Changinte Pengal by Arun വിവേക് ജോലിക്ക് ഇറങ്ങാൻ തുടങ്ങുന്ന ഹരിയേ വിളിച്ചു പറഞ്ഞു ” ഹരിയേ ടാ ഹരിയെ, നാളെ വെള്ളിയാഴ്ച്ച അല്ലെ, നമുക്ക് അടിച്ചു പൊളിക്കണ്ടേ? ” “ഇന്നത്തെ ദിവസം കഴിഞ്ഞു അല്ലേടാ നാളെ നീ ഇത് തന്നെ ചിന്തിക്കാതെ ” “എന്തോന്ന് ആണെടാ, നമുക്ക് അടിച്ചു പൊളിച്ചു ജീവിക്കണം ” ‘ജീവിക്കാം, നീ ഒന്ന് സമാധാനപ്പെടു ” അന്നേരം ജോലിക്ക് പോകാൻ വരുന്ന വണ്ടിയുടെ ശബ്ദം കേട്ടു ” ഇപ്പൊ ജോലിക്ക് പോകാൻ […]
സമവാക്യം 9
Samavakyam by Jayaraj Parappanangadi വേണ്ടപ്പെട്ടൊരു പേപ്പര്‍ തിരയുന്നതിനിടയിലാണ് അലമാരയില്‍ നിന്നും സുമിയുടെ ഡയറി ബിജുവിന്റെ കയ്യില്‍ കിട്ടുന്നത്.. പലപ്പോഴും മേശപ്പുറത്തലസമായിക്കിടക്കാറുള്ള ആ ഡയറിലെങ്ങാനും തന്റെ സ്ളിപ്പുണ്ടൊ എന്നറിയാന്‍ അവനതിലെ പേജുകളില്‍ വിരലു ചലിപ്പിച്ചു… തികച്ചും വ്യക്തിപരമായൊരു സംഗതിയാണ് ഡയറിയെന്നതിനാല്‍ അതിലെയൊരു വരിപോലും ബിജു ഇതുവരെ വായിച്ചിട്ടുണ്ടായിരുന്നില്ല… പക്ഷേ വരവ് ചിലവെന്ന തലക്കെട്ടോടുകൂടി അവളെഴുതിയ ഉരുണ്ട അക്ഷരങ്ങളില്‍ ഒരു രസത്തിനെന്നപോലെ അവന്റെ കണ്ണു തടഞ്ഞു .. അതിലിങ്ങനെ എഴുതിയിരുന്നു… ഇപ്രാവശ്യം കെമിക്കല്‍ കമ്പനിയിലെ എന്റെ മുതലാളി അഞ്ഞൂറ് […]
കഷണ്ടിയുടെ വില 7
kashandiyude vila by എം. പി, എസ്. വീയ്യോത്ത് വെള്ളിയാഴ്ച്ചയായതിനാലാണെന്ന് ദുബായ് സോനാപൂർ ലേബർ ക്യാമ്പിലെ നാനാജാതിമത ദേശക്കാരായ തൊഴിലാളി സുഹൃത്തുക്കളിൽ ചിലർ പതിവ് പരിപാടികളായ ഫോൺ ഇൻ പ്രോഗ്രാമും പ്രഭാതഭക്ഷണ പാചകവും ശീതീകരണിയുടെ തണലിലായി കമ്പിളിപ്പുതപ്പിൽ സാൻഡ്‌വിച്ച് പേപ്പറിൽ ചുരുട്ടിയപോലെയുള്ള രീതിയിൽ എല്ലാം മറന്ന് നിദ്രയിലും കഴിച്ചുകൂട്ടുന്നൂ അതിൽ നിന്നും വ്യത്യസ്തരായി ജോലിക്കു പോകുന്നവരും ഒത്തിരികാണും ഇവിടെ. ഞാനും അവരിലൊരാളായി ബര്ദുബായിലേക്ക് പോകാനായി ഞങ്ങളുടെ ക്യാമ്പിന് സമീപത്തുള്ള ബസ്സ് സ്റ്റോപ്പ് ലക്ഷ്യമാക്കി നടന്നൂ . അപ്പോഴും […]
