തുരുത്ത് [Enemy Hunter] 2051

Views : 26372

തുരുത്ത്

Author : Enemy Hunter

 
ഈ ജേണർ മാറ്റണം എന്ന് ആഗ്രഹം ഉണ്ട്. പക്ഷെ ആലോചിക്കുമ്പോൾ ഇതല്ലാതെ വേറൊന്നും വരുന്നില്ല. ഞാൻ മാറി ചിന്തിക്കാൻ ശ്രമിക്കുന്നുണ്ട്.
“പണ്ടീ കായല് കടക്കാൻ രണ്ട് തുഴക്കാര് മാറി മാറി തുഴയണാർന്നു.ഇപ്പൊ കണ്ടില്ലേ കായല് മെലിഞ്ഞു.ഈ തുരുത്തിൽ നിന്ന് ഇപ്പൊ മുട്ടോളം വെള്ളത്തിൽ നടന്നാ അക്കരെയെത്താം.” ഷാപ്പുകാരൻ ലാസറ് തന്റെ മനുഷ്യ സഹായം ഷാപ്പിന്റെ അകത്തളത്തിൽ കുടിയന്മാരെ നോക്കി പ്രഭാഷണം തുടർന്നു.

“അല്ലേലും നിനക്കൊക്കെ എന്തറിയാം നിന്റെയൊക്കെ തന്തമാരുടെ തന്തമാരുടെ കാലത്താ എന്റെ തന്തയിവിടെ വരുന്നത്.ഈ കാണണ തെങ്ങുകൾക്കറിയാം എന്റെ അപ്പനെ. അങ്ങേര് ചെത്താത്ത ഒരൊറ്റ തെങ്ങുപോലൂല്ലാ അക്കരെയിലും ഇക്കരയിലും.

“നിങ്ങള് ഗീർവാണം നിർത്തി കള്ളൊഴി മൂപ്പിന്നെ” ശലോമോൻ പുച്ഛത്തോടെ ഗ്ലാസ്സ് നീട്ടി

“ഡാ ചെക്കാ, കള്ള് ഞാനൊഴിക്കാം അതെന്റെ തൊഴിലാ.എന്നുകരുതി നീ ഒരുപാട്‌ കേറി ഒണ്ടാക്കല്ലെ.നീയൊക്കെ ടൗണീപ്പോയി ബിവറേജിന്ന് വിദേശി അടിക്കണതൊക്കെ ഞാനറിയണിണ്ടട്ടാ. ലവന്മാർക്കൊന്നും എന്നെപ്പോലെ ശാസ്ത്രീയമായി മായം ചേർക്കാനറിയാൻപാടൂലാ.കണ്ണടിച്ചു പോവൂട്ടാ കുരുപ്പേ”

“അതുമിതും പറയാതെ ഇങ്ങൊഴിക്ക്” രമേശനും ഗ്ലാസ്സ് നീട്ടി

“അല്ല പെരുന്നാളും ഉത്സവവുമൊക്കെയായിട്ടും നിങ്ങളെന്താ ലാസറേട്ടാ അങ്ങോട്ടൊന്നും പോവാത്തെ” ശലോമോൻ ചോദിച്ചു

“ഞങ്ങള് കുടുംബപരമായിട്ട് നിരീശ്വരവാദികളാ.അതല്ലെ ഈ ഷാപ്പിന് ഞാൻ മനുഷ്യസഹായം എന്ന് പേരിട്ടിരിക്കുന്നെ.എന്റെ അപ്പനും അങ്ങനെയാർന്നു.അല്ലേലും ഈ നാടിന്റെ ചരിത്രമറിഞ്ഞാ ആർക്കേലും ദൈവത്തിൽ വിശ്വാസം തോന്നുവോ.നിങ്ങളൊക്കെ കേട്ടിട്ടുണ്ടാവൂലോ.”

