ഇതിഹാസം [Enemy Hunter] 2066

Views : 34854

ഇതിഹാസം

Author : Enemy Hunter

 

ഉത്സവം കോടിയിറങ്ങിയതിനു ശേഷവും മേളങ്ങളുടേയും ആർപ്പുനാദങ്ങളുടേ യും അലകൾ അന്തരീക്ഷത്തിൽ ബാക്കി നിൽക്കുന്നുണ്ട്.

അവയിൽ നിന്നൊഴിഞ്ഞ്.പോയ ഉത്സവനാളുകളെ അയവിറത്തുകൊണ്ട്. ഒരു സംഘം ദേവസ്സി ചേട്ടന്റെ വാഴത്തോപ്പിൽ കൂട്ടം കൂടിയിരുന്ന് ഉത്സവ സ്റ്റോക്കിനെ ഓരോന്നായി കുടിച്ചു വറ്റിക്കുകയായിരുന്നു.

” എൻ്റെ ശങ്കരണ്ണാ നിങ്ങള് തകർത്തു….. പൊരിഞ്ഞ പ്രകടനം. നിങ്ങക്കീ PSC പഠിപ്പ് നിർത്തീട്ട് അഭിനയിക്കാൻ പൊക്കൂടെ അണ്ണാ ” കയ്യിലിരുന്ന ജവാൻ ഒറ്റവലിക്ക് കുടിച്ചുകൊണ്ട് സുഗുമോൻ ചോദിച്ചു.

“നമുക്കൊക്കെ ആര് ചാൻസ് തരാനെടെ ? നെപ്പോട്ടിസം അല്ലെ നെപ്പോട്ടിസം ” വാഴത്തോപ്പിനെ മൂടി നിൽക്കുന്ന ഇരുട്ടിനെ നോക്കി ശങ്കരൻ പറഞ്ഞു .

“അതെന്തെരണ്ണ …ഈ നെപ്പോ ”

“അതൊക്കെ വലിയ സാങ്കേതികളെടെ… നിനക്കൊന്നും പറഞ്ഞാ കിട്ടില്ല ”

“എന്തെരായാലും നാടകം പൊരിച്ചു ഘോരം ഘോരം
കരഘോഷമല്ലായിരുന്നോ ” പുഴുങ്ങിയ മൊട്ടയൊരെണ്ണം വായിൽ തിരുകുന്നതിന് മുന്നേ ചൊറിയൻ ഫൽഗു കൂട്ടിച്ചേർത്തു.

“ഹൈലൈറ്റ് നമ്മടെ ദന്തയുദ്ധം തന്നെ ….അല്ലെ അണ്ണാ ..പെൺപിള്ളേരൊക്കെ എണീറ്റ് നിന്ന് കയ്യടിയല്ലായിരുന്നോ ” ആവേശം കൊണ്ട് സുഗുമോന്റെ ഗ്ലാസ്സ് തുളുമ്പി .

“ദന്തയുദ്ധം അല്ലേടാ പുല്ലേ.. ദ്വന്ദയുദ്ധം ”

“എന്തരായാലും അണ്ണാ ഭീമസേനൻ ആയിട്ടുള്ള അണ്ണന്റെയാ വരവ് ..ആഹാ ദേഹത്തൊക്കെ എണ്ണ പോരട്ടീട്ടുണ്ടാരുന്നാ .മസിലൊക്കെ തള്ളിനീക്കണുണ്ടായിരുന്നു .പെൺപൈലുകളൊന്നും അണ്ണന്റെ മേത്തീന്ന് കണ്ണെടുത്തിട്ടില്ല ” സുഗുമോന്റെ സുഗുപ്പിക്കൽ കേട്ട് ശങ്കരനൊന്ന് ഞെളിഞ്ഞിരുന്നു.

“പിന്നെ അങ്ങേരും കിടുക്കി കേട്ടാ…മുട്ടൻ തലയെടുപ്പല്ലായിരുന്നോ മൂപ്പർക്ക്.അങ്ങേരെക്കാൾ മികച്ചൊരു ദുര്യോധനനെ ഞാൻ കണ്ടിട്ടില്ല” പറഞ്ഞശേഷം ചൊറിയൻ ഫൽഗു ശങ്കരന്റെ പ്രതികരണമറിയാനായി ഒന്ന് തല പാളിച്ചുനോക്കി

” ആ നാറിയെപറ്റി മിണ്ടിപ്പോവരുത്.കെളവനെ എന്തെരിനാണ് ഇങ്ങോട്ട് പണ്ടാരടക്കിയേ.നമ്മടെ അമ്പലത്തിൽ നമ്മള് നടത്തണ നാടകത്തില് ഈ കരക്കാര് മാത്രം അഭിനയിച്ചാപോരെ.” ശങ്കരൻ പൊട്ടിത്തെറിച്ചു

“നാണപ്പനാശാൻ പ്രൊഫെഷണലല്ലേ ശങ്കരണ്ണാ.പഴയ പെരിയ പുള്ളിയാണെന്നാ കേൾവി. പി ജെ ആന്റണീടെയും തിലകന്റെയുമൊക്കെ കൂടെ നാടകം കളിച്ചുനടന്ന ആളാ .സിനിമക്കാര് വിളിച്ചിട്ട് പോലും അങ്ങേരു പോയില്ല.പിന്നെ കഥയും സംവിധാനവും ഒക്കെ കിടുക്കിയത് അങ്ങേര് കാരണം അല്ലെ അണ്ണാ” സുഗുമോൻ ശങ്കരന്റെ തുറിച്ചുള്ള നോട്ടത്തെ അവഗണിച്ചുകൊണ്ട് പറഞ്ഞു.

Recent Stories

The Author

Enemy Hunter

13 Comments

  1. വേട്ടക്കാരാ. 🙇‍♂️🙇‍♂️🙇‍♂️
    വീണ്ടും പൊളിച്ചല്ലോ.. അടിപൊളി. ദുർമേദസില്ലാത്ത നല്ലൊരു കുഞ്ഞുകഥ 🔥🔥🔥💖💖💖

    1. 😂😂😂 thanks bro

      1. Kadhakollam👍jeevithathilayalum kadhayilaayalum ‘pachali’ thanne villathi🤨✌️

  2. നിധീഷ്

    നിന്റ കഥ കൊള്ളാം❤❤❤…. പിന്നെ പാണ്ഡവർ ഒരിക്കലും ദുര്യോദനനെ ഭയന്നതായി ഞാൻ എവിടെയും വായിച്ചിട്ടില്ല….

    1. Athu aa characternu vendi cherthatha putanam valachodikan sramichathallaa

  3. ഏക - ദന്തി

    ശത്രു വേട്ടക്കാരാ .. നാടൻ കഥ … നാടക കഥ … നാടൻ അവതരണം … പക്ഷെ തകർത്തു ….
    നല്ലോണം ഇഷ്ടായി ….തോനെ ഹാർട്സ്

    1. Thanks bro

  4. ഒന്നും പറയാനില്ല സൂപ്പർ… ❤❤ നാടൻ ശൈലിയും നാടക ശൈലിയും കഥയും കഥാപാത്രങ്ങളും എല്ലാമെല്ലാം അടിപൊളി… ❤❤

    1. Thanks bro

  5. 😻🖤

    1. ♥️♥️

  6. 💖💖💖

    1. ♥️♥️♥️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com