എടോ മനുഷ്യാ നിങ്ങൾ ആ പേപ്പറും പേനയും അവിടെ വെച്ചിട്ടു എന്തെങ്കിലും പണിക്കു പോയി കൂടെ ഇങ്ങനെ ഒരെണ്ണം, നിനക്ക് ഒന്ന് മിണ്ടാതെ ഇരുന്നു കൂടെ എന്റെ ചിന്തകൾ മുറിയുന്നു (കയ്യിൽ ഇരുന്ന സിഗരറ്റു ഒന്ന് കൂടി ആഞ്ഞു വലിച്ചു കൊണ്ട് ഞാൻ പറഞ്ഞു ) പിന്നെ എന്നു പറഞ്ഞാൽ വൈക്കം മുഹമ്മദ് ബഷീർ അല്ലെ ഈ ഇരിക്കുന്നെ ? അവൾ എന്റെ കഴിവിനെ ആണല്ലോ ദൈവമേ വലിച്ചു കീറി ഒട്ടിക്കുന്നത്, പിന്നെ അവളെ ഒന്നും പറഞ്ഞിട്ട് […]
Category: Short Stories
MalayalamEnglish Short stories
സഹായം 16
എന്നാലും വെറും അമ്പതിനായിരം രൂപയുടെ കടത്തിന്റെ പേരില്‍ മോഹനനിതു ചെയ്തല്ലോ …. കൂട്ടുകാരും നാട്ടുകാരുമൊക്കെ കത്തിയെരിയുന്ന വിറകുവെളിച്ചത്തിലേയ്ക്ക് നോക്കി വേദനയോടെ പറഞ്ഞു.. മോഹനന്‍ ഫോണെടുക്കാത്തതിന്റെ ദേഷ്യത്തില്‍ റഹീംക രാത്രി വീട്ടില്‍ ചെന്ന് കുടുംബത്തിന്റെ മുന്നില്‍ വച്ച് അധിക്ഷേപിച്ചതിനാണത്രെ ഇന്ന് പുലര്‍ച്ചെ ചരുമുറിയിലെ ഫേനില്‍…. എന്നാലും റഹീംക അങ്ങിനെ ചെയ്തത് മോശായിപ്പോയി … നമ്മളൊക്കെ ഇവിടെയുണ്ടാവുമ്പോ വീട്ടില്‍ പോവുന്നതിന് മുമ്പേ ഒന്ന് പറയാമായിരുന്നു… അമ്പതു പേര് ആയിരം രൂപ വച്ചെടുത്താല്‍ തീരുന്നതല്ലേയുള്ളൂ വീടുപണിയ്ക്ക് വാങ്ങിയ അവന്റെ കടം … […]
ഈസ്റ്റർ ലില്ലി 19
ഈസ്റ്ററായതുകൊണ്ട് പള്ളിയിൽ പതിവിലധികം ആളുണ്ടായിരുന്നു. പ്രാർഥനയ്ക്കുശേഷം ആൾക്കൂട്ടത്തിലൂടെ പതിയെ പുറത്തേക്ക് നടന്നപ്പോൾ ഇടംകൈത്തണ്ടയിൽ ഒരു നുള്ളു കിട്ടി. തിരിഞ്ഞുനോക്കാതെ തന്നെ മനസിലായി ആളാരാണെന്ന്. മൈൻഡ് ചെയ്യാതെ പിന്നെയും നടന്നു. ഒരെണ്ണം കൂടി കിട്ടി. ഇത്തവണ നന്നായി വേദനിച്ചു. എന്റെ തൊലി കൂടെ പറിഞ്ഞുപോയെന്ന് തോന്നി. പതിവായി കണ്ടുമുട്ടുന്നെടത്തേക്ക് ചെല്ലാനുള്ള സിഗ്നലാണത്. സാധാരണ ആദ്യത്തെ നുള്ളിന് തന്നെ ഞാൻ തിരിഞ്ഞുനോക്കിയിട്ട് കണ്ണുകൊണ്ട് പറയും പൊക്കോ വന്നേക്കാമെന്ന്. ഇന്ന് തിരിഞ്ഞുനോക്കാത്തേന്റെ ശിക്ഷയാ രണ്ടാമത്തെ കട്ടികൂടിയ നുള്ള്. ഞാൻ അമ്മയുടെ അടുത്ത് […]
