‌ ഒത്തിരി വൈകില്ല എന്ന പ്രതീക്ഷയോടെ…… സ്നേഹപൂർവ്വം ?????????

    1. ചെമ്പരത്തി ബ്രോ?..

      സമയം എല്ലായിടത്തും വില്ലനാണ് അല്ലെ… ഇവിടെയും അങ്ങനെ തന്നെയാണ്‌ ?

      ദേവിന്റെ കഥ ചുരുക്കിയാണ് പറഞ്ഞത്… എന്നിട്ടും അത് മനസില്‍ പിടിച്ചു നിന്നു എന്ന് കേട്ടത്തിൽ സന്തോഷം ഉണ്ട് ??

      അടുത്ത ഭാഗം എഴുത് തുടങ്ങിയിട്ടുണ്ട്… സമയം വില്ലൻ ആയില്ല എങ്കിൽ പെട്ടെന്ന് തരാം… ??

  9. ezhuthine snehikunnavan

    ithil thettukaaran dev maathram aanu. avanu kalyanam kazhikunnathinu munne ithu parayanam aaayirunnu. oru penninte jeevitham kalanjaanu avan avante kunjine thirike kondu varan pokunnath. ennit avante nyaayeekaranam enthaanu. one year kazhinj divorce cheyth pokko ennu. naayakan oru aanatham illathavanenn veendum theliyichirikunnu. ini ethra thanne avane vella pooshiyaalum avan oru aanatham illaathavan thanneya

    1. ദേവ് തെറ്റുകാരൻ തന്നെയാണ്. അത് അവനും നിഷേധിക്കുന്നില്ലല്ലോ… പക്ഷേ അവന്‍ എല്ലാം തുറന്ന് പറഞ്ഞാൽ അവന്റെ ആവശ്യത്തിന് അവൾ കുടെ നില്‍ക്കുമോ എന്ന സംശയം അവനുണ്ടാവും. അതാണ്‌ എല്ലാം പറയാന്‍ ഇത്രയും വൈകിപ്പോയിട്ടുണ്ടാവുക. ?

Comments are closed.