തുരുത്ത് [Enemy Hunter] 2051

ലസാർ കൊടുത്ത പച്ചമുളക് അയാൾ ഒരു കൂസലുമില്ലാതെ ചവച്ചിറക്കി.ഷാപ്പിന്റെ നോട്ടം മുഴുവനും അയാളിലേക്ക് കേന്ദ്രികരിച്ചു.
അയാൾ മടിക്കുത്തിൽ നിന്നൊരു ചുരുട്ടെടുത്തു

“അതെന്താ സാധനം” രമേശൻ ചോദിച്ചു

“കണ്ടിട്ടെന്ത് തോന്നുന്നു”

“ബീഡിയും സിഗരെറ്റുമല്ലെന്ന് മനസ്സിലായി”

“എന്നാ അത്രേം മനസ്സിലാക്കിയാ മതി”

അയാൾ ചുരുട്ട് കത്തിച്ചു വലിക്കാൻ തുടങ്ങി.അതിന്റെ പുകയിൽ അയാളുടെ കണ്ണുകൾ കൂടുതൽ ചുവന്നു.ഷാപ്പാകെ പുതിയൊരു മണത്താൽ നിറഞ്ഞു.

“ചേട്ടാ കഞ്ചാവാന്നോ” ശലോമോൻ താഴ്ന്ന ശബ്ദത്തിൽ ചോദിച്ചു

“അതെ, എന്താ നിനക്ക് വേണോ” അയാളത് അവനുനേരെ നീട്ടി
ശലോമോൻ അത് വാങ്ങി വലിച്ചു.അടുത്ത് കിട്ടിയപ്പോൾ രമേശനും രണ്ടുവലി വലിച്ചു.

“എവിടാ ചേട്ടന്റെ സ്ഥലം” രമേശൻ ചോദിച്ചു

“കുറച്ച് പടിഞ്ഞാറാ”

“പെരുന്നാള് കൂടാൻ വന്നതാരിക്കൂലേ.”

“ഉം”

“എന്നിട്ടെന്തെ ഇങ്ങോട്ടുപോന്നെ. “

“മടുത്തു ഒരുപാട്‌ മനുഷ്യന്മാര് ഒച്ചയും ബഹളവും.ഒന്ന് കാറ്റുകൊള്ളണമെന്നു തോന്നി.”

“വേറെ പ്രേശ്നമൊന്നും ഇല്ലല്ലോ അല്ലെ” ലാസർ ചോദിച്ചു.

“എന്ത് പ്രശ്നം” അയാൾ ലാസറെ തുറുപ്പിച്ചോന്ന് നോക്കി

“ഹേയ് ഒന്നൂല്ലാ” ലാസർ മുഖം കൊടുക്കാതെ അടുക്കളയിലേക്ക് നടന്നു

“ഇവിടെങ്ങാനും ഒരു പെണ്ണ് വന്നിരുന്നോ എന്നെ അന്വേഷിച്ച്”

“ഇല്ലല്ലോ…. അതിനു നിങ്ങളെ ഞങ്ങൾക്ക് അറിയില്ലല്ലോ.പേരെങ്ങാനാ.”രമേശൻ ചോദിച്ചു

“അത് നീയറിയണ്ടാ……അപ്പൊ അവൾ വരുന്നേയുള്ളൂ.ഇവിടെ നിക്കാന്നാ പറഞ്ഞെ. “

“ടൊ കള്ളൊരു കുടംകൂടിയെടുക്ക്.”അയാൾ വീണ്ടും ഒരു ചുരുട്ടെടുത്ത് വലിക്കാൻ തുടങ്ങി.

“എന്നാ വയ്യാവേലിയാന്ന് ആർക്കറിയാം. ഇതൊരു നടക്കു പോവുകേലാ.”ഞണ്ട് മേശപ്പുറത്തുവെച്ചുകൊണ്ട് ലാസർ സ്വകാര്യം പറഞ്ഞു.

18 Comments

  1. Korachenkilum bodhamulla oru manushyante manasine pidichiruthi onnu chinthippikkum ee varikal…. enthinte perilaayalum thammil thallu manushyaru thammile ullu…. ath eth kalam eduth nokiyaalum …. enik / ente athre ariyendu ellarkkum …. moorchayeriya varikalaanu all the best bro….✌️✌️✌️✌️

    1. Thanks bro ♥️♥️

  2. അടുത്ത കാലത്തായി വായിച്ചതില്‍ വ്യത്യസ്തമായ കഥ… എഴുത്തിന്റെ ചടുലത കൊണ്ടും ഉള്ളടക്കത്തിന്‍റെ മൂര്‍ച്ചയും പ്രാധാന്യവും കൊണ്ടും ഉയര്‍ന്ന നിലവാരം പുലര്‍ത്തിയ കഥ… എഴുത്ത് ഒക്കെ വേറെ തലത്തിലാണ്…