രക്തരക്ഷസ്സ് 23 33
രക്തരക്ഷസ്സ് 23 Raktharakshassu Part 23 bY അഖിലേഷ് പരമേശ്വർ previous Parts എന്നാൽ പ്രതീക്ഷിച്ച കാഴ്ച്ചയായിരുന്നില്ല അഭിയെ അവിടെ കാത്തിരുന്നത്. തലേന്ന് രാത്രിയിൽ രാഘവനെ ശ്രീപാർവ്വതി എടുത്തെറിഞ്ഞപ്പോൾ തകർന്ന് വീണ ജനൽ യാതൊരു കേടുപാടുമില്ലാതെ പൂർവസ്ഥിതിയിൽ ആയിരിക്കുന്നു. ചെന്നായ്ക്കൾ കടിച്ചു കീറിയ രാഘവന്റെ ശരീരം പോയിട്ട് ഒരു തുള്ളി രക്തം പോലും അവിടെങ്ങുമില്ല. ന്താ കൊച്ചമ്പ്രാ നോക്കണേ.ചോദ്യം കേട്ട് അഭി ഞെട്ടിത്തിരിഞ്ഞു. പിന്നിൽ ചോദ്യ ഭാവത്തിൽ അമ്മാളു. ഹേ.ഒന്നൂല്ല്യ.ഇന്നലെ രാത്രിയിൽ ഇവിടെ എന്തോ വീഴുന്ന ഒച്ച […]
എൻെറ ആദ്യ ബൈക്ക് യാത്ര 16
Ente Adiyathe Bike Yathra by Leebabiju വിവാഹം കഴിഞ്ഞു രണ്ടാം ദിവസം ഉച്ചയൂണും കഴിഞ്ഞു എന്നെയും കൂട്ടി ഏട്ടൻ മുറിയിൽ കയറി കതകടച്ചു.പത്തു മിനിറ്റ് കഴിഞ്ഞില്ല. വാതിലിൽ മുട്ടുകേട്ടു. “എടാ. മോനേ..വാതിലു തുറന്നേ”അമ്മയുടെ ശബ്ദം. ഞാൻ പെട്ടെന്ന് ഏട്ടനിൽ നിന്നും പിടഞ്ഞകന്നു. “എന്താമ്മേ”ദേഷ്യത്തോടെ ആയിരുന്നു എങ്കിലും ഏട്ടൻ ശബ്ദത്തിൽ സൗമ്യതവരുത്തിയാണ് ചോദിച്ചത്. “ടാ അവള്ടെ അച്ഛൻ വന്നിരിക്കുന്നു.. വാതില് തുറന്നേ”ഇത് കേട്ടതും ‘ഹായ് ഇൻ്റെ അച്ഛൻ’എന്നും പറഞ്ഞു ഞാൻ കട്ടിലിൽ നിന്നും ചാടിയിറങ്ങി.ഏട്ടനെ നോക്കി. ഏട്ടൻ […]
ചാരിത്ര്യം 22
Charithriyam by Jayaraj Parappanangadi പരസ്പരം പാലുകുടി നടത്തിയ ശേഷം മുല്ലപ്പൂതോരണങ്ങള്‍ക്കിടയില്‍ നിന്നും നിമിഷയെ പതുക്കയെഴുന്നേല്‍പ്പിച്ച് സന്ദീപ് ബെഡ്ഡില്‍ ഒരു വെള്ളമുണ്ട് വിരിച്ചു… ഇതെന്തിനാണേട്ടാ…? അതിശയോക്തിയോടെയുള്ള അവളുടെ ചോദ്യത്തിന് സന്ദീപ് ചിരിച്ചുകൊണ്ട് പറഞ്ഞു… നിമിഷാ…. നീ തെറ്റിദ്ധരിയ്ക്കുകയൊന്നും വേണ്ട… ഞാനൊരബദ്ധവിശ്വാസിയുമല്ല.. പക്ഷേ പരമ്പരാഗതശെെലികള്‍ പലതും