എന്റെ ഓർമ്മകൾ 5
അതിരുകൾ ഇല്ലാത്ത താഴ്‌വാരം പോലെ കിടക്കുകയാണ് എന്റെ സ്വപ്‌നങ്ങൾ. നിന്നെ കുറിച്ച് ഒർക്കുവാൻ കൊതിക്കുമ്പോഴും , നീ തന്ന നൊമ്പരങ്ങൾ മാത്രം ബാക്കി . ഒന്നിക്കാൻ കൊതിച്ച നമ്മെ കാലത്തിന്റെ കുസൃതിയിൽ അകലേണ്ടി വന്നെങ്കിലും, നിന്നെ ഇന്നും കാത്തിരിക്കുന്നു അടുത്ത ജന്മത്തിലെങ്കിലും ഒന്നിക്കുമെന്ന പ്രതീക്ഷയോടെ. ഒരിക്കൽ നീ ചോദിച്ച ചോദ്യം. ഇന്നും എനിക്ക് അതിനു മറുപടിയില്ല, നിന്റെ പ്രണയം മഴവെള്ളം പോലെ ഒഴുകി പോയപ്പോൾ, എന്റെ ഹൃദയത്തിൽ ബാക്കി ആയത് നീ തന്ന വേദനിപ്പിക്കുന്ന ഓർമ്മകൾ മാത്രം. […]
അമ്മയെ കാണാൻ 56
Author : പോളി പായമ്മൽ അമ്മ അങ്ങനെയാണ്. കൂട്ടുകാർക്കൊപ്പം കളിക്കാൻ പോയാലും പറമ്പില് അണ്ണാൻ കുഞ്ഞിനേയും കിളികളെയും മറ്റും തിരഞ്ഞു നടന്നാലും വിളിച്ചാൽ വിളിപ്പുറത്തെത്തണം.ചിലപ്പോ ചോറുണ്ണാനാവും അല്ലെങ്കില് പീടികയിൽ പോകാനാവും.അതുമല്ലേൽ ട്യൂഷന് പോകാൻ. ഒരു വിളി കഴിഞ്ഞു ഇത്തിരി നേരം കഴിഞ്ഞു മറ്റൊരു വിളി.അടുത്ത വിളിയും അമ്മയും ചൂരലും ഒപ്പമായിരിക്കും വന്നെത്തുക. ചൂരൽ കഷായമൊന്നും തരില്ല. ചെവിക്കു പിടിച്ചു ഒന്നോ രണ്ടോ തിരുമ്മൽ. മോന്തായം കോടി കണ്ണ് പുറംതള്ളി എരിപിരി കൊണ്ട് ഞാൻ അമ്മയുടെ കൂടെ വീട്ടിലോട്ടു […]
സ്വാതി 30
മാതൃത്വത്തിന്റെ വിലാപം ആ നാലുചുവരുകൾക്കുള്ളിൽ അലയടിച്ചുകൊണ്ടേയിരുന്നു, കരുതലായി കാവലായി വളർത്തിയ തന്റെ പൊന്നു മോൾ നന്ദനയുടെ വെള്ളപുതച്ച ജീവനറ്റ ശരീരത്തിന് ചാരെ നെഞ്ചുപൊട്ടുമാർ ഉച്ചത്തിൽ ആ പിതാവിന്റെ നിലവിളി മുഴങ്ങി കേൾക്കുന്നുണ്ടായിരുന്നു.. തേങ്ങലുകൾ മാത്രം അധികരിച്ച ആ കൊച്ചു വീട്ടിലെ ഉമ്മറത്തേക്ക് സിദ്ധാർഥ് കടന്നു വരുമ്പോൾ നന്ദനയുടെ സഹോദരി സ്വാതിയുടെ കണ്ണുകളിൽ നിന്ന് ഒഴുകിയ കണ്ണുനീർ നിയന്ത്രിക്കാൻ കഴിയുമായിരുന്നില്ല.. താൻ പ്രാണനായി സ്നേഹിച്ച നന്ദനയുടെ വെള്ളപുതച്ച നിശ്ചല ശരീരത്തിലേക്ക് ഒരു തവണ നോക്കുവാൻ മാത്രമേ സിദ്ധാർത്ഥിന് കഴിയുമാരുന്നുള്ളു… […]
