ഭദ്ര [Enemy Hunter] 2145

Views : 24991

ഭദ്ര

Bhadra | Author : Enemy Hunter

 

മടുപ്പിക്കുന്ന പകലുകൾക്കും അവസാനിക്കാത്ത രാത്രികൾക്കും ശേഷം വീണ്ടുമൊരു ദിവസം. ഞാൻ പതിവുപോലെ കൈയ്യിൽ ശൂന്യമായ പേപ്പറും എഴുതാൻ മറന്നുപോയ പേനയുമായി പുറത്തെ മഞ്ഞിനെ നോക്കിയിരുന്നു.നേരം വെളുത്ത് വരുന്നേയുള്ളൂ. ഇലകളെയും മലകളെയും മഞ്ഞ് മറച്ചു പിടിച്ചിരിക്കുന്നു. ആ മറയ്ക്കപ്പുറം എവിടെയോ അക്ഷരങ്ങളുണ്ട് ഞാൻ എഴുതേണ്ട കഥയുണ്ട്.

എന്നാൽ മാസം ഒന്ന് കഴിഞ്ഞിട്ടും പേന ചലിക്കുന്നില്ല. എഴുതിയവയെല്ലാം വെറും കൃത്രിമം. പണ്ടെങ്ങോ വായിച്ചു മറന്നതിന്റെ ജീർണ്ണിച്ച അവശിഷ്ടങ്ങൾ

ആവി പറക്കുന്ന കട്ടങ്കാപ്പീയിൽനിന്ന് ഒരു തുടം മോന്തിക്കൊണ്ട് ഞാൻ ചിന്തകൾ തുടർന്നു.മുൻപെഴുതിയ കഥകളെ ഒരു വായനക്കാരന്റെ ആകാംഷയോടെ മറിച്ചുനോക്കി. തരക്കേടില്ല…… ഓർഗാനിക്കായ എന്തോവൊന്നുണ്ട് അവയിലെല്ലാം. മിക്കതും തിരക്കേറിയ ജോലിക്കിടയിൽ കഷ്ടപ്പെട്ട് സമയമുണ്ടാക്കി എഴുതിയവയാണ്.പല കഥകളും എന്നിലേക്ക് വന്ന് ചേരുകയായിരുന്നു.എന്നിട്ടിപ്പോൾ ഉള്ള ജോലിയും കളഞ്ഞ് ഈ മലമൂട്ടിൽ വന്ന് കിടന്നിട്ട് കഥയുടെ നിഴൽ പോലും എന്നെ തിരിഞ്ഞു നോക്കുന്നില്ല.വല്ലാത്ത അമർഷം കൊണ്ട് മനസ്സാകെ ഞരങ്ങുന്നു

അമർഷം കയ്യിലേക്ക് പടർന്നപ്പോൾ പേനെയുടെ നിബ്ബ് ഒടിഞ്ഞു. ഇതിപ്പോ മൂന്നാമത്തെ പേനയാണ് ഒരക്ഷരത്തിന്റെ ശ്വാസം പോലും എടുക്കാതെ ചാപിള്ളയാവുന്നത്. മറ്റൊന്നിനെ കയ്യിലെന്തീ ഞാനായിരുപ്പ് തുടർന്നു.

പുറത്ത് എൻഫീൽഡിന്റെ കുടുകുടാ മുഴക്കം കേൾക്കുന്നുണ്ട്. അവളായിരിക്കും.ശ്ശെ !!!!എവിടെ ചെന്നാലും സ്വര്യം തരില്ല.
ഗ്ലാസ്സിലേക്ക് പകർന്ന കട്ടൻകാപ്പി അവൾക്കുവേണ്ടി തിരികെ ഫ്ലാസ്ക്കിലേക്ക് ഒഴിച്ച്.ഉള്ളിലെ അമർഷം മുഖത്ത് വരാതെ പരമാവധി ശ്രമിച്ചുകൊണ്ട്. തള്ളിക്കേറിയുള്ള അവളുടെ വരവിനെ ഏത് നിമിഷവും പ്രതീക്ഷിച്ചുകൊണ്ട് ഞാനിരുന്നു.

വാതിൽ തള്ളിതുറന്ന് തോളിലെ ഷോൾഡർ ഭാഗ്ഗിന് മുൻപേ അവൾ എന്റെ സോഫയിലേക്ക് പതിച്ചു. പോക്കറ്റിൽ നിന്ന് മലബോറോ ലൈറ്റ്സ് എടുത്ത് പുകച്ചുകൊണ്ട് എനിക്കുനേരെ നോട്ടമെറിഞ്ഞു.

“എന്തായി എഴുത്തുകാരാ….. വല്ലതും നടക്കുവോ” വാക്കുകൾക്ക് മുന്നേ പുകയാണ് എന്റെ മുഖത്ത് പതിച്ചത്.

