Author: Enemhunter

സിംഹഭാഗം (Enemy Hunter) 1651

സിംഹഭാഗം ഒരുപാട്നാ ളുകൾക്കു ശേഷമാണു  എഴുതുന്നത്. ആർകെങ്കിലും എന്നെ ഓർമ്മയുണ്ടോ എന്ന് അറിയില്ല, ഒരാൾക്കെങ്കിലും ഓർമ ഉണ്ടായാൽ വലിയ സന്തോഷം.ഒരു  തുടർകഥയാണ്. എത്ര പാർട്ട്‌ ഉണ്ടാകുമെന്നോ എത്ര നാൾ കൊണ്ട് തീർക്കാൻ പറ്റുമെന്നോ അറിയില്ല. എത്രയും വേഗം തന്നെ തീർക്കാൻ ശ്രമിക്കും. എന്നാ പിന്നെ നീട്ടുന്നില്ല വായിച്ചു തുടങ്ങിക്കോ ഗുജറാത്തിലെ ജുനഗത് ഡിസ്ട്രിക്ട് സമയം രാത്രി 12 മണി ജുനഗതിലെ പടുകൂറ്റൻ മതിലിനോട് ചേർന്നാടിയിരുന്ന ഇൻകാന്റെസെന്റ് ബൾബുകൾ മിന്നി തെളിഞ്ഞു. വെളിച്ചതിനു പുറത്തേയ്ക്ക് തള്ളി നിന്നിരുന്ന നിഴലുകൾ […]

അവൾ [ Enemy Hunter ] 1780

ഈ പേരിൽ ഒരുപാട് കഥകൾ ഉണ്ടെന്ന് അറിയാം പക്ഷെ കുറെ നാളുകൾക്കു മുന്നേ എഴുതിയ കഥയാണ് വേറൊരു പേരിടാൻ മനസ് അനുവദിച്ചില്ല ക്ഷമിക്കണം.???   അവൾ ആരായിരുന്നു അവൾ…. ഞാൻ കുന്നത്തുപുഴയിൽ ബസ്സിറങ്ങി. ഇരുട്ടിനേയും റോഡിനെയും മുറിച് കടന്ന് അപ്പുറത്ത് ചെന്നപ്പോൾ അവൾ എന്നെയും കാത്ത് അവിടെ നിൽപുണ്ടായിരുന്നു…. ഇരുട്ടിൽ അവളിടെ മുഖം ശെരിക്കും കാണാൻ സാധിക്കുന്നില്ല. എങ്കിലും ആകാര വടിവിൽ അതി സുന്ദരി ആയിരുന്നു. “എന്തേ ഇത്ര വൈകിയെ” അവൾ ചോദിച്ചു.. യാതൊന്നും മിണ്ടാതെ പാട […]

ELITA [Enemy Hunter] 1789

ELITA കണ്ണ് തുറക്കുമ്പോൾ ഞാൻ വീണ്ടും അതിർത്തിയിലെ സപ്‌നാ ഘാട്ടിയുടെ താഴ്വാരത്താണ് .താഴ്വാരത്തിന്റെ പകുതിയിലധികവും ഞങ്ങൾ പിടിച്ചെടുത്തു കഴിഞ്ഞു .ഗ്രാമത്തെ മുഴുവൻ ഉൻമൂലമാക്കാനാണ് ഓർഡർ . രാജ്യത്തിനു വേണ്ടി സർവ്വ വികാരങ്ങളെയും പണയം വെച്ച് ഈ ജോലിക്ക് ഇറങ്ങിയ അന്ന് മുതൽ മുന്നിലെ നിലവിളികളേതും അകമേ കൊണ്ടിട്ടില്ല. ഞങ്ങൾക്ക് മുന്നിലൂടെ സ്ത്രീകളും കുഞ്ഞുങ്ങളും പ്രാണന് വേണ്ടി യാചിച്ചുകൊണ്ട് അലമുറയിട്ടു പാഞ്ഞു .കഠിനമായ തണുപ്പിലും മനസ്സ് അലിയുന്നുണ്ടോ എന്നൊരു വ്യഥ. പോക്കറ്റ് ഫ്ലാസ്ക്കിൽ നിന്നും ഒരുതുടം വിസ്‌ക്കി അകത്ത് […]