പിഎസ്സി ക്ലസ്സിലെ പ്രണയം 15
“അമ്മേ ഞാൻ ഇറങ്ങുന്നു…” അമ്മു പടി കടക്കുമ്പോൾ വിളിച്ചു പറഞ്ഞു. പാടവരമ്പത്തു കൂടി നടന്നു വരുന്ന അച്ഛൻ “എങ്ങോട്ട് മോളെ തിറുതിക്ക് ” “അച്ഛാ ഇന്നാണ് നാണു മാഷ് ലൈബ്രറിയുടെ അടുത്തു പിഎസ്‌സി കോച്ചിങ് തുടങ്ങുന്നത്.” അതു പറഞ്ഞു അവൾ വേഗം നടന്നു. ആ ഗ്രാമത്തിലെ എല്ലാവർക്കു പ്രിയങ്കരിയാണ് അമ്മു .എല്ലാവരോടും വിശേഷങ്ങൾ ചോദിച്ചു നടക്കുന്ന മിടുക്കി നഗരത്തിലെ കോളജിൽ ഡിഗ്രി പഠിക്കുന്നു. എല്ലാ വെള്ളിയാഴ്ച്ചയും വൈകിട്ട് വീട്ടിലേക്കു പോരും, ഒറ്റമോളായകൊണ്ടു കൊഞ്ചിച്ചു വളർത്തിയെങ്കിലും കാര്യങ്ങളൊക്കെ പക്വതയോടെ […]
ഭർത്താവ് 57
അത്താഴത്തിനിടെ പാത്രത്തിൽ വീണു കിടന്ന അവളുടെ മുടി എഴുത്തുകളഞ്ഞ് ഞാൻ വീണ്ടും ഭക്ഷണം കഴിക്കുന്നത് കണ്ട് അവളെന്നോടു ചോദിച്ചു “ഇതെന്തുപറ്റി… കഴിക്കുന്ന പാത്രത്തിലോ മറ്റോ അറിയാതെ എന്റെ ഒരു മുടിനാരെങ്ങാനും കണ്ടാൽ കഴിക്കാതെ വലിയ ഒച്ചപ്പാടുണ്ടാക്കി എഴുന്നേറ്റു പോകുന്ന ആളായിരുന്നല്ലോ…. ” അവളുടെ ചോദ്യം കേട്ട് അവളെ നോക്കി ഒന്നു പുഞ്ചിരിച്ച് വീണ്ടും കഴിക്കുന്ന എന്നോട് അവൾ വീണ്ടും ചോദിച്ചു. “എനിക്ക് ക്യാൻസർ ആണെന്ന് അറിഞ്ഞതു കൊണ്ടാണോ ഏട്ടാ എന്നെ വഴക്കു പറയാഞ്ഞത്…” ഇടറിയ സ്വരത്തോടുള്ള അവളുടെ […]
ഈ നമ്പർ നിലവിലില്ല 12
Author : പോളി പായമ്മൽ ഫേസ് ബുക്ക് ഒരു ഹരമായിരുന്നു അവൾക്ക് ,ഫേസ് ബുക്കിലെ സൗഹൃദങ്ങളും. കാണാൻ അതീവ സുന്ദരിയായിരുന്നതിനാൽ ഇഷ്ടം പോലെ ഫ്രണ്ട് റിക്വസ്റ്റുകൾ വരുമായിരുന്നു. ഒറിജിനോ ഫേക്കോ എന്നൊന്നും നോക്കാതെ എല്ലാം അവൾ സ്വീകരിച്ചിരുന്നു. ചില ഗുഡ് മോർണിങ്, ഗുഡ് നൈറ്റ് ചിത്രങ്ങൾ കൊച്ചു കൊച്ച് കവിതകൾ അവൾ എന്നും ഗ്രൂപ്പുകളിൽ പോസ്റ്റ് ചെയ്തിരുന്നു. ഒത്തിരി ലൈക്കുകളും കമൻറുകളും കിട്ടുമ്പോൾ അവൾ തീർത്തും സന്തോഷവതിയായിരുന്നു. ഓൺലൈനിൽ ഇടക്കിടെ സമയം കിട്ടുമ്പോൾ അവൾ വരുമായിരുന്നു.ആരോടൊക്കെയോ ചാറ്റ് ചെയ്യുമായിരുന്നു. […]