പുനരാവര്‍ത്തനം ചെയ്യുന്ന ഈ കാലത്ത് പണ്ടത്തെ അമ്മായിയമ്മമാര്‍ ചെയ്തു പോന്നിരുന്ന ഒരു ചാരിത്ര്യവിശേഷം വെറുതെയൊരു രസത്തിന് നിന്റെ മുന്നിലവതരിപ്പിച്ചെന്നു മാത്രം… നീ പരിശുദ്ധയാണെങ്കില്‍ നാളെരാവിലെ ഒരു റോസാപ്പൂപോലെ ഈ മുണ്ട് ചുവന്നിരിയ്ക്കും… […]
ശവക്കല്ലറ – 4 13
Shavakallara Part 4 by Arun വെളുപ്പിന് നാല് മണി അനന്തന്റെ കോർട്ടേഴ്‌സ് അനന്തൻ നേരത്തെ തന്നെ റെഡി ആയി സിറ്റ്ഔട്ടിൽ ചാരുകസേരയിൽ ഇരുന്ന്കൊണ്ട് ചൂടുചായ ഊതി കുടിക്കുവായിരുന്നു ഇടയ്ക്ക് പുറത്തേക്കു നോക്കുന്നതും ഉണ്ട് സ്റ്റേഷനിൽ നിന്നും ജീപ്പുമായിട്ട് ഭാർഗവേട്ടൻ വരുന്നത് നോക്കുവാ ഇന്ന് sp ഓഫീസിൽ പോകണം സാറിനെ കാണാൻ ഇന്ന് ചെല്ലാം എന്ന് പറഞ്ഞതാ അതുകൊണ്ടാ ഇത്ര രാവിലെ എണീറ്റു റെഡി ആയത് പുറത്തു ഇപ്പോളും മഞ്ഞു വീണുകൊണ്ടിരിക്കുന്നത് അനന്തൻ കണ്ടു മുറ്റത്തു നിന്ന […]
പൊതിച്ചോർ 27
Pothichor by Ammu Santhosh അമ്മ എവിടെയാണെന്ന് ദിവ്യ ഒന്ന് കൂടി നോക്കി കുളിക്കുകയാണെന്നു ഉറപ്പ് വരുത്തി ഫോൺ എടുത്തു. രാഹുലിന്റെ മെസ്സേജ് ഇന്നലെ രാത്രി തന്നെ വന്നു കിടപ്പുണ്ട്. “12മണിക്കുള്ള ഷോ ആണ് സിനിമ കഴിഞ്ഞിട്ട് ഭക്ഷണം അത് കഴിഞ്ഞു എന്റെ വീട്ടിലേക്കു പോകാം. പേടിക്കണ്ട അമ്മയുണ്ട് വീട്ടിൽ. വൈകിട്ട് കോളേജ് വിടുന്ന സമയം തിരിച്ചു പോകാം ” അവൾ അത് വായിച്ചിട്ടു വെഗം ഡിലീറ്റ് ചെയ്തു. അനിയത്തി സ്കൂളിൽ പോയി കഴിഞ്ഞു. അമ്മ ഷോപ്പിൽ […]
പെയ്തൊഴിഞ്ഞ മഴയിൽ 11
Peythozhinja Mazhayil by Rajeesh Kannamangalam ‘വിഷ്ണുവേട്ടാ, എന്താ കണ്ടിട്ട് മിണ്ടാതെ പോകുന്നത്?’ ‘ആ, മാളൂ, ഞാൻ കണ്ടില്ല’ ‘ഏട്ടൻ എപ്പോ വന്നു?’ ‘രണ്ടാഴ്ചയായി. നിങ്ങൾ അവിടെ നിന്ന് താമസം മാറി അല്ലേ?’ ‘അച്ഛന് ട്രാൻസ്ഫർ ആയി ഇങ്ങോട്ട്’ ‘ഞാൻ അവിടെ പോയിരുന്നു. അപ്പുറത്തെ വീട്ടിലെ ചേച്ചിയാ പറഞ്ഞത് നിങ്ങൾ വേറെ മാറിയെന്നും ദേവൂന്റെ കല്യാണം കഴിഞ്ഞു എന്നും’ ‘ഏട്ടൻ പോയിട്ട് രണ്ട് മാസത്തിനുള്ളിൽ ഞങ്ങൾ ഇങ്ങോട്ട് മാറി’ ‘ഉം. എന്താ മാളൂ ദേവൂന് പറ്റിയത്? കാത്തിരിക്കാൻ […]
