? ഋതുഭേദങ്ങൾ ?️ 09 [ഖല്‍ബിന്‍റെ പോരാളി ?] 798

 

അന്ന് ഇങ്ങോട്ട് പോരുമ്പോ എന്‍റെ മോള് ഒരു ചോദ്യചിഹ്നമായി മനസില്‍ ഉണ്ടായിരുന്നു. ഇനി അവളെ കൊണ്ട് എങ്ങോട്ട് പോവും… വീട്ടുകാരോട് എന്തുപറയും. അങ്ങിനെ ഒരുപാട് ചോദ്യങ്ങള്‍. കുടെ അനുവിനെ കൊന്ന് വന്നവള്‍ എന്ന ചിന്തയും. ആ സമയം അവളെ കൊല്ലാന്‍ വരെ തോന്നി. പക്ഷേ അതിന് മനസ് വന്നില്ല. രാത്രി ഈ നഗരത്തിലെത്തിയ ഞാന്‍ നടന്നു വരുന്ന വഴിയ്ക്കാണ് ആ ചര്‍ച്ച് കണ്ടത്. അവളുടെ ഭാവി ദൈവം തിരുമാനിക്കട്ടെ എന്നു വെച്ചു അവളെ ചര്‍ച്ചിന് മുന്നില്‍ കിടത്തി ഞാന്‍ ഇങ്ങോട്ട് പോന്നു. ഒന്നു തിരിഞ്ഞുനോക്കാന്‍ പോലും അന്നെനിക്ക് തോന്നിയില്ല. കാരണം അവളെ മനസില്‍ നിന്നു പോലും പൂര്‍ണമായും പറിച്ചെറിയുകയായിരുന്നു എന്‍റെ ലക്ഷ്യം….

ഇവിടെ വന്ന് പിറ്റേന്നാണ് ടോമും മാലുവും അമേരിക്കയില്‍ നിന്നു വന്നത്…. കാര്യങ്ങള്‍ ചോദിച്ചപ്പോ അനുവും കുഞ്ഞും ദൈവത്തിനടുത്തേക്ക് പോയിയെന്ന് ഞാന്‍ കള്ളം പറഞ്ഞു. പതിയെ രണ്ടുദിവസം മാത്രം പരിചയമുള്ള ആ ചോരകുഞ്ഞിനെ മറക്കാന്‍ ഞാന്‍ ശ്രമിച്ചു.

എന്നാല്‍ മൂന്ന് നാല് ദിവസത്തിനുള്ളില്‍ രാത്രി ഞാനൊരു സ്വപ്നം കണ്ടു. എന്നെ വിട്ടുപോയ ശേഷം അന്ന് ആദ്യമായി എന്‍റെ അനു എന്‍റെയടുത്തു വന്നു. എന്നോട് സംസാരിച്ചു. ഒരുപക്ഷേ സ്വപ്നത്തിലെങ്കിലും അവളെ വീണ്ടും കണ്ടപ്പോ മനസിന് ലഭിച്ച ഒരു ആശ്വാസം വളരെ വലുതായിരുന്നു. പക്ഷേ അവള്‍ എന്നോട് പിണക്കത്തിലായിരുന്നു. അവള്‍ ചോദിച്ചത് അവളുടെ കുഞ്ഞിനെയായിരുന്നു. ഞങ്ങളുടെ ജീവിതം മാറ്റുമെന്ന് അവള്‍ പറഞ്ഞ, അവള്‍ സ്വന്തം ജീവന്‍ കളഞ്ഞു രക്ഷിച്ച അവളുടെ കുഞ്ഞിനെ പറ്റി അവള്‍ ചോദിച്ചു. ഞാനപ്പോള്‍ മറുപടി പറയാന്‍ കഴിയാതെ നില്‍ക്കുക മാത്രമേ ഉണ്ടായുള്ളു. അന്ന് അവള്‍ ആദ്യമായി എന്നോട് ദേഷ്യപ്പെട്ടു. എന്നെ ഇഷ്ടമല്ലെന്ന് പറഞ്ഞു. എന്‍റെ ഭാര്യയായിരുന്നു എന്നതില്‍ ലജ്ജിക്കുന്നു എന്നുവരെ പറഞ്ഞു. അവളുടെ വാക്കുകളിലുടെ എന്നിലെ അച്ഛനെ അവള്‍ ഉണര്‍ത്തുകയായിരുന്നു.