വഴി വിളക്ക് 7
മോളെ …….. മോളെ…………… രാധേ ……… രാധേ …….. അവിടെ ആരും ഇല്ലേ ? ഒന്നു ഇവിടം വരെ വരാൻ . ആ വിളിയും കേട്ടാണ് രാധ അടുക്കളയിൽ നിന്നും വന്നത്. എന്തിനാ ഇങ്ങനെ വിളികുന്നെ . ഞാൻ പറയാറില്ലേ രാവിലെ ഇങ്ങനെ ഒച്ച കാട്ടി വിളിക്കരുതെന്ന്. മോളെ ഒന്നു പറഞ്ഞു വിട്ടതിനു ശേഷം ഞാൻ വന്നു എല്ലാകാര്യങ്ങളും ചെയ്തു താരാന്നു. എത്ര പറഞ്ഞാലും നിങ്ങള്ക്ക് അത് മനസിലാകില്ല . മോള് സമയം പോയിന്നു പറഞ്ഞു ഒരു […]
ദുആ 38
“വീടിന്റെ മുറ്റത്തെത്തിയപ്പോഴാണ് ഉമ്മാടെ ഉച്ചത്തിലുള്ള നിലവിളി ഞാൻ കേട്ടത് ” അകത്തേക്ക് ഓടിക്കയറിയ ഞാൻ കാണുന്നത് ഉടുവസ്ത്രത്തിൽ രക്തം പറ്റി നിലത്ത് കിടക്കുന്ന എന്റെ സൈറാനെയാണ് എന്തുചെയ്യണമെന്നറിയാതെ പകച്ചുനിന്ന എന്റെ പുറത്തേക്ക് നല്ല ഊക്കോടെ അടിച്ച് പോയി വണ്ടിവിളിച്ചോണ്ട് വാടാ മോനെ എന്ന അലർച്ചയായിരുന്നു ഉമ്മാ ഞാനും ഉമ്മയും കൂടെ സൈറാനെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചു ആദ്യം അത്യാഹിത വിഭാഗത്തിലും പിന്നെ അവിടുന്ന് ഓപ്പറേഷൻ തീയറ്ററിലേക്കും ഉമ്മയും ഞാനും ഓപ്പറേഷൻ തീയറ്ററിന്റെ മുന്നിലെ ഒഴിഞ്ഞ കസേരകളിൽ ഇരിപ്പൊറപ്പില്ലാതെ […]
ഊട്ടി 17
വര്‍ണ്ണാഭമായ പൂക്കളുടേയും പുല്‍മേടുകളുടേയും ഇടയിലൂടെ നടന്നു നീങ്ങവെയാണ് കേരറ്റു വില്‍ക്കുന്ന സുന്ദരിയായ ആ സ്ത്രീയെ ഞാന്‍ ശ്രദ്ധിച്ചത്…. ഞങ്ങളുടെ മലയാളിത്തം മനസിലാക്കിയ അവള്‍ വരൂ സാര്‍ ..ഇപ്പൊ പറിച്ച ഫ്രഷ് കേരറ്റാണ് … ഒരു കെട്ടിന് പത്തുരൂപ ..വരൂ സാര്‍… എന്നിങ്ങനെ ദയനീയമായി വിളിച്ചു കൊണ്ടിരുന്നു …. ഇലയടക്കമുള്ള അഞ്ച് കെട്ട് വാങ്ങി കാശ് കൊടുത്തപ്പോഴാണ് അവളുടെ സുന്ദരമായ വെള്ളാരം കണ്ണുകളില്‍ ഇതുവരെ വെളിച്ചമെത്തിയിട്ടില്ലെന്ന് മനസിലായത്… കൂടെയുള്ളവര്‍ നീട്ടിമൂളി നടന്നു നീങ്ങിയെങ്കിലും കൃത്യതയോടെ നോട്ട് മനസിലാക്കി ചില്ലറ […]