പെൺപട [Enemy Hunter] 1809

പെൺപട Author :Enemy Hunter   ഞാൻ ഇത് അപ്പുറത്ത് ഇട്ടിട്ടുണ്ട് പണ്ട് ഇവിടെയും ഇടണം എന്ന് തോന്നി ??? വൈകുന്നേരം നാലുമണി കഴിഞ്ഞാൽ ഇരുട്ട് വീണുതുടങ്ങും. ആറുമണിയായാൽ പിന്നെ കൂരാകൂരിരുട്ടാണ്. നാരിഭാഗിനെ കുറിച്ച് പ്രഫസർ പറഞ്ഞ കാര്യങ്ങൾ അലക്സ്‌ ഓരോന്നായി മനസ്സിൽ തിട്ടപ്പെടുത്തി. ഇഴഞ്ഞു ഇഴഞ്ഞു സഞ്ചരിക്കുന്ന നാടൻ ബസ്സിന്റെ കുലുക്കങ്ങൾ പുസ്തകം വായിക്കാനുള്ള അയാളുടെ ശ്രമങ്ങളെ വിഫലമാക്കി. അലക്സ്‌ വീണ്ടും കണ്ണുകളെ പുറത്തെ ശൂന്യമായ തരിശ്ഭൂമിയിലേക്കും ചിന്തകളെ നാരിബാഗിലെക്കും പറഞ്ഞയച്ചു. തീരെ മനുഷ്യവാസമില്ലാത്ത പുൽത്തകിടികളുടെ […]

ഇതിഹാസം [Enemy Hunter] 2066

ഇതിഹാസം Author : Enemy Hunter   ഉത്സവം കോടിയിറങ്ങിയതിനു ശേഷവും മേളങ്ങളുടേയും ആർപ്പുനാദങ്ങളുടേ യും അലകൾ അന്തരീക്ഷത്തിൽ ബാക്കി നിൽക്കുന്നുണ്ട്. അവയിൽ നിന്നൊഴിഞ്ഞ്.പോയ ഉത്സവനാളുകളെ അയവിറത്തുകൊണ്ട്. ഒരു സംഘം ദേവസ്സി ചേട്ടന്റെ വാഴത്തോപ്പിൽ കൂട്ടം കൂടിയിരുന്ന് ഉത്സവ സ്റ്റോക്കിനെ ഓരോന്നായി കുടിച്ചു വറ്റിക്കുകയായിരുന്നു. ” എൻ്റെ ശങ്കരണ്ണാ നിങ്ങള് തകർത്തു….. പൊരിഞ്ഞ പ്രകടനം. നിങ്ങക്കീ PSC പഠിപ്പ് നിർത്തീട്ട് അഭിനയിക്കാൻ പൊക്കൂടെ അണ്ണാ ” കയ്യിലിരുന്ന ജവാൻ ഒറ്റവലിക്ക് കുടിച്ചുകൊണ്ട് സുഗുമോൻ ചോദിച്ചു. “നമുക്കൊക്കെ ആര് […]