    “സ്വന്തം മുഖം കണ്ടു മതിവരാതെ ചന്ദ്രൻ പിന്നെയും പിന്നെയും കായലിൽ നോക്കി കിടന്നു.”

    most loved one…

    അധികമാരും പറയാന്‍ ധൈര്യപ്പെടാത്ത ഒരു വഴിയിലൂടെ സഞ്ചരിച്ച എഴുത്ത് മതങ്ങള്‍ തമ്മിലുള്ള പൊള്ളയായ വൈരാഗ്യങ്ങള്‍ എങ്ങനെ ദൈവങ്ങളെ തന്നെ മടുപ്പിയ്ക്കുന്നു എന്നത് വരച്ചു കാട്ടുന്നതില്‍ കൃത്യമായി വിജയിച്ചു… ആര്‍ക്കു വേണ്ടിയാ ഇതൊക്കെ അല്ലെ… ദൈവങ്ങള്‍ക്കു വേണ്ടെങ്കില്‍… മതങ്ങളുടെയെല്ലാം അടിസ്ഥാനം സമാധാനവും സ്നേഹവുമാണല്ലോ…

    നിങ്ങള് ശരിയ്ക്കും വേട്ടക്കാരനാ….!!

    1. Thanks bro ♥️♥️. Ente mattu kadhakal koodi vaayikane if you not

  3. ഹണ്ടർ എന്നാൽ വേട്ടക്കാരൻ..??

    നിങ്ങള് സാധാ വേട്ടക്കാരനല്ലെന്നു ആദ്യ കഥ [കടങ്കഥ പോലൊരു ചെമ്പരത്തി] വായിച്ചപ്പോഴേ മനസിലായതാ. പിന്നെ ഗൗരി. ഭദ്ര, അലിയാര് പാലം അങ്ങിനെ എല്ലാത്തിലും വരികൾക്കിടയിൽ ഒരുപാടൊളിപ്പിച്ചു വെച്ചുള്ള ആ എഴുത്ത് രീതി..??? ?‍♂️?‍♂️?‍♂️

    ഈ ജേണർ മാറ്റണം എന്ന് ആഗ്രഹം ഉണ്ട്. പക്ഷെ ആലോചിക്കുമ്പോൾ ഇതല്ലാതെ വേറൊന്നും വരുന്നില്ല. ഞാൻ മാറി ചിന്തിക്കാൻ ശ്രമിക്കുന്നുണ്ട്.

    ഒരു നിർബന്ധബുദ്ധിയോടെ ഒന്നും ചെയ്യരുതെന്നേ ഞാമ്പറയൂ..!! ഇതാണ് നിങ്ങടെ രീതി, ശൈലി എന്തിനാ അതുപേക്ഷിക്കുന്നത്. വേറെ വല്ലതും നിങ്ങളറിയാതെ കയറിവരുവാണേൽ വന്നോട്ടെന്നെ, അല്ലാതെ ഒന്നുപേക്ഷിച്ചു മറ്റൊന്നിനെ പുൽകുന്നതൊക്കെ മോശമല്ലേ…!!?? ???

    അഞ്ചു പേജുള്ള ഈ കുഞ്ഞു തുരുത്തും പൊളിച്ചു, തകർത്തു.. എനിക്കൊരുപാടിഷ്ടമായി..???

    ??? ലവന്മാർക്കൊന്നും എന്നെപ്പോലെ ശാസ്ത്രീയമായി മായം ചേർക്കാനറിയാൻപാടൂലാ.കണ്ണടിച്ചു പോവൂട്ടാ കുരുപ്പേ

    ??? ???

    ആ ക്ലൈമാക്സ് പൊളിച്ചു. ഒരുപാട് ചിന്തിപ്പിക്കുന്ന എഴുത്ത്. ???

    വീണ്ടും ഒരിക്കൽ കൂടി ?‍♂️?‍♂️?‍♂️

    ???

    1. Thanks a lot bro ♥️♥️♥️.

  4. adipoli….nannayittund….

    1. Thanks bro

  5. വളരെ നന്നായിരിക്കുന്നു bro
    മുൻപ് ആമേൻ സിനിമ കണ്ടപ്പോ ഉണ്ടായിരുന്ന ഒരു മൂഡ്
    ഇത് വായിച്ചപ്പോളും ലഭിച്ചു
    ഒടുവിലെ ചേറിന്റെ മണമുള്ള ചോദ്യങ്ങൾ ഉയർത്തുന്ന ക്ളൈമാക്‌സും
    ഇഷ്ടമായി

    1. ♥️♥️♥️♥️thanks for ur feedback

  6. തൃശ്ശൂർക്കാരൻ ?

    ❤️❤️❤️❤️

    1. Thanks bro

  7. പൊളിച്ചു bro ?

    1. Thanks bro

  8. വിച്ചൂസ്

    സ്റ്റാർട്ടിങ് കലക്കി bro❤….

    1. Thanks bro

  9. Kollam., njn aane evide first cmt cheythath

Comments are closed.