അഗ്രഹാരത്തിലെ സീത 14
“ഇപ്പൊ തീർന്നല്ലോ പ്രശ്നം ” പറഞ്ഞു തീർന്നതും ജോയിയുടെ കവിൾ അടച്ചു അടി വീണു. ഞെട്ടിപ്പകച്ചു നിൽക്കുകയാണ് അനിരുദ്ധനും പാട്ടിയും അമ്മയും ഒക്കെ. സീതയുടെ കണ്ണിൽ നിന്നും തീനാളങ്ങൾ പറക്കുന്നതായി ജോയ് ക്കു തോന്നി. സീതയുടെ ദേഹം ആലില പോലെ വിറച്ചു സീമന്തരേഖയിൽ വീണ സിന്ദൂരം മൂക്കിന് തുമ്പിലും മാറത്തും പാറി വീണു. അപ്പോഴും സ്തബ്ധത വിട്ടു മാറാതെ നിൽക്കുകയായിരുന്നു എല്ലാവരും. സീത കൊണ്ടുവന്ന ചായയും ഗ്ലാസും തറയിൽ വീണു കിടന്നു. “അച്ചായാ എന്താ ഈ ചെയ്തത്? […]
മൂക്കുത്തി 17
ഓണത്തിനു പത്തു ദിവസം സ്കൂൾ അടച്ചു. ഭാര്യയേയും മോനേയും അവളുടെ വീട്ടിൽ കൊണ്ടാക്കി. തിരിച്ചു വീട്ടിൽ വന്ന ഞാൻ കണ്ടത് മേശപ്പുറത്തിറക്കുന്ന അവളുടെ മൂക്കുത്തി ആണ്. ഇവൾ ഇതു മറന്നോ? എന്തായാലും പറയണ്ട പറ്റിക്കണം. ഇടക്കുള്ള ഫോൺ വിളികളിൽ രണ്ടാളും മൂക്കുത്തിയെ കുറിച്ച് സംസാരിച്ചില്ല. ഇവൾ ഇതു മറന്നോ? അത്രക്കും ആഗ്രഹം പറഞ്ഞ് വേടിപ്പിച്ചിട്ട് ഒരു മാസം ആയില്ല. ഇങ്ങടു വരട്ടെ ശരിയാക്കി കൊടുക്കാം…. മനസ്സിൽ ദിവസവും ഈ ചിന്ത മാത്രം ആണ്. ഇതിന് മറുപടി എങ്ങനെ […]
തേപ്പിന്റെ മറുപുറം 27
മനുവിന് കിടന്നിട്ടുറക്കം വന്നില്ല.അവന്റെ മനസ്സ് തിരക്ക് കൂട്ടികൊണ്ടേയിരുന്നു.നാളെയാണ് ആ ദിവസം..ഇത്രയും നാൾ മനസ്സിൽ നെയ്തുകൂട്ടിയ സ്വപ്നങ്ങൾക്ക് നാളെ ചിറകു വിരിക്കുന്നു.. അവൾ രാവിലെ 10 മണിക്ക് മെസ്സഞ്ചറിൽ വരാമെന്ന് സമ്മതിച്ചിട്ടുണ്ട്. അവൻ രേണുനെ നോക്കി… അവൾ നേരത്തെ ഉറങ്ങിയാരുന്നു.അവനെണീറ്റ് ബാൽക്കണിയിൽ പോയിരുന്നു… മനസ്സിൽ അവൾ മാത്രമേ ഉള്ളൂ… റോസി ഒരു റോസാപ്പൂവിന്റെ പ്രൊഫൈൽ പിക്ചർ ഉള്ള അവൾ എന്തായാലും ഒരു റോസാപ്പൂ തന്നെയാണെന്നവന്റെ മനസ്സ് പറഞ്ഞു.എഴുതാൻ തുടങ്ങിയ കാലം തൊട്ട് ഒരുപാട് പെൺകുട്ടികളുമായി സംസാരിച്ചിട്ടുണ്ട്.. എല്ലാരുടെയും ഒരേ […]