ചുവന്നുടുപ്പ് 16
Chuvanna Uduppu by Nijila Abhina “അമ്മേ എനിക്കൊരു ചൊമന്നുടുപ്പ് വാങ്ങിച്ചെരോ… ” കുണുങ്ങിക്കൊണ്ടുള്ള ആമീടെ ചോദ്യം ഇന്നുമെന്റെ മനസിലുണ്ട്….. “എന്തിനാപ്പോ എന്റാമിക്കുട്ടിക്ക് ചൊമന്നുടുപ്പ്…. ഇപ്പൊ ഇട്ടിരിക്കുന്നതും ചുവന്നുടുപ്പല്ലേ…. ” “അതിനിത് എന്റടുപ്പല്ലാന്ന് നന്ദിനിക്കുട്ടി പറഞ്ഞല്ലോ….. എല്ലാർടേം മുന്പില് വെച്ചവളു പറയ്യാ നന്ദിനിക്കുട്ടീടെ അമ്മ തറ തുടയ്ക്കാനിട്ട പഴെയുടുപ്പ് അമ്മ എടുത്തോണ്ടന്നയാന്ന്…. ” ‘ആണോമ്മേ ‘ വിങ്ങിപ്പൊട്ടി നിൽക്കുന്നയാ മുഖം ചേർത്തു പിടിക്കുമ്പോൾ എന്റെ കണ്ണും നിറഞ്ഞിരുന്നു….. “അയ്യേ എന്റെ മോളെന്തിനാ കരേണെ….. അത് മോള്ടെ കുഞ്ഞേച്ചീടെ […]
കറുത്ത വംശം 12
Karutha Vamsham by Arun “സ്വപ്നങ്ങൾ വിറ്റവരുടെ ജീവിതം” ഞാൻ മനു ,മെഡിക്കൽ റെപ്രെസെന്ററ്റീവ് ആയി ജോലി ചെയുന്നു, സാമാന്യം നല്ല രീതിയിൽ ഉള്ള ശമ്പളം ഉണ്ട്. എന്നാലും പ്രാരാബ്ദം ഉള്ള വീട്ടിലെ ജനനം കൊണ്ട് കിട്ടുന്നത് ഒന്നും തികയുന്നില്ല രണ്ടു പെങ്ങന്മാർ ഉണ്ടായിരുന്നു, രണ്ടു പേരേം കെട്ടിച്ചു വിട്ടു, കുറെ കടങ്ങൾ വരുത്തി വച്ചിട്ട് അച്ഛൻ മരിച്ചു, അച്ഛൻ പോയി അധികം കഴിയും മുൻപ് അമ്മയും. ഒരുപാട് ബുദ്ധിമുട്ട് സഹിച്ചാണ് ഞാൻ പ്രൈവറ്റ് ആയി ഡിഗ്രി […]
കല്യാണ പിറ്റേന്ന് 43
Kalyana Pittennu by കരി മിഴി ആദ്യരാത്രി കഴിഞ്ഞു പിറ്റേ ദിവസം വെളുപ്പിനെ ഞാൻ ഉണർന്നു.കല്യാണം കഴിഞ്ഞാൽ വന്നു കയറുന്ന പെണ്ണ് തണുത്ത വെളുപ്പാൻ കാലത്ത് തന്നെ കുളിക്കണം.പൂജാമുറിയിൽ കയറി വിളക്ക് കത്തിക്കണം.വീട്ടിൽ ആരെങ്കിലും ചായയിട്ട് തന്നാൽ ഭർത്താവിനു കൊണ്ടു കൊടുക്കണം.ഇതൊക്കെ ഒരു സ്ഥിരം പതിവാണ്. എന്തെങ്കിലും ഒരു ചെയ്ഞ്ച് വേണ്ടേ… ഞാൻ ഭർത്താവിനെ നോക്കി.അദ്ദേഹം മൂടിപ്പുതച്ച് ഒടുക്കത്തെ ഉറക്കം.ഇതിയാനു ഉറങ്ങാമെങ്കിൽ പിന്നെ എനിക്ക് മാത്രമെന്താ തൊട്ടുകൂടായ്മ. ഞാനും പുതപ്പ് തലവഴിമൂടിയൊരറ്റ ഉറക്കം.തണുപ്പ് സമയം ആയതിനാൽ അടിപൊളി…. […]