നേരം പുലര്‍ന്നപ്പോഴേക്കും ഞാന്‍ പോലും അറിയാതെ എന്നില്‍ മാളുട്ടിയോടുള്ള ദേഷ്യം അലിഞ്ഞുപോയി. അവളെ ഉപേക്ഷിക്കാന്‍ തോന്നിയ നിമിഷത്തെ കുറിച്ചൊര്‍ത്തു സ്വയം അമര്‍ഷം തോന്നി. ഒരച്ഛന്‍റെ കടമ മറന്ന ഞാന്‍ ഒരു പരാജയമാണെന്ന് മനസിലാക്കി തുടങ്ങി. അന്ന് ആ ചര്‍ച്ചിലേക്ക് വീണ്ടും പോകുമ്പോ എങ്ങനെയെങ്കിലും എന്‍റെ കുഞ്ഞിനെ തിരിച്ചുകൊണ്ടുവരണമെന്ന ചിന്തയായിരുന്നു.

എന്നാല്‍ വലിച്ചെറിഞ്ഞ അത്ര എളുപ്പമായിരുന്നില്ല തിരിച്ചെടുക്കുന്നത്. അവിടെയുള്ളവര്‍ അവളെ അവിടെ സംരക്ഷിക്കുകയായിരുന്നു. അന്ന് ചിറ്റശ്ശിയുടെ പേരും പറഞ്ഞു അവിടെ പോയത് മാളുട്ടിയെ കാണാന്‍ ആയിരുന്നു. അന്ന് അവിടെ ഉള്ളില്‍ നിന്നു മാളുട്ടിയുടെ കരച്ചില് കേട്ടപ്പോ അങ്ങോട്ട് ഓടി ചെന്നതു എന്നിലെ അച്ഛന്‍ മനസ്സായിരുന്നു. ഞാന്‍ അവളെ കോരിയെടുക്കുമ്പോ ആദ്യമായി എനിക്ക് സന്തോഷം തോന്നി. എന്‍റെ കൊഞ്ചിക്കലില്‍ അവള്‍ ചിരിച്ചപ്പോ എന്‍റെ മനസും പുഞ്ചിരിച്ചു.

 

120 Comments

  1. അങ്ങനെ കുറച്ച് നാളത്തെ ഇടവേളയ്ക്ക് ശേഷം പോരാളി വീണ്ടും എയറിൽ കയറിയിരിക്കുന്നു.അഭിനന്ദനങ്ങൾ.അപ്പോ കൂടുതൽ ഒന്നും പറയാനില്ല അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ??

    1. എയറിൽ നിന്ന് താഴെ ഇറങ്ങിയിട്ട് എത്ര ദിവസമായി… നീ ഇപ്പോഴാ ണോ അതറിഞ്ഞത്??

  2. അപ്പൂട്ടൻ ?

    മനസ്സിൽ ശരിക്കും തട്ടി
    ……. വാക്കുകൾ ഇല്ല ❤?❤❤❤??മാത്രം

    1. Thank you ? ❤️

      നല്ല വാക്കുകള്‍ക്കു നന്ദി ❤️

  3. മുത്തു

    ഖൽബെ ഈ ഭാഗവും അടിപൊളി ????❤️❤️❤️❤️❤️❤️❤️❤️❤️❤️

  4. ദ്രോണ നെരൂദ

    ❤❤❤.. പതിവ് പോലെ ഈ ഭാഗവും നന്നായിട്ടുണ്ട്… അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു…

  5. ❤️❤️❤️

  6. Oru rakshem elledo…. oru molu venamnnn thonnipoy❤

  7. ࿇༲࿆༫࿆࿂࿆༗ANU﹏✍࿇༲࿆༫࿆࿂࿆༗

    ഈ ഭാഗവും വളരേ നന്നായിട്ടുണ്ട് ❤?

