ഇതിഹാസം [Enemy Hunter] 2066

ഇരുട്ടിൽ നിന്ന് തന്റെ മുന്നിലേക്ക് ഉരുണ്ടുവന്ന ഗദ ശങ്കരൻ കയ്യിലെടുത്തു.

“എടൊ മരമണ്ടൻ ആശാനെ ഇത് ഞാൻ വർക്കിച്ചന്റെ വാർക്ഷോപ്പിൽ വെൽഡ് ചെയ്തെടുത്ത ഇരുമ്പ് ഗദയാടോ. തന്റെ കയ്യില് പ്ലാസ്റ്റിക് ഗദയാണ്. തല്ലു കൊണ്ടു ചാവണ്ടെങ്കിൽ ഒന്നരക്കാലും വലിച്ചു സ്ഥലം കാലിയാക്കിക്കൊ ”

“കുന്തി പുത്രാ… പാണ്ഡവരിൽ അപ്രസക്താ… അർജുനൻറെ നിഴൽ മറയ്ക്കാത്ത വിദ്യകളേതും നിൻ ആവനാഴിൽ ശിഷ്ടമുണ്ടങ്കിൽ പൊരിനിറങ്ങു പോണ്ണത്തടിയാ ” വാക്കുകളിൽ ആശാന്റെ അക്ഷമ വ്യക്തമായിരുന്നു.

“നിർത്തടോ ഡയലോഗ് പറച്ചില്. തട്ടേന്നിറങ്ങിയിട്ടും താനെന്തിനാടൊ ഈ ദുര്യോധനനേയും ചൊമന്ന് നടക്കണത് ”

“ചതിയും കുതന്ത്രവുമില്ലാതെ നേർക്കുനേർ നിൽക്കുമ്പോൾ നീ ഭയക്കുന്നതെന്തിനു വൃകോദരാ ” ഇരുട്ടിൽ നിന്ന് വന്ന ആശാന്റെ ശബ്ദത്തിൽ പരിഹാസമായിരുന്നു.

“അതേ ഭീമസേനനാണ് ഞാൻ….ബകനെ കൊന്ന ജരാസന്ധനെ വദിച്ച ഹിഡിംബന്റെ ശിരസ്സറുത്ത കീചകനെ കൊന്ന ആയിരം കാട്ടനയുടെ കരുത്തുള്ള ഭീമസേനൻ!!!!” കള്ള് തലക്ക് പിടിച്ചപ്പോൾ ശങ്കരനും വിട്ടുകൊടുത്തില്ല.

“എങ്കിൽ പൊരിനിറങ്ങു… പാണ്ഡവാ ”

ഇരുട്ടിൽ ആശാന്റെ രൂപം തനിക്ക് നേരെ നീങ്ങുന്നതായി ശങ്കരന് തോന്നി.

“പഞ്ചാലിയുടെ മാനത്തിന് നീയിന്ന് കണക്കുപറയും ദിര്യോധനാ. ഇന്നിവൾ നിന്റെ ചുടുരക്തത്തിൽ മുടികെട്ടും”

” പെണ്ണിനെ പണയം വെച്ച് ചൂതാടിയ പാണ്ഡവനോ മാനത്തെക്കുറിച്ച് പുലമ്പുന്നു ”

ചാറ്റൽ മഴയും വാഴയിലകളുടെ ഹർഷാരവങ്ങളും മറ്റൊരു ദ്വന്ദയുദ്ധത്തിന് ആരാവമേകി.

ഇരുട്ടിൽ മിന്നലിനെക്കാൾ മുഴക്കത്തിൽ രണ്ട് ഗദകൾ കൂട്ടിമുട്ടി.മഴയും യോദ്ധാക്കളുടെ നിശ്വാസങ്ങളും മാത്രം രാത്രിയുടെ മൗനത്തെ ഭേദിച്ചു.

ശങ്കരൻ ഓരോ ചുവടും സൂക്ഷിച്ചു ചവിട്ടി. ഇരുട്ടിൽ നിന്നും ഏത് നിമിഷവും തനിക്കുനേരെയൊരു ഗദയുയാരം എന്ന ചിന്ത അയാളുടെ മനസ്സിൽ ഭയം വളർത്തി. ആശാന്റെ അസാമാന്യമായ കൈക്കരുതിൽ ശങ്കരന്റെ കൈകൾ തളർന്നുപോയിരുന്നു.

13 Comments

  1. വേട്ടക്കാരാ. ?‍♂️?‍♂️?‍♂️
    വീണ്ടും പൊളിച്ചല്ലോ.. അടിപൊളി. ദുർമേദസില്ലാത്ത നല്ലൊരു കുഞ്ഞുകഥ ??????

    1. ??? thanks bro

      1. Kadhakollam?jeevithathilayalum kadhayilaayalum ‘pachali’ thanne villathi?✌️

  2. നിധീഷ്

    നിന്റ കഥ കൊള്ളാം❤❤❤…. പിന്നെ പാണ്ഡവർ ഒരിക്കലും ദുര്യോദനനെ ഭയന്നതായി ഞാൻ എവിടെയും വായിച്ചിട്ടില്ല….

    1. Athu aa characternu vendi cherthatha putanam valachodikan sramichathallaa

  3. ഏക - ദന്തി

    ശത്രു വേട്ടക്കാരാ .. നാടൻ കഥ … നാടക കഥ … നാടൻ അവതരണം … പക്ഷെ തകർത്തു ….
    നല്ലോണം ഇഷ്ടായി ….തോനെ ഹാർട്സ്

    1. Thanks bro

  4. ഒന്നും പറയാനില്ല സൂപ്പർ… ❤❤ നാടൻ ശൈലിയും നാടക ശൈലിയും കഥയും കഥാപാത്രങ്ങളും എല്ലാമെല്ലാം അടിപൊളി… ❤❤

    1. Thanks bro

  5. ??

    1. ♥️♥️

    1. ♥️♥️♥️

Comments are closed.