വിച്ഛേദം 14
vichedam by Ann Vincent Saravanan ദേ…. അയാൾ നിന്നെ തന്നെ നോക്കുന്നു. വിജി ശക്തമായി സ്വപ്നയുടെ കൈയിൽ തോണ്ടി. ആ ഭാഗത്തേക്ക് നോക്കേണ്ട എന്ന് മനസ് കരുതിയെങ്കിലും സ്വപ്നയുടെ കണ്ണുകൾ അങ്ങോട്ട് തന്നെ പോയി. ഇതു മൂന്നു നാലു ദിവസമായി തുടങ്ങിയിട്ട്. കൂടെ കഴിക്കാൻ ഇരിക്കുന്നവരും ഇതു ശ്രദ്ധിക്കുന്നുണ്ട് എന്ന വിവരം സ്വപ്നയെ അലോസരപ്പെടുത്തി. സ്വപ്ന ചെന്നൈയിലെ ഒരു ഐ ടി കമ്പനിയുടെ യാത്ര വകുപ്പിലെ ജോലിക്കാരി ആണ്. ഇരുനിറക്കാരിയായ സ്വപ്ന ഒരു സുന്ദരി തന്നെ […]
ഞാനും നീയും 11
Njanum Niyum by Safad Ali Pk ഇന്നലെ ആയിരുന്നു എന്റെ പെണ്ണുകാണൽ… ഞാൻ അൻസിന…. +2 കഴിഞ്ഞപ്പോൾ മുതൽ വീട്ടിൽ ആലോചനകൾ വന്നു തുടങ്ങി…. എന്റെ ഉമ്മാന്റെ ഫ്രണ്ടും അയൽവാസിയും ആയിരുന്ന റുബീനത്ത കൊണ്ട് വന്ന ആലോചനായ…. ആദ്യം ഫോട്ടോ കണ്ടു….. അത്ര വല്ല്യ മൊഞ്ചൻ ഒന്നുമല്ലങ്കിക്കും… കാണാൻ ഒരു സ്റ്റൈൽ ഒക്കെ ഉണ്ട്… വീട്ടിൽ ഉള്ളവർക്കും ഇഷ്ട്ടമായി…… പെണ്ണുകാണൽ ഒകെ കഴിഞ്ഞു അവര് പൊയി….. അവര് കൊണ്ടുവന്ന സാധനങ്ങളിൽ… ഞാൻ ഏറ്റവും കൂടുതൽ പ്രതിക്ഷിച്ച […]
മോർച്ചറിയിലെ ക്ലോക്ക് 4
Morchariyile Clock by Saral Ravi സർക്കാർ ആശുപത്രിയിലേക്ക് സൗജന്യമായി ലഭിച്ച സാധനങ്ങൾ, വീതം വച്ചപ്പോൾ മോർച്ചറിയിലേക്ക് ഒരു ക്ലോക്കും കിട്ടി. കൂടെയുള്ളത് ശവങ്ങൾ ആണെങ്കിലും, ക്ലോക്കിന് തന്റെ ജോലി ചെയ്യാതെ പറ്റില്ലല്ലോ. ആണിയുടെ ബന്ധനത്തിൽ നിന്നും മോചിതനാകാൻ കഴിയില്ലെങ്കിലും, ആരെങ്കിലും അകത്തേക്ക് കയറാൻ വേണ്ടി മോർച്ചറിയുടെ വാതിൽ തുറക്കുമ്പോൾ കിട്ടുന്ന ചെറിയ കാറ്റിൽ, ആ ക്ലോക്ക് ചെറുതായി ചലിക്കാൻ ശ്രമിച്ചു. അങ്ങനെയിരിക്കെ ഒരു ദിവസം രണ്ടു അതിഥികൾ ക്ലോക്കിനെ തേടിയെത്തി. ഒരു ആൺ പല്ലിയും ഒരു […]