“കേട്ടിട്ടുണ്ട് പക്ഷെ അതൊക്കെ വിശ്വാസികളുടെ പക്ഷമാ ഒരു നിരീശ്വരവാദിടെ പക്ഷം ഇതുവരെ കിട്ടീട്ടില്ല.” രമേശൻ പറഞ്ഞു

“എന്നാ കേട്ടോ ഇവിടെ മനുഷ്യന്മാര് രണ്ട് തരാ അക്കരക്കാരും ഇക്കരക്കാരും.കായല് ഇന്നത്തേന്റെ ഇരട്ടിയുണ്ട് അന്ന്.മനുഷ്യന്മാര് തമ്മിലും എന്താണ്ട് അത്ര തന്നെ അകലുണ്ടാവും.അക്കരെ അമ്പലം ഇക്കരെ പള്ളി.അക്കരെ വെയില്കാവിലമ്മ ഇക്കരെ കുതിരക്കാരൻ പുണ്യാളൻ.അങ്ങോട്ടും ഇങ്ങോട്ടും വാശിയാണ്.കച്ചവടത്തിലും നാട്ടുകാര്യത്തിലും എല്ലാം വാശിയാണ്.ഇവിടൊരു ആഷ്‌പത്രി വന്നാ അപ്പുറത്തും വരും ഒരെണ്ണം.പള്ളിക്കൂടം വന്നപ്പോ അമ്പലവും തൊടങ്ങി ഒരെണ്ണം.വള്ളംകളീലെ വാശി വേറെ.പിന്നെ പണ്ടാരണ്ട്‍ പറഞ്ഞപോലെ പെരുന്നാളും ഉത്സവവും ഒരേ ദിവസം. അതായത് ഇന്ന്.ഇവിടെ കതന രണ്ട് നെലേലു പൊട്ടുമ്പോ അവിടെ മൂന്ന് നെലേലു പൊട്ടും.”

“അതൊക്കെ ഞങ്ങൾക്കറിയാം ഇങ്ങള് പ്രധാന ഭാഗത്തേക്ക് വാ”മീൻകറിയൽപ്പം നാക്കിലേക്കു തൊട്ടുകൊണ്ട്‌ രമേശൻ ചോദിച്ചു.

“ധൃതി വെക്കേലെടാ ചെക്കാ, ചില കാര്യങ്ങള് സമയമെടുത്തുപറയണം” ഒരുതുടം മോന്തിക്കൊണ്ട് ലാസർ തുടർന്നു

Recent Stories

The Author

Enemy Hunter

18 Comments

  1. Korachenkilum bodhamulla oru manushyante manasine pidichiruthi onnu chinthippikkum ee varikal…. enthinte perilaayalum thammil thallu manushyaru thammile ullu…. ath eth kalam eduth nokiyaalum …. enik / ente athre ariyendu ellarkkum …. moorchayeriya varikalaanu all the best bro….✌️✌️✌️✌️

    1. Thanks bro ♥️♥️

  2. അടുത്ത കാലത്തായി വായിച്ചതില്‍ വ്യത്യസ്തമായ കഥ… എഴുത്തിന്റെ ചടുലത കൊണ്ടും ഉള്ളടക്കത്തിന്‍റെ മൂര്‍ച്ചയും പ്രാധാന്യവും കൊണ്ടും ഉയര്‍ന്ന നിലവാരം പുലര്‍ത്തിയ കഥ… എഴുത്ത് ഒക്കെ വേറെ തലത്തിലാണ്…

    “സ്വന്തം മുഖം കണ്ടു മതിവരാതെ ചന്ദ്രൻ പിന്നെയും പിന്നെയും കായലിൽ നോക്കി കിടന്നു.”

    most loved one…

    അധികമാരും പറയാന്‍ ധൈര്യപ്പെടാത്ത ഒരു വഴിയിലൂടെ സഞ്ചരിച്ച എഴുത്ത് മതങ്ങള്‍ തമ്മിലുള്ള പൊള്ളയായ വൈരാഗ്യങ്ങള്‍ എങ്ങനെ ദൈവങ്ങളെ തന്നെ മടുപ്പിയ്ക്കുന്നു എന്നത് വരച്ചു കാട്ടുന്നതില്‍ കൃത്യമായി വിജയിച്ചു… ആര്‍ക്കു വേണ്ടിയാ ഇതൊക്കെ അല്ലെ… ദൈവങ്ങള്‍ക്കു വേണ്ടെങ്കില്‍… മതങ്ങളുടെയെല്ലാം അടിസ്ഥാനം സമാധാനവും സ്നേഹവുമാണല്ലോ…

    നിങ്ങള് ശരിയ്ക്കും വേട്ടക്കാരനാ….!!