ഗർഭിണി 21
Author : Reshma Raveendran “മാളവികയുടെ ആരാ വന്നിട്ടുള്ളത്? ” നേഴ്സിന്റെ ചോദ്യം കേട്ടതും സുധി ഇരിപ്പിടത്തിൽ നിന്നും ചാടി എണീറ്റു ചെന്ന് ആവലാതിയോടെ ചോദിച്ചു. “സിസ്റ്റർ മാളവിക എന്റെ പെങ്ങളാണ്. അവൾക്കെന്തു പറ്റി. ” ചോദിച്ചു തീർന്നതും സുധിയുടെ കണ്ണുകൾ നിറഞ്ഞു. തന്നേക്കാൾ ഏഴു വയസ്സിന് ഇളപ്പമാണ് മാളവിക. പെങ്ങളായിട്ടല്ല മകളെ പോലെ ആണ് അവളെ സ്നേഹിക്കുന്നത്. രാവിലെ തലചുറ്റി വീണ അവളെയും കൊണ്ട് വന്നതാണ് സുധി.. “മാളവികയെ റൂമിലേയ്ക്ക് മാറ്റിയിട്ടുണ്ട്. ഒന്ന് ചെന്ന് […]
എന്റെ അനിയൻ 209
ജനാല മെല്ലെ തുറന്നപ്പോഴേക്കും മനസ്സിന് കുളിരെന്നോണം ഇളം തെന്നൽ എന്റെ ശരീരത്തെ തൊട്ട് തലോടി വീശി അടിക്കുന്നുണ്ടായിരുന്നു.. ആദ്യ രാത്രിയുടെ അതി ഭാവുകത്വം ഒന്നുമില്ലെങ്കിലും ചുണ്ടിന് പുഞ്ചിരി സമ്മാനിക്കാൻ പണ്ടെന്നോ കണ്ട സിനിമയിലെ ശ്രീനിവാസനും പാർവതിയുമിങ്ങനെ ഓർമ്മകളിൽ നിറഞ്ഞു നിൽക്കുന്നു… പൊന്നും പണവും പരിസരവും മാത്രം നോക്കിയിരുന്ന അമ്മയുടെയും അച്ഛന്റെയും പിടിവാശിക്കപ്പുറം കാലങ്ങളായി ആരുമറിയാതെ ആത്മാർഥമായി സ്നേഹിച്ച ന്റെ അമ്മുവിനെ നഷ്ടപ്പെടുമെന്നാണ് കരുതിയത് ദൈവ കൃപയിൽ ഇന്നവളെന്റെ വധു ആയി തീർന്നിരിക്കുന്നു… ചിന്തകളും സ്വപ്നങ്ങളും നിറഞ്ഞു നിൽക്കുന്നതിനിടെ […]
തെറ്റുകാരി 22
തെറ്റുകാരി ഉമ വി എൻ ഞങ്ങളുടെ ബാങ്കിൽ നിന്നും എനിക്ക് ട്രാൻസ്ഫർ ആയതു ഒരു ഗ്രാമത്തിലേക്കാണ്. ഗ്രാമം എന്നാൽ ഒത്തിരി പുഴകളും വയലുകളും ഒക്കെയുള്ളതാണ് മനസ്സിൽ വരിക, ഇവിടെയുമുണ്ട് അതുപോലെ. ശിവന്റെ വലിയ ഒരു അമ്പലവും അതിനോട് ചേർന്ന് ഒഴുകുന്ന ഒരു കുഞ്ഞു പുഴയും. വയലുകളൊന്നും അധികം അവിടെ കാണാൻ സാധിച്ചിരുന്നില്ല, മരച്ചീനി കൃഷി വ്യാപകമായി കണ്ടിരുന്നു, പിന്നെ വാഴത്തോപ്പുകളും, തെങ്ങുകളും. എനിക്ക് ആ ഗ്രാമത്തിനോട് ഒരു ചെറിയ ബന്ധം ഉണ്ടായിരുന്നതുകൊണ്ട് ട്രാൻസ്ഫർ അങ്ങോട്ടയപ്പോൾ വളരെ […]