മേരികുട്ടിമാർ 6
Marykuttymar by മിനി സജി അഗസ്റ്റിൻ ഞങ്ങൾ ആഴ്ച്ച തോറും ഉള്ള ചെക്കപ്പിന് ഹോസ്പിറ്റലിൽ പോയതാണ്. ഞങ്ങൾ എന്ന് പറഞ്ഞാൽ ഞാൻ എന്റെ പേഷ്യന്റ് അവരുടെ മകൾ. ഞങ്ങൾ ഹോസ്പിറ്റലിൽ എത്തി. നേരത്തേ ടോക്കൺ എടുത്തതുകൊണ്ട് നേരേ ഡോക്ടറുടെ റൂമിനു വെളിയിൽ കാത്തിരുന്നു. ഞങ്ങളേ പോലെ വേറെ കുറച്ചു പേർ കൂടി അവിടെ ഉണ്ടായിരുന്നു. എല്ലാവരും ഡോക്ടറേ കാണാൻ വന്നതാണ്. ഞങ്ങൾ ഞങ്ങളുടെ നംബർ ആകാൻ കാത്തിരിക്കാൻ തുടങ്ങി.. അപ്പോളാണ് ഒരു ഫലിപ്പീനി യുവാവ് അയാളുടെ പേഷ്യന്റിനേ […]
ഭർത്താവിന്റെ മകൾ 25
Bharthavinte Makal by Arun സുബിനും ഭാര്യയും സിറ്ഔട്ടിൽ കുട്ടികളും ആയി ഇരുന്നു കളിക്കുവായിരിന്നു, പെട്ടെന്ന് ശ്യാം അങ്ങോട്ട് കാറിൽ വന്നു, കാറിന്റെ ഗ്ലാസ് താഴ്ത്തി ചോദിച്ചു “എന്താടാ നാലെണ്ണം കൂടി ഞായറാഴ്ച അടിച്ചു പൊളിക്കാൻ ഉള്ള പരുപാടി ആണോ? ” ചാരു കസേരയിൽ കിടക്കുന്ന സുബിന്റെ അടുത്തു നിന്നും ഭാര്യ രേണു ആണ് മറുപടി പറഞ്ഞത് “നമ്മൾക്ക് ഒക്കെ എന്ത് അടിച്ചു പൊളി അതൊക്കെ നിങ്ങളെ പോലെ ഉള്ള ബസ്സിനെസ്സ്കാർക്ക് അല്ലെ ഉള്ളു….! നമ്മൾ മാസ […]
യാചകൻ 17
Yachakan by Sri സമയം ഏകദേശം പന്ത്രണ്ട് മണി കഴിഞ്ഞു. നഗരം വീണ്ടും അതിന്റെ തിരക്കിൽ നിന്ന് ശാന്തത കൈ വരിച്ചു തുടങ്ങി. ചീറിപായുന്ന വാഹനങ്ങളൂം അവയുടെ നിർത്താതെ ഉള്ള നിലവിളികളും നിലച്ചു,തൊണ്ട കീറുന്ന ഒച്ചത്തിൽ യാത്രക്കാരെ വാഹനങ്ങളിലേക്ക് വിളിച്ചുകയറ്റുന്ന ജീവനക്കാരും അവരവരുടെ കൂടണഞ്ഞു. കച്ചവടസ്ഥാപനങ്ങളിലും വഴിയോരങ്ങളിലും ഇല്ലാത്ത ഗുണമേന്മയും ഉപയോഗങ്ങളും പറഞ്ഞ് കച്ചവടം ചെയ്യുന്ന കച്ചവടക്കാരും കൂടണഞ്ഞു… ഉറക്കത്തിലേക്ക് വഴുതി വീഴുന്ന ആ നഗരത്തിൽ, ഏതെങ്കിലും യാത്രക്കാർ വരുമെന്ന പ്രതീക്ഷയിൽ ഉന്തുവണ്ടിയിൽ ചായ വിൽക്കുന്ന തമിഴനും, […]