പെണ്ണുങ്ങൾ പുകച്ചുവിടുന്ന പുകയ്ക്ക് മറ്റൊരു മണമാണ്… ഒരുപക്ഷെ ഇതാവും അവളുടെ മണം

“എന്താടോ ചിന്തിക്കണത്…. എഴുത്ത് എന്തായീന്നാ ചോദിച്ചേ “ ഒരുവേള വലി നിർത്തിക്കൊണ്ട് അവൾ ചോദിച്ചു.

“ഒന്നും ആയില്ല “ ഫ്ലാസ്ക്കിലെ കാപ്പി മറ്റൊരു കപ്പിലേക്ക് പകർന്ന് ഞാൻ അവൾക്ക് നേരെ നീട്ടി.

“റൈറ്റേഴ്സ് ബ്ലോക്കാണോ? “

Recent Stories

The Author

Enemhunter

20 Comments

  1. v̸a̸m̸p̸i̸r̸e̸

    വേട്ടക്കാരാ,👌👌👌

    “ഭദ്ര” ആ പേരിലെ കൗതുകം തന്നെയാണ് ഇത് വായിക്കാൻ എന്നെ പ്രേരിപ്പിച്ച പ്രധാന ഘടകം…

    “അധർമ്മം ധർമ്മത്തെ കീഴടക്കുമ്പോൾ
    ധർമ്മ-സംസ്ഥാപനത്തിനായി ദൈവം
    അവതരിക്കും.” അത് പ്രപഞ്ച സത്യമാണ്…!!

    നല്ല രസമുള്ള എഴുത്ത്, ഒത്തിരി ഇഷ്ട്ടായിട്ടോ…
    തുടർന്നും മനോഹരമായ രചനകൾ എഴുതാൻ സാധിക്കട്ടെ…!!

    -vaмpιre

    1. 💖💖💖🤗🤗🤗

  2. ഖുറേഷി അബ്രഹാം

    പെണ്ണ് ധരിച്ചിരിക്കുന്ന വസ്ത്രത്തിൽ നിന്നും അവളുടെ ചെറിയ ഒരു ഭാഗം വെളിവായൽ കാമ വേറിയോടെ നോക്കുന്ന ആളുകൾ ഉള്ള നാടാണ് നമ്മുടേത്. പക്ഷെ അതിനുള്ള കുറ്റം എല്ലാം ചാർത്തുന്നത് സ്ത്രീകളുടെ മേലിലും. എന്നാൽ നേരെ ആകേണ്ടത് ഇവന്മാരുടെ ഒക്കെ മനസ്സിൽ ഉള്ള ചിന്തകളെ ആണ്. ദെയ്‌വം എപ്പോളും നിശബ്തൻ ആകും. അത് എന്ത് കൊണ്ടാണ് എന്നു ചോദിച്ചാൽ അതിനുള്ള ഉത്തരം എന്റെ കയ്യിൽ ഇല്ല.

    കഥ വളരെ അതികം ഇഷ്ടമായി. അവളെ ബോഗികൻ വന്ന സമയത്ത് ദെയ്‌വം പ്രത്യക്ഷ പെട്ടു എന്ന് വായിച്ചപ്പോൾ പല വികാരങ്ങളും തോന്നി, അതിനതികം ആയുസ് ഉണ്ടായില്ല. പക്ഷെ ഒളിഞ്ഞു നിന്നിരുന്ന ഭദ്രയെ കണ്ടപ്പോൾ സന്തോഷമായി. കഥ നല്ല രീതിയിൽ അവതരിപ്പിച്ചു.

    | QA |

    1. അഭിപ്രായത്തിനു നന്ദി സഹോദരാ 💞💞💞

  3. nice writing . Iniyum ഇങ്ങനത്തെ കഥകൾ എഴുതാൻ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു സ്നേഹത്തോടെ❤️

    1. നന്ദി 💖💖💖

  4. നല്ലെഴുത്ത്, ഭദ്രയിൽ നിന്ന് ഭദ്രകാളിയിലേക്ക് ഉള്ള പ്രയാണം, ഗംഭീരമായിരുന്നു, എഴുത്തും നന്ന്, ആശംസകൾ…

    1. വളരെ നന്ദി 😇😇😇

  5. അടിപൊളി ആയിട്ടുണ്ട്.. നല്ല തീം.. ആശംസകൾ

    1. നന്ദി ♥️♥️♥️

  6. കറുപ്പിനെ പ്രണയിച്ചവൻ

    ❤️❤️❤️❤️❤️

    1. 💞💞💞

  7. പെണ്ണെ ന്നാൽ കാമം തീർക്കുന്ന വസ്തുവാണ് എന്നാ പലരുടെയും വിചാരം അങ്ങനെ യുള്ളവർക്ക് ദൈവം തന്നെ ശിക്ഷ നൽകും

    ഓരോ സ്ത്രിയിലും ഭദ്രയുണ്ട്….

    1. സത്യം 💖💖

  8. 😆😆😆😆😆😆😆😆

  9. Nice story 💗

    1. Thank💞💞

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com