ദേവു 31
മേപ്പനാട്ട് എന്ന വലിയ തറവാട്ടിലാണ് ഞാൻ ജനിച്ചത്.അമ്മ അച്ഛൻ, ചിറ്റമ്മ ,അമ്മാവൻ, ഇളയച്ഛൻ ,മുത്തശ്ശി, മുത്തശ്ശൻ തുടങ്ങി മക്കൾ മരുമക്കളടക്കം ഒരുപാട് പേര് ഉണ്ടായിരുന്നു തറവാട്ടിൽ. ” അപ്പു ഇന്ന് സ്കൂളിൽപോണില്ലേ ചേച്ചിയമ്മേ ….?” “ഓ എന്റെ രാധേ നീ ഒന്നു അവനെ വിളിച്ചുണർത്തുമോ.. ” ഇളയമ്മ വന്നു എന്നെ വിളിച്ചുണർത്തി ഞാൻ കണ്ണു തിരുമ്മി നേരെ അടുക്കളയിലേക്ക് നടന്നു. ” അയ്യേ,, ആൺകുട്ട്യോള് ഉറക്കമെഴുന്നേറ്റ് അടുക്കളയിലേക്കാണോ വരുവാ.ഉമ്മറത്തല്ലേ പോവേണ്ട അപ്പുവേ..?” മുത്തശ്ശി മുറുക്കാൻ ചവച്ചു കൊണ്ട് […]
അച്ഛൻ ഭാഗം – 2 8
അച്ഛൻ ഭാഗം – 1 Achan Part 2 by Muhammed Rafi മോളോട് ഞാൻ പറയാൻ പോവുന്ന കാര്യം കേട്ട് എന്നോട് ദേഷ്യം ഒന്നും തോന്നരുത് ! ഇനി അഥവാ തോന്നിയാലും ഉള്ളത് പറയാതരിക്കാൻ വയ്യ !! നിന്റെ അച്ഛൻ പറഞ്ഞിട്ടൊന്നുമല്ല ഞാൻ ഈ ആലോചനയുമായി വന്നത് ! ആ പേര് പറഞ്ഞു മോള് അച്ഛനോട് ദേഷ്യം ഒന്നും കാട്ടാരുത് ! നിന്റെ അമ്മ മരിച്ചിട്ട് പതിമൂന്ന് വർഷം കഴിഞ്ഞു എല്ലാ നിനക്ക് അറിയാവുന്നത് അല്ലേ […]
വസന്തം മറന്ന പൂക്കൾ 22
വസന്തം മറന്ന പൂക്കൾ ശ്യാം “അന്ന്, പതിവിനു വിപരീതമായി ദേവു കുറച്ചു നേരത്തേ തന്നെ സ്കൂളില് നിന്നും വീട്ടില് എത്തി. സാധാരണ കുട്ടികളെല്ലാം പോയിക്കഴിഞ്ഞ് തന്റെ അവശേഷിക്കുന്ന ജോലികളെല്ലാം തീരത്ത്, വളരെ അടുക്കും ചിട്ടയോടും കൂടിയാണ് ദേവു, അല്ല അല്ല, ദേവു ടീച്ചര് സ്കൂളില് നിന്നും മടങ്ങാറുള്ളത്. പക്ഷെ, ആ ദിവസം സഹിക്കാന് കഴിയാത്ത തലവേദന കാരണം നേരത്തേ തന്നെ വീട്ടിലേക്കു മടങ്ങുകയാണ് ഉണ്ടായത്. അതെ, ദേവു ഒരു സ്കൂള് ടീച്ചറാണ്. കുറച്ച് ദൂരെയായിരുന്നു ആദ്യ […]
