ഇതിഹാസം [Enemy Hunter] 2066

“തട്ടേന്നിറങ്ങിയാലും അങ്ങേരെടെ തലേന്ന് കഥാപാത്രം ഇറങ്ങി പോവൂലാ.

പണ്ട് ബൈബിൾ നാടകത്തില് ക്രിസ്‌തുവായതിനു ശേഷം പത്തിരുപതു പിച്ചക്കാരെ പെരിയാറീകൊണ്ടോയി സ്‌നാനം മുക്കി.

വേറേതോ നാടകത്തില് അയ്യങ്കാളിയായശേഷം തിരോന്തരം പട്ടണത്തിക്കൂടി വില്ലുവണ്ടി വലിച്ചുനടന്നു.

ഏതോ നാടകത്തില് ചട്ടമ്പിയായി നിന്നപ്പോഴാ കനകയ്യ ചെന്ന് കേറിക്കൊടുത്തത് .
കൊറേ നാള് പ്രാന്താശൂത്രീലും കിടന്നിട്ടുണ്ട് ആശാൻ .നീ എങ്ങോട്ടേലും മാറി നിക്കെടാ മോനെ”

“മാമാ ലവന് അങ്ങനെയൊരു കിറുക്കുണ്ടെങ്കിൽ ഇത്തവണ അവനതിനു മരുന്ന് കഴിക്കും .കഴിപ്പിക്കും ഞാൻ”

“നീയായിട്ട് പ്രശ്നത്തിനൊന്നും പോവണ്ട ”

“ഞാനായിട്ടൊന്നിനും പോണില്ല.ഇപ്പൊ നേരെ വീട്ടിയിപ്പോയി ഒന്നുറങ്ങണം .നാളെ രാവിലെ എനിക്കങ്ങേരെ ഒന്ന് കാണണം”ശങ്കരൻ അവരെ കടന്ന് വാഴത്തോപ്പിന്റെ ഇരുട്ടിൽ മറഞ്ഞു.

ഇരുട്ടിനു പതിവിലും കറുപ്പായിരുന്നു നിറം.മാനത്ത് മിന്നൽ ശബ്ദമില്ലാതെ വെളിച്ചം മാത്രം തൂകി മിന്നിമായുന്നുണ്ടാരുന്നു.

മഴ ചെറുതായി ചാറി തുടങ്ങി.ശങ്കരൻ വാഴയിലയൊരെണ്ണം പറിച്ച് ചൂടി നടന്നു.പെട്ടന്ന് മിന്നലൊന്ന് ആഞ്ഞു വെട്ടി.ശങ്കരൻ നടപ്പുനിർത്തി തിരിഞ്ഞ്‌നോക്കി.അസ്വാഭാവീകതയൊന്നും തോന്നാതെ
വീണ്ടും നടന്നു.

വീണ്ടും മിന്നലത് ആവർത്തിച്ച് പക്ഷെ ഇത്തവണ മിന്നലിനോടൊപ്പം മുഴങ്ങിയ ആ ഗർജ്ജനം ശങ്കരൻ വ്യക്തമായി കേട്ടു.

“ഭീമസേനാ !!!!!! നിക്കവിടെ!!!!!!!!! ”

പെട്ടന്നുണ്ടായ നടുക്കത്തിൽ ഒന്ന് പതറി യെങ്കിലും. ധൈര്യം സംഭരിച്ച് ശങ്കരൻ ഇരുട്ടിൽ അവ്യക്തമായി നിന്ന ആ രൂപത്തെ നോക്കി.

“ആഹാ വന്നോ….. എനിക്ക് തോന്നി താൻ വരൂന്ന്. തന്റെ കിറുക്കിന്റെ കാര്യൊക്കെ ഞാൻ അറിഞ്ഞ് കേട്ടാ .”

“പാചകവും വാചകവുമാണ് നിനക്ക് പ്രിയം എന്നെനിക്കറിയാം ഭീമസേനാ…പക്ഷെ രണ്ടിനും പോർക്കളത്തിൽ സ്ഥാനമില്ല. ഇന്നാ യോദ്ധാവിനെപ്പോലെ ആയുധമെടുക്ക് ”

നാണപ്പനാശാന്റെ ഗംഭീര്യമുള്ള വാക്കുകൾ ഇരുട്ടിൽ നിന്ന് മുഴങ്ങി.

13 Comments

  1. വേട്ടക്കാരാ. ?‍♂️?‍♂️?‍♂️
    വീണ്ടും പൊളിച്ചല്ലോ.. അടിപൊളി. ദുർമേദസില്ലാത്ത നല്ലൊരു കുഞ്ഞുകഥ ??????

    1. ??? thanks bro

      1. Kadhakollam?jeevithathilayalum kadhayilaayalum ‘pachali’ thanne villathi?✌️

  2. നിധീഷ്

    നിന്റ കഥ കൊള്ളാം❤❤❤…. പിന്നെ പാണ്ഡവർ ഒരിക്കലും ദുര്യോദനനെ ഭയന്നതായി ഞാൻ എവിടെയും വായിച്ചിട്ടില്ല….

    1. Athu aa characternu vendi cherthatha putanam valachodikan sramichathallaa

  3. ഏക - ദന്തി

    ശത്രു വേട്ടക്കാരാ .. നാടൻ കഥ … നാടക കഥ … നാടൻ അവതരണം … പക്ഷെ തകർത്തു ….
    നല്ലോണം ഇഷ്ടായി ….തോനെ ഹാർട്സ്

    1. Thanks bro

  4. ഒന്നും പറയാനില്ല സൂപ്പർ… ❤❤ നാടൻ ശൈലിയും നാടക ശൈലിയും കഥയും കഥാപാത്രങ്ങളും എല്ലാമെല്ലാം അടിപൊളി… ❤❤

    1. Thanks bro

  5. ??

    1. ♥️♥️

    1. ♥️♥️♥️

Comments are closed.