തുരുത്ത് [Enemy Hunter] 2051

“വർഷങ്ങൾക്ക് മുൻപ് ഇന്നേ ദിവസം ആണ് അത് നടന്നത്.അമ്മേടെ വിഗ്രഹവുമായി അൻപത് വള്ളങ്ങളാ കായലിലിറങ്ങിയത്.പുണ്യാളന്റെ രൂപവുമായി എന്താണ്ട് അത്ര തന്നെ വള്ളവുമിറങ്ങി.വട്ടക്കായലില് രണ്ട് കൂട്ടരും കണ്ടുമുട്ടി.ഒന്നും രണ്ടും പറഞ്ഞ് തർക്കായി.കടലാസ്സ് തോണി പോലെ വള്ളങ്ങള് മുങ്ങി.ആളുകള് വരാല് കുഞ്ഞുങ്ങളെപ്പോലെ കായലികെടന്ന് പെടച്ചു.പോറത്തീന്നുവന്ന ഏതോ വരത്തന്മാരാ തൊടങ്ങി വെച്ചേന്നാ കേട്ടെ.എന്തായാലും രണ്ട് കരേലേം കൊറേയെണ്ണം തീർന്നു.പെറ്റിട്ടപ്പോ തൊട്ട് നീന്താൻ തൊടങ്ങിയവന്മാര് മുങ്ങിചാവുന്നു നിങ്ങക്കുതോന്നണിണ്ടാ. തമ്മി തല്ലി ചത്തതാ.അന്തിയെടുക്കാൻ കേറിയ എന്റപ്പൻ കണ്ടതാ എല്ലാത്തിനേം.മുങ്ങി പോയവന് കൈ കൊടുക്കാതെ കൂടുതൽ ആഴത്തിലേക്ക് ചവിട്ടി താഴ്ത്തി ഓരോതന്മാര്.ഒറ്റ രാത്രികൊണ്ട് രണ്ടുകരേലും എത്രപിള്ളേർക്കാ അപ്പനില്ലാണ്ടായേ.നിന്റെ അച്ഛനും ചെറിയച്ഛനും അന്നല്ലെടാ പോയത്.” ലാസർ രമേശനെ നോക്കി ചോദിച്ചു

രമേശൻ ഓർമകളിൽ പരതി നിശ്ചലമായപ്പോൾ അയാൾ വീണ്ടും തുടർന്നു

“അന്ന് മുങ്ങി പോയതാ പുണ്യാളന്റെയും അമ്മയുടേം രൂപങ്ങള്.എത്ര പേര് വന്നു തപ്പി. നാട്ടുകാര് മുങ്ങൽ വിദഗ്ധര് എന്നിട്ട് കിട്ടിയോ കിട്ടത്തില്ല.ഈ നശിച്ച മനുഷ്യന്മാര് കാണാതെ അവര് ചേറിൽ പൂണ്ടുകിടക്കുവാ.ഇപ്പളും ഈ കായലിന്റെ അടിത്തട്ടിലെവിടെയോ അവരുണ്ട്.ആരും കാണാതെ ആരെയും കാണാൻ കൂട്ടാക്കാതെ.”

“ഇവിടൊരു അന്തി “ഷാപ്പിന്റെ പടിഞ്ഞാറുഭാഗത്തെ ബെഞ്ചിൽ നിന്ന് കനത്തിലൊരു വിളി വന്നു.
ശബ്ദം കേട്ട് ഞെട്ടി എല്ലാവരും അപരിചിതനെ നോക്കി.ആറടി ഉയരം നല്ല വിരിഞ്ഞ നെഞ്ച്. ആരെയും കൂസാത്ത ചിരി.കൊമ്പൻ മീശ.ലുങ്കിയും ഷർട്ടുമായിരുന്നു വേഷം.തുറന്നുകിടന്ന ബട്ടൻസുകളിലൂടെ ചെമ്പിച്ച രോമങ്ങൾ കായൽ കാറ്റ് കൊണ്ടു.