അച്ഛൻ ഭാഗം – 1 9
അച്ഛൻ ഭാഗം – 1 Achan Part 1 by Muhammed Rafi അച്ഛാ…. ഞാൻ ഇറങ്ങുവാ..ട്ടോ പോവാൻ ടൈം ആയോ മോളെ…. ആവുന്നേയുള്ളൂ അച്ഛാ…… ഇന്ന് കുറച്ച് നേരത്തെയാണ് ! മോളെ അച്ഛന് നിന്നോട് ഒരു കാര്യം പറയാൻ ഉണ്ടായിരുന്നു !! എന്താ അച്ഛാ കാര്യം ? അച്ഛന് എന്ത് വേണേലും ഈ മോളോട് പറയാലോ ! അത്… പിന്നെ….. എന്താ അച്ഛാ..? ഇന്നലെ ആ ബ്രോക്കർ ഇവിടെ വന്നിരുന്നു ! ഓഹോ….. അതാണോ കാര്യം […]
പ്രവാസി വാങ്ങിയ നായ 22
Author : നൂറനാട് ജയപ്രകാശ് സ്വദേശിവൽക്കരണം കാരണം കഞ്ഞികുടിമുട്ടിപ്പോയ ഞാനെന്ന പ്രവാസി വീട്ടിൽ വന്നു. എന്റെ വീട്ടിലാണെങ്കിൽ ശവമടക്ക് കഴിഞ്ഞ് ആളുകൾ പിരിഞ്ഞ വീട്ടിലേ പ്രതീതി….. ഏതോ ഒരു സൗദിപ്പെണ്ണിനേ കയറിപ്പിടിച്ചതിന് മൂന്നാല് വർഷത്തേ ജയിൽശിക്ഷ അനുഭവിച്ച് വന്നവനോട് പെരുമാറുന്ന പോലെയുള്ള പെരുമാറ്റം. ലീവിന് വരുമ്പോൾ വൈകിട്ടത്തേക്ക് എന്താ ഏട്ടാ ചപ്പാത്തി മതിയോ അതോ പുഴുക്കുണ്ടാക്കണോ എന്നും ചോദിച്ച് പിറകേ നടക്കുന്ന പെമ്പറന്നോത്തി താടിക്ക് കയ്യും കൊടുത്തിരിക്കുന്നു. അവളുടെ അരികിലെത്തിയപ്പോൾ “നഷ്ടസ്വപ്നങ്ങളേ…. നിങ്ങളെനിക്കൊരു…. ദുഃഖസിംഹാസനം തന്നു….. ” […]
മനോയാനങ്ങളുടെ സഞ്ചാരം 11
പ്രൊഫസർ അർമിനിയസ്.. വൂൾഫ്‌സൻ ചാപ്പലിലെ ഫർണീച്ചറുകളിൽ ആകമാനം ഒന്ന് കണ്ണോടിച്ചു. കാറ്റ് തുറക്കുകയും അടക്കുകയും ചെയുന്ന ജാലക വാതിലുകൾ അലസമായി കടന്നു വരുന്ന കാറ്റിൽ ഇക്കിളി പെടുന്ന മാറാലകൾ .വലിയ താല്പര്യമൊന്നുമില്ലാതെ തനറെ ജോലിചെയ്യുന്നു എന്ന മട്ടിൽ എരിയുന്ന വൈദ്യുതി വിളക്ക് പൊടിപിടിച്ച മനോഹരമായ കൊത്തു പണികളോടെ പണിതീർത്ത ചില്ലുകൂട്ടിൽ ചാഞ്ഞും ചരിഞ്ഞും നിവർന്നും കിടക്കുന്ന പുസ്തകങ്ങൾ ഒരു തടി മേശയും കസേരയും അലസമായി കിടക്കുന്ന മുറിയിൽ അങ്ങ് ഇങ്ങായി മുഷിഞ്ഞതോ അല്ലാത്തതോ ആയ വസ്ത്രങ്ങൾ ചിതറി […]