  8. ചെമ്പരത്തി

    ഖൽബെ..,……. ആദ്യ 4-5 ഭാഗങ്ങൾ വരെ വായിച്ചിരുന്നു എങ്കിലും പിന്നീട് അതിനു കഴിഞ്ഞില്ല…… ഇഷ്ടപ്പെടാഞ്ഞിട്ട് അല്ലാട്ടോ…… ടൈം ഒരു വില്ലൻ ആയിപ്പോയി…… ഇന്നലെ വായിച്ചു പൂർത്തിയാക്കി എങ്കിലും കമന്റ്‌ ഇടാൻ കഴിഞ്ഞിരുന്നില്ല……

    എന്താപ്പോ പറയണ്ടേ എന്ന കൺഫ്യൂഷൻ ആയിരിക്കുന്നു…..
    റെയിൽ പാളങ്ങൾ പോലെ ഒന്നിക്കാൻ സാധ്യത ഇല്ലാതെ സാമാന്തരമായി പോകുന്ന അനുവും ദേവും…… അവർക്കിടയിലേക്ക് കടന്നു വന്ന മാളൂട്ടി……. സത്യം പറഞ്ഞാൽ ഇതുവരെ വന്നതിൽ വച്ചേറ്റവും വൈകാരികമായി സ്പർശിച്ചത് ഈ പാർട്ട് ആയിരുന്നു….. മാളൂട്ടിയെയും അവളുടെ ജനനവും അവളെ ഉപേക്ഷിക്കാൻ ഉണ്ടായ സാഹചര്യവും അവളെ നഷ്ടപ്പെട്ടപ്പോൾ ഉണ്ടായ ദേവിന്റെ അവസ്ഥയും….. പിന്നീട് ഒരു അന്യയെ പോലെ തന്റെ മകളെ ചേർത്തു പിടിക്കേണ്ടി വന്നതും എല്ലാം സത്യം പറഞ്ഞാൽ നെഞ്ചിലൊരു ഭാരവും
    തൊണ്ടക്കുഴിയിൽ ഒരു നീറ്റലും സമ്മാനിച്ചു….
    അടുത്ത പാർട്ട്‌ ഒത്തിരി വൈകില്ല എന്ന പ്രതീക്ഷയോടെ…… സ്നേഹപൂർവ്വം ?????????

    1. ചെമ്പരത്തി ബ്രോ?..

      സമയം എല്ലായിടത്തും വില്ലനാണ് അല്ലെ… ഇവിടെയും അങ്ങനെ തന്നെയാണ്‌ ?

      ദേവിന്റെ കഥ ചുരുക്കിയാണ് പറഞ്ഞത്… എന്നിട്ടും അത് മനസില്‍ പിടിച്ചു നിന്നു എന്ന് കേട്ടത്തിൽ സന്തോഷം ഉണ്ട് ??

      അടുത്ത ഭാഗം എഴുത് തുടങ്ങിയിട്ടുണ്ട്… സമയം വില്ലൻ ആയില്ല എങ്കിൽ പെട്ടെന്ന് തരാം… ??

  9. ezhuthine snehikunnavan

    ithil thettukaaran dev maathram aanu. avanu kalyanam kazhikunnathinu munne ithu parayanam aaayirunnu. oru penninte jeevitham kalanjaanu avan avante kunjine thirike kondu varan pokunnath. ennit avante nyaayeekaranam enthaanu. one year kazhinj divorce cheyth pokko ennu. naayakan oru aanatham illathavanenn veendum theliyichirikunnu. ini ethra thanne avane vella pooshiyaalum avan oru aanatham illaathavan thanneya

    1. ദേവ് തെറ്റുകാരൻ തന്നെയാണ്. അത് അവനും നിഷേധിക്കുന്നില്ലല്ലോ… പക്ഷേ അവന്‍ എല്ലാം തുറന്ന് പറഞ്ഞാൽ അവന്റെ ആവശ്യത്തിന് അവൾ കുടെ നില്‍ക്കുമോ എന്ന സംശയം അവനുണ്ടാവും. അതാണ്‌ എല്ലാം പറയാന്‍ ഇത്രയും വൈകിപ്പോയിട്ടുണ്ടാവുക. ?

Comments are closed.