“തൊട്ടുനക്കാൻ മീഞ്ചാറ് പിന്നെ കൊഴുവ പീരയുണ്ടേൽ കുറച്ചെടുത്തോ”അപരിചിതൻ ചുറ്റുമുള്ളവരെ ഗൗവനിക്കാതെ ഇരുട്ടുമൂടിയ കായലിലേക്ക് കണ്ണെറിഞ്ഞു.

“എടി കുഞ്ഞേലി അങ്ങേർക്ക് എന്നാന്നുവെച്ചാ കൊടുക്ക് “
വിളിച്ചുപറഞ്ഞശേഷം ലാസർ ശലോമോന്റേം രമേശന്റെം അടുത്തേക്ക് എന്തോ സ്വകാര്യം പറയാൻ ചാഞ്ഞു.

“എടാ പിള്ളേരെ നീ അങ്ങേരെ കണ്ടോ.നേരത്തെ ഇവിടെങ്ങും കണ്ടിട്ടില്ലല്ലോ”

“ഇല്ല

ശലോമോൻ പറഞ്ഞു

“ആഹ് ഇങ്ങനെയുള്ള വരത്തന്മാരാ പ്രശ്നമുണ്ടാക്കണേ.കണ്ടാ തന്നറിയാം ചട്ടമ്പിയാ.പെരുന്നാളും ഉത്സവവും കൂടാൻ വന്ന ഇതുപോലുള്ളവന്മാരാ പണിയൊപ്പിക്കണേ.അടി ഇവന്മാര് തുടങ്ങിവെക്കും പിന്നെയത് കരക്കാര് ഏറ്റെടുക്കും.ഓരോവർഷവും ആഘോഷം കൊടിയിറങ്ങുന്നത് വരെ നെഞ്ചിൽ തീയാ.രണ്ട് കരേലും പെടാത്ത ഈ തുരുത്തില് വന്ന് കിടക്കണത് മനഃസമാധാനത്തിനു വേണ്ടിയാ”

രമേശനും ശലോമോനും അപരിചിതനെ അടിമുടിയൊന്ന് നോക്കി.

“മീൻകറിക്ക് എരുവ് പോരാ.കുറച്ച് മുളകിങ്ങെടുത്തെ” അപരിചിതൻ ലാസറെ നോക്കി അക്ക്രോശിച്ചു.

“മുളകെന്ന് പറഞ്ഞാ പച്ചമുളകാണോ”

“അതെ ഉള്ളതിങ്ങെടുക്ക് “

18 Comments

  1. Korachenkilum bodhamulla oru manushyante manasine pidichiruthi onnu chinthippikkum ee varikal…. enthinte perilaayalum thammil thallu manushyaru thammile ullu…. ath eth kalam eduth nokiyaalum …. enik / ente athre ariyendu ellarkkum …. moorchayeriya varikalaanu all the best bro….✌️✌️✌️✌️

    1. Thanks bro ♥️♥️

  2. അടുത്ത കാലത്തായി വായിച്ചതില്‍ വ്യത്യസ്തമായ കഥ… എഴുത്തിന്റെ ചടുലത കൊണ്ടും ഉള്ളടക്കത്തിന്‍റെ മൂര്‍ച്ചയും പ്രാധാന്യവും കൊണ്ടും ഉയര്‍ന്ന നിലവാരം പുലര്‍ത്തിയ കഥ… എഴുത്ത് ഒക്കെ വേറെ തലത്തിലാണ്…

    “സ്വന്തം മുഖം കണ്ടു മതിവരാതെ ചന്ദ്രൻ പിന്നെയും പിന്നെയും കായലിൽ നോക്കി കിടന്നു.”

    most loved one…

    അധികമാരും പറയാന്‍ ധൈര്യപ്പെടാത്ത ഒരു വഴിയിലൂടെ സഞ്ചരിച്ച എഴുത്ത് മതങ്ങള്‍ തമ്മിലുള്ള പൊള്ളയായ വൈരാഗ്യങ്ങള്‍ എങ്ങനെ ദൈവങ്ങളെ തന്നെ മടുപ്പിയ്ക്കുന്നു എന്നത് വരച്ചു കാട്ടുന്നതില്‍ കൃത്യമായി വിജയിച്ചു… ആര്‍ക്കു വേണ്ടിയാ ഇതൊക്കെ അല്ലെ… ദൈവങ്ങള്‍ക്കു വേണ്ടെങ്കില്‍… മതങ്ങളുടെയെല്ലാം അടിസ്ഥാനം സമാധാനവും സ്നേഹവുമാണല്ലോ…

    നിങ്ങള് ശരിയ്ക്കും വേട്ടക്കാരനാ….!!