    1. Thanks bro ♥️♥️. Ente mattu kadhakal koodi vaayikane if you not

  3. ഹണ്ടർ എന്നാൽ വേട്ടക്കാരൻ..😍😍

    നിങ്ങള് സാധാ വേട്ടക്കാരനല്ലെന്നു ആദ്യ കഥ [കടങ്കഥ പോലൊരു ചെമ്പരത്തി] വായിച്ചപ്പോഴേ മനസിലായതാ. പിന്നെ ഗൗരി. ഭദ്ര, അലിയാര് പാലം അങ്ങിനെ എല്ലാത്തിലും വരികൾക്കിടയിൽ ഒരുപാടൊളിപ്പിച്ചു വെച്ചുള്ള ആ എഴുത്ത് രീതി..🔥🔥🔥 🙇‍♂️🙇‍♂️🙇‍♂️

    ഈ ജേണർ മാറ്റണം എന്ന് ആഗ്രഹം ഉണ്ട്. പക്ഷെ ആലോചിക്കുമ്പോൾ ഇതല്ലാതെ വേറൊന്നും വരുന്നില്ല. ഞാൻ മാറി ചിന്തിക്കാൻ ശ്രമിക്കുന്നുണ്ട്.

    ഒരു നിർബന്ധബുദ്ധിയോടെ ഒന്നും ചെയ്യരുതെന്നേ ഞാമ്പറയൂ..!! ഇതാണ് നിങ്ങടെ രീതി, ശൈലി എന്തിനാ അതുപേക്ഷിക്കുന്നത്. വേറെ വല്ലതും നിങ്ങളറിയാതെ കയറിവരുവാണേൽ വന്നോട്ടെന്നെ, അല്ലാതെ ഒന്നുപേക്ഷിച്ചു മറ്റൊന്നിനെ പുൽകുന്നതൊക്കെ മോശമല്ലേ…!!?? 😁😁😁

    അഞ്ചു പേജുള്ള ഈ കുഞ്ഞു തുരുത്തും പൊളിച്ചു, തകർത്തു.. എനിക്കൊരുപാടിഷ്ടമായി..💖💖💖

    🔥🔥🔥 ലവന്മാർക്കൊന്നും എന്നെപ്പോലെ ശാസ്ത്രീയമായി മായം ചേർക്കാനറിയാൻപാടൂലാ.കണ്ണടിച്ചു പോവൂട്ടാ കുരുപ്പേ

    🤣🤣🤣 👌👌👌

    ആ ക്ലൈമാക്സ് പൊളിച്ചു. ഒരുപാട് ചിന്തിപ്പിക്കുന്ന എഴുത്ത്. 🔥🔥🔥

    വീണ്ടും ഒരിക്കൽ കൂടി 🙇‍♂️🙇‍♂️🙇‍♂️

    💖🤣🤣

    1. Thanks a lot bro ♥️♥️♥️.

  4. adipoli….nannayittund….

    1. Thanks bro

  5. വളരെ നന്നായിരിക്കുന്നു bro
    മുൻപ് ആമേൻ സിനിമ കണ്ടപ്പോ ഉണ്ടായിരുന്ന ഒരു മൂഡ്
    ഇത് വായിച്ചപ്പോളും ലഭിച്ചു
    ഒടുവിലെ ചേറിന്റെ മണമുള്ള ചോദ്യങ്ങൾ ഉയർത്തുന്ന ക്ളൈമാക്‌സും
    ഇഷ്ടമായി

    1. ♥️♥️♥️♥️thanks for ur feedback

  6. തൃശ്ശൂർക്കാരൻ 🖤

    ❤️❤️❤️❤️

    1. Thanks bro

  7. പൊളിച്ചു bro 😍

    1. Thanks bro

  8. വിച്ചൂസ്

    സ്റ്റാർട്ടിങ് കലക്കി bro❤….

    1. Thanks bro

  9. Kollam., njn aane evide first cmt cheythath

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com