കരയിപ്പിച്ച മൊഹബത്ത് – 1 16
karayipicha mohabhat Part – 1 മെയ് മാസത്തിലെ ഒരു ദിവസം. ചേട്ടന്റെ കല്യാണ പാർട്ടിയിൽ ഇരിക്കുമ്പോഴാണ് വല്യമ്മയുടെ ചോദ്യം….. “നിന്റെ പ്രേമമൊക്കെ എവിടെവരെയെത്തി..??” “കഴിക്കാൻ സമ്മതിക്കൂല്ല അല്ലെ..?? പ്രേമം അവളെന്നെ വേണ്ടാന്ന് പറഞ്ഞു പോയി” എന്ന് ചിരിച്ചുകൊണ്ട് പറഞ്ഞപ്പോൾ എന്റെ ശബ്ദം ഇത്തിരി ഇടറിയിരുന്നോ…. സങ്കടം പുറത്തുകാണിക്കാതെ ബാക്കിയുള്ളവരുടെ ചോദ്യശരങ്ങളെക്കൂടി നേരിട്ടപ്പോഴേക്കും എന്റെ പഴയ കളിക്കൂട്ടുകാരിക്ക് (അപ്പച്ചിയുടെ മകൾ ആണ്) ഒരു സംശയം… നിനക്ക് പ്രേമിക്കാനൊക്കെ അറിയാമോടാ…. വിഷമവും ദേഷ്യവും എല്ലാകൊണ്ട് ദഹിപ്പിക്കുന്ന ഒരു നോട്ടം […]
അരുണിന്റെ ആത്മഹത്യ 13
Aruninte Athmahathya എട്ട് വർഷങ്ങൾക്കിപ്പുറം ഈ കോളേജിന്റെ പടി ചവിട്ടുമ്പോൾ എന്തോ മറക്കാനാഞ്ഞ ചില ഓർമകൾ എന്നെ ഇപ്പോഴും വേട്ടയാടികൊണ്ടിരിക്കുന്നു…അന്ന് കലാലയ ജീവിതം കഴിഞ്ഞ് ഇവിടെ നിന്ന് പിരിയുമ്പോൾ കരുതിയതായിരുന്നു ഇനി ഇങ്ങോട്ടേക്ക് ഒരു വരവുണ്ടാവില്ലെന്ന്… പക്ഷേ… നമ്മുടെ ബാച്ച് ഒരു ഗെറ്റുഗദർ പാർട്ടി വെക്കുന്നുണ്ട് നീ നിർബന്ധമായിട്ടും വരണമെന്ന് കൂട്ടുകാരൻ രോഹിത് വിളിച്ചു പറഞ്ഞതു കൊണ്ട് മാത്രമാണ് ഞാനിന്നിവിടെ വീണ്ടും വന്നത്.. “ടാ ശരതേ…” […]
ശവക്കല്ലറ – 3 23
വിനോദ് ചോദിച്ചതിന് മറുപടി പറയാതെ അനന്തൻ നിൽക്കുന്ന കണ്ടിട്ട് ചെറുതായി വിനോദിന് ദേഷ്യം വന്നു മനസ്സിൽ പറഞ്ഞു ” ഇയാൾ ഇത് എന്തോന്ന് പോലീസ് ആണ് സഹപ്രവർത്തകനോട് ഒന്നും പറയാതെ ഒന്നില്ലങ്കിലും ഞാൻ ഇയാളുടെ കൂടെ ഈ കേസ് അന്വേഷിക്കുന്ന ആളല്ലേ ” ” വിനോദെ വാ പോകാം ” ” തന്നോട് എല്ലാം വിശദമായിട്ട് പറയാം നാളെ ” “അതുവരെ താൻ ഒന്നു ചിന്തിച്ചു നോക്ക് എല്ലാം ” തിരിച്ചു പോകും വഴിയൊക്കെ വിനോദ് ചിന്തയിൽ […]