    1. Thanks bro ♥️♥️. Ente mattu kadhakal koodi vaayikane if you not

  3. ഹണ്ടർ എന്നാൽ വേട്ടക്കാരൻ..??

    നിങ്ങള് സാധാ വേട്ടക്കാരനല്ലെന്നു ആദ്യ കഥ [കടങ്കഥ പോലൊരു ചെമ്പരത്തി] വായിച്ചപ്പോഴേ മനസിലായതാ. പിന്നെ ഗൗരി. ഭദ്ര, അലിയാര് പാലം അങ്ങിനെ എല്ലാത്തിലും വരികൾക്കിടയിൽ ഒരുപാടൊളിപ്പിച്ചു വെച്ചുള്ള ആ എഴുത്ത് രീതി..??? ?‍♂️?‍♂️?‍♂️

    ഈ ജേണർ മാറ്റണം എന്ന് ആഗ്രഹം ഉണ്ട്. പക്ഷെ ആലോചിക്കുമ്പോൾ ഇതല്ലാതെ വേറൊന്നും വരുന്നില്ല. ഞാൻ മാറി ചിന്തിക്കാൻ ശ്രമിക്കുന്നുണ്ട്.

    ഒരു നിർബന്ധബുദ്ധിയോടെ ഒന്നും ചെയ്യരുതെന്നേ ഞാമ്പറയൂ..!! ഇതാണ് നിങ്ങടെ രീതി, ശൈലി എന്തിനാ അതുപേക്ഷിക്കുന്നത്. വേറെ വല്ലതും നിങ്ങളറിയാതെ കയറിവരുവാണേൽ വന്നോട്ടെന്നെ, അല്ലാതെ ഒന്നുപേക്ഷിച്ചു മറ്റൊന്നിനെ പുൽകുന്നതൊക്കെ മോശമല്ലേ…!!?? ???

    അഞ്ചു പേജുള്ള ഈ കുഞ്ഞു തുരുത്തും പൊളിച്ചു, തകർത്തു.. എനിക്കൊരുപാടിഷ്ടമായി..???

    ??? ലവന്മാർക്കൊന്നും എന്നെപ്പോലെ ശാസ്ത്രീയമായി മായം ചേർക്കാനറിയാൻപാടൂലാ.കണ്ണടിച്ചു പോവൂട്ടാ കുരുപ്പേ

    ??? ???

    ആ ക്ലൈമാക്സ് പൊളിച്ചു. ഒരുപാട് ചിന്തിപ്പിക്കുന്ന എഴുത്ത്. ???

    വീണ്ടും ഒരിക്കൽ കൂടി ?‍♂️?‍♂️?‍♂️

    ???

    1. Thanks a lot bro ♥️♥️♥️.

  4. adipoli….nannayittund….

    1. Thanks bro

  5. വളരെ നന്നായിരിക്കുന്നു bro
    മുൻപ് ആമേൻ സിനിമ കണ്ടപ്പോ ഉണ്ടായിരുന്ന ഒരു മൂഡ്
    ഇത് വായിച്ചപ്പോളും ലഭിച്ചു
    ഒടുവിലെ ചേറിന്റെ മണമുള്ള ചോദ്യങ്ങൾ ഉയർത്തുന്ന ക്ളൈമാക്‌സും
    ഇഷ്ടമായി

    1. ♥️♥️♥️♥️thanks for ur feedback

  6. തൃശ്ശൂർക്കാരൻ ?

    ❤️❤️❤️❤️

    1. Thanks bro

  7. പൊളിച്ചു bro ?

    1. Thanks bro

  8. വിച്ചൂസ്

    സ്റ്റാർട്ടിങ് കലക്കി bro❤….

    1. Thanks bro

  9. Kollam., njn aane evide first cmt cheythath

Comments are closed.