കമ്മ്യൂണിസ്റ്റ്‌ [Enemy Hunter] 2043

കമ്മ്യൂണിസ്റ്റ്‌ Author : Enemy Hunter   തകർത്തു പെയ്യുന്ന മഴയെ കാപ്പിയിൽനിന്നുയരുന്ന ആവിയിലൂടെ നോക്കികൊണ്ടയാൾ ചാരുകസേരയിൽ അങ്ങനെ കിടന്നു.ഓർമ്മകൾ മുഴുവൻ മറ്റേതോ ഇടവപ്പാതി നനയുകയായിരുന്നു. അയാൾ തളർന്ന ഇടതുകൈ നരപിടിച്ച നഗ്നമായ മാറിലേക്ക് മാറ്റി പ്രതിഷ്ഠിച്ചു.പതിമുറിഞ്ഞ ഇടതു കൈവിരലനക്കാൻ വിഫലമായൊന്നു ശ്രമിച്ചു.കാതടപ്പിക്കുന്ന ഗർജ്ജനത്തോടൊപ്പം മഴവെള്ളം മുറ്റത്തോളമെത്തി. പണ്ട് മാലിനിയിടൊപ്പം അതിൽ കളിവള്ളമുണ്ടാക്കി കളിച്ചത് അയാളോർത്തു.ഓർമ്മകളും പ്രണയവും മുഖത്തെ ഞരമ്പുകളെ കൂടുതൽ ചുവപ്പിച്ചു. മാലിനി ….പട്ടിണിയുടെയും ശാപങ്ങളുടെയും കാലത്ത് ഏക ആശ്വാസം.കത്തിജ്വലിക്കുന്ന യവ്വനത്തിനും വിപ്ലവത്തിനും എണ്ണയിട്ട സുന്ദരി.അയാൾ […]

തുരുത്ത് [Enemy Hunter] 2051

തുരുത്ത് Author : Enemy Hunter   ഈ ജേണർ മാറ്റണം എന്ന് ആഗ്രഹം ഉണ്ട്. പക്ഷെ ആലോചിക്കുമ്പോൾ ഇതല്ലാതെ വേറൊന്നും വരുന്നില്ല. ഞാൻ മാറി ചിന്തിക്കാൻ ശ്രമിക്കുന്നുണ്ട്. “പണ്ടീ കായല് കടക്കാൻ രണ്ട് തുഴക്കാര് മാറി മാറി തുഴയണാർന്നു.ഇപ്പൊ കണ്ടില്ലേ കായല് മെലിഞ്ഞു.ഈ തുരുത്തിൽ നിന്ന് ഇപ്പൊ മുട്ടോളം വെള്ളത്തിൽ നടന്നാ അക്കരെയെത്താം.” ഷാപ്പുകാരൻ ലാസറ് തന്റെ മനുഷ്യ സഹായം ഷാപ്പിന്റെ അകത്തളത്തിൽ കുടിയന്മാരെ നോക്കി പ്രഭാഷണം തുടർന്നു. “അല്ലേലും നിനക്കൊക്കെ എന്തറിയാം നിന്റെയൊക്കെ തന്തമാരുടെ […]

ഭദ്ര [Enemy Hunter] 2145

ഭദ്ര Bhadra | Author : Enemy Hunter   മടുപ്പിക്കുന്ന പകലുകൾക്കും അവസാനിക്കാത്ത രാത്രികൾക്കും ശേഷം വീണ്ടുമൊരു ദിവസം. ഞാൻ പതിവുപോലെ കൈയ്യിൽ ശൂന്യമായ പേപ്പറും എഴുതാൻ മറന്നുപോയ പേനയുമായി പുറത്തെ മഞ്ഞിനെ നോക്കിയിരുന്നു.നേരം വെളുത്ത് വരുന്നേയുള്ളൂ. ഇലകളെയും മലകളെയും മഞ്ഞ് മറച്ചു പിടിച്ചിരിക്കുന്നു. ആ മറയ്ക്കപ്പുറം എവിടെയോ അക്ഷരങ്ങളുണ്ട് ഞാൻ എഴുതേണ്ട കഥയുണ്ട്. എന്നാൽ മാസം ഒന്ന് കഴിഞ്ഞിട്ടും പേന ചലിക്കുന്നില്ല. എഴുതിയവയെല്ലാം വെറും കൃത്രിമം. പണ്ടെങ്ങോ വായിച്ചു മറന്നതിന്റെ ജീർണ്ണിച്ച അവശിഷ്ടങ്ങൾ ആവി […]