ശവക്കല്ലറ – 2 19
ഇല്ലികുളത്തെ പോലീസ് സ്റ്റേഷൻ നഗരത്തിൽ നിന്നും കാതങ്ങൾ അകലെ ദൂരമുണ്ട് ഇല്ലിക്കുളം ഗ്രാമത്തിലേക്ക് അധികം പ്രശ്നങ്ങൾ ഒന്നും തന്നെ ഇല്ലാത്തതു കാരണം ഇവിടത്തെ പോലീസുകാർക്ക് സുഖമാണ് മേലനാകാതെ ഇരിക്കാം വല്ലപ്പോഴും ഉള്ള മോഷണം ആണ് പറയാൻ ആയിട്ടുള്ള കുറ്റം അവിടെയാണ് ഇങ്ങനെ ഒരു ആത്മഹത്യാ ഉണ്ടായത് സ്റ്റെഫിയെ തൂങ്ങിമരിച്ച അന്ന് പോലീസുകാര് വന്നിരുന്നു ബോഡി താഴേക്കു ഇറക്കാനും ഒക്കെ തെളിവ് എടുക്കാനും പക്ഷെ ഒന്നും തന്നെ ഉണ്ടായിരുന്നില്ല അവരും പിന്നെ വേഗം കേസ് ഒതുക്കി തീർക്കുവായിരുന്നു മുൻവശത്തു […]
രക്തരക്ഷസ്സ് 22 32
രക്തരക്ഷസ്സ് 22 Raktharakshassu Part 22 bY അഖിലേഷ് പരമേശ്വർ previous Parts കാറ്റിൽ ഉലയുന്ന വിളക്കിന്റെ നാളം കൈ കൊണ്ട് മറച്ച് അഭി അടുക്കള ലക്ഷ്യമാക്കി നടന്നു. അടുക്കളയിലെ വിശാലമായ മേശപ്പുറത്തിരുന്ന വെള്ളം നിറച്ച ജഗ്ഗ് കൈ നീട്ടി എടുക്കാൻ തുടങ്ങിയതും അവ്യക്തമായ എന്തോ സ്വരം.അഭിമന്യുവിന്റെ കാതുകളിൽ എത്തി. ജഗ്ഗ് താഴെ വച്ച് അഭി കാതോർത്തു.കൊ..ല്ല…ക് ല്ലേ. വീണ്ടുമാ ശബ്ദമുയർന്നതും അഭി ഞെട്ടി. കേട്ടത് സ്ത്രീ ശബ്ദമോ പുരുഷ ശബ്ദമോ എന്ന് അവന് മനസ്സിലായില്ല.പക്ഷേ ഒന്ന് […]
എന്റെ കാന്താരി 26
ഈറൻ പുലരികളിലും നിലാവ് പെയ്യുന്ന സന്ധ്യകളിലും പുൽനാമ്പും പുൽക്കൊടിയും മഞ്ഞു തുള്ളികളെ പ്രണയിക്കാറുണ്ടത്രെ.. നേരാണോ അഭിയേട്ടാ… ആ ….. എനിക്കറിയില്ല …. അത് അവരോട് പോയ് ചോദിക്ക് കൊരങ്ങൻ….. റൊമാൻസ് തീരെ ഇല്ല അവൾ കപട ഗൗരവത്തിൽ മുഖം വീർപ്പിച്ച് കൊണ്ട് പറഞ്ഞു പക്ഷേ അയാൾ ശ്രദ്ധ കൊടുത്തില്ല. ഇത് പതിവുള്ളതാണല്ലോ.കുറച്ച് സമയത്തിനകം അവൾ വീണ്ടും ചിണുങ്ങിക്കൊണ്ട് വരുമെന്ന് അവനറിയാം കുറച്ച് കഴിഞ്ഞതും പിന്നെയും അവൾ കൊഞ്ചലോടെ വിളിച്ചു അഭിയേട്ടാ…. ഒന്ന് കൊഞ്ചാതെ പെണ്ണെ.. അഭിയേട്ടാ… ഇങ്ങട്ട് […]