അലിയാര് പാലം [Enemy Hunter] 2048

അലിയാര് പാലം Aliyaru Palam | Author : Enemy Hunter മുൻവിധി ഇല്ലാതെ വായിക്കുക മുൻ കഥകളെ പോലെ നന്നായിട്ടില്ല. എല്ലാരും അഭിപ്രായം പറയണം. എന്റെ ഇൻസ്പിറേഷൻ ഹര്ഷന് സ്തുതി പറഞ്ഞു കൊണ്ട് തുടങ്ങട്ടെ പാലത്തിലൂടെ വലിയ ട്രക്കുകൾ കടന്നു പോകുമ്പോൾ അതുണ്ടാക്കുന്ന പ്രകമ്പനം താഴെ വെള്ളത്തിൽ തരംഗങ്ങൾ തീർക്കുന്നുണ്ട്.അവയെ അവഗണിച്ചുകൊണ്ട് പാലത്തിന്റെ നിഴൽ വീണ തെങ്ങിൻതോപ്പിൽ മൂന്ന് നിഴലുകൾ സംസാരിച്ച് തുടങ്ങി. “എന്റെ മനാഫെ ഇയിത് എവ്ടെർന്നടാ. എത്ര നേരായി ഹമുക്കെ അനക്ക് വേണ്ടി […]

ഗൗരി [ Enemy Hunter] 2071

ഗൗരി Gauri | Author : Enemy Hunter ഇനിയും എഴുതാൻ കഴിയുമെന്ന് കരുതിയതല്ല, പക്ഷെ ഹർഷൻ എന്ന പ്രഹേളികയുടെ കഥ കഥ പലയാവർത്തി വായിക്കുമ്പോൾ മനസു പറയുന്നു വീണ്ടും എഴുതണം എന്ന്. പ്രിയ ഹർഷ നിങ്ങൾ ഇപ്പോൾ എന്റെ മനസിനെ വല്ലാതെ സ്വാധീനിക്കുന്നു എനിക്ക് മടങ്ങാൻ കഴിയാത്ത വിധം എഴുത്തിന്റെ ലോകത്തു തളച്ചിടുന്ന പോലെ… മുഷിപ്പിക്കാതെ തുടരട്ടെ….. “നിങ്ങള് രാവിലെ വന്നപ്പോൾ തന്നെ ഞാൻ കണ്ടിരുന്നു പക്ഷെ കുട്ട്യോളെ സ്കൂളിൽ വിടുന്നതിന്റെ തിരക്കിലാരുന്നു അതാ വരാൻ […]

കടങ്കഥ പോലൊരു ചെമ്പരത്തി [Enemy Hunter] 2059

കടങ്കഥ പോലൊരു ചെമ്പരത്തി Kadankhadha Poloru Chembarathy | Author : Enemy Hunter   ഇതെന്റെ രണ്ടാമത്തെ കഥയാണ്.പെൺപട എന്നാ ആദ്യ കഥകൾ നിങ്ങൾ തന്ന സ്നേഹത്തിന് നന്ദി പറയുന്നു. ഹർഷൻ എന്ന വലിയ മനുഷ്യനെ ഗുരുവായി മനസ്സിൽ കണ്ടാണ് ഞാൻ ഇത് എഴുതുന്നത്. Aaആ മനുഷ്യന്റെ വാലിൽ കെട്ടാൻ പോലും യോഗ്യത ഇല്ലെന്നറിയാം എന്നാലും എനിക്ക് അങ്ങനെ ആഗ്രഹിക്കാമല്ലോ. നീന, pranayaraja, സാഗർ ജി, ജോ, അർജുൻ etc… അങ്ങനെ പറഞ്ഞാൽ തീരാത്ത ഒരു […]