കമ്മ്യൂണിസ്റ്റ്‌ [Enemy Hunter] 2043

മഴയെന്ന കാമുകിയെ വിട്ടുപിരിഞ്ഞ നൈരാശ്യത്താൽ പ്രകൃതിയുടെ കണ്ണുകൾ ഈറനണിഞ്ഞിരുന്നു. കയ്യിലിരുന്ന കാലൻ കുട നിവർത്തി അയാൾ നടന്നു.മരച്ചില്ലകളിൽ നിന്നുതിർന്ന തുള്ളികൾ ഓർമ്മയുടെ ഒരു കണം പോലും ബാക്കിവെക്കാതെ അതിലൂടെ ഊർന്ന് മണ്ണിൽ പതിച്ചു.

എത്രെയോവട്ടം ഈ വഴി നടന്നിരിക്കുന്നു.പണ്ടൊക്കെ മഴക്ക് ശേഷം ചെളിച്ച മണ്ണിനു ഒരു ചുവപ്പ് കൈവരും .നഗ്നപാദത്താൽ എത്രെയോവട്ടം ആ മണ്ണിൽ നടന്നിരിക്കുന്നു.എത്രയെത്ര സമരങ്ങൾ എത്രയെത്ര മുദ്രവാക്യങ്ങൾ.ഓരോ ശ്വാസത്തിലും മറ്റൊന്നിനായുള്ള ആവേശമായിരുന്നു .ഇന്ന് വഴി മുഴുവൻ ട്ടാർ ചെയ്തിരിക്കുന്നു .മണ്ണിന്റെ ചുവപ്പിനുമുകളിൽ വൃത്തികെട്ട കറുപ്പ് കട്ട മൂടി നിൽക്കുന്നു .

അയാൾ ഒരു ബീഡിയെടുത്ത് കത്തിച്ചു അതിന്റെ ചുവന്ന കണ്ണിൽ ഇപ്പോഴും ഒരു കനൽ എരിയുന്നുണ്ട് .ചുമച്ചുകൊണ്ട് വിദൂരതയിൽ പരന്നു കിടക്കുന്ന വയലോരങ്ങളെ നോക്കി.ഉറ്റ ചങ്ങാതിയെ കണ്ട ആവേശത്താൽ അവ കാറ്റിൽ നൃത്തം ചെയ്തു.

കാലുകൾ അയാളെ കവലയിലെത്തിച്ചു .പാർട്ടി ഓഫീസിന്റെ മുന്നിൽ കൂടി നിന്ന ചെറുപ്പക്കാർ അയാളെ നോക്കി അടക്കം പറഞ്ഞു.അവർക്കുനേരെ ജീവിതാനുഭവങ്ങളുടെ ഒരു ബീഡി പുക ഊതിവിട്ട് അയാൾ നടന്നു .കവലയുടെ ആരുടേയും നോട്ടങ്ങൾ ചെന്നെത്താത്ത ഭാഗത്ത് ഒരു ശോഷിച്ച സമരപന്തൽ നിലകൊണ്ടിരുന്നു .അവിടെ അയാളെപ്പോലെ തന്നെ ജീവിച്ചവശരായ ചില മനുഷ്യർ നിസ്സംഗ ഭാവത്തോടെ ഇരിപ്പുണ്ട് .ചെറിയൊരു മന്ദഹാസത്തോടെ അയാൾ അവർക്കടുത്തായി ഇരുന്നു.

അവർക്കുമുന്നിലായി ഒരു ചാനൽ വണ്ടി വന്നു നിന്ന്.അതിനോട് പറ്റിനിന്നൊരു പെൺകുട്ടി സംസാരിക്കുവാൻ തുടങ്ങി.

“ഇപ്പോൾ നമ്മൾ നിൽക്കുന്നത് വയലാട്ടുകാവിലെ സമരപ്പന്തലിനു മുന്നിലാണ്.കഴിഞ്ഞ വർഷമാണ് സർക്കാർ ഈ പ്രദേശം ഉൾപ്പെടുത്തിക്കൊണ്ടൊരു ബൈ പാസ്സ് പദ്ധതി കൊണ്ടുവന്നത് .”

“ഇവിടുത്തെ എല്ലാ രാഷ്ട്രീയ കക്ഷികളും സ്വീകരിച്ച പദ്ധതിക്ക് ബദൽ നിൽക്കുന്നത് ഇവിടത്തെ പഴയ ചില കമ്മ്യൂണിസ്റ്റുകാർ മാത്രമാണ് .പദ്ധതി ഇവിടത്തെ കാർഷീക സമ്പത്തിനേയും ജല ശ്രോതസ്സിനേയും നശിപ്പിക്കുമെന്ന് അവർ അവകാശപ്പെടുന്നു.”

” ജനങ്ങളെല്ലാം അനുകൂലിക്കുന്ന ഒരു പദ്ധതി ആണിത് .നിങ്ങൾ പ്രവർത്തിച്ചിരുന്ന പ്രസ്ഥാനം പോലും അതിനെ അനുകൂലിക്കുന്നു .പ്രത്യാശാസ്ത്രപ്രകാരം പാർട്ടി തീരുമാനങ്ങൾക്ക് വിധേയപ്പെടേണ്ടത് അച്ചടക്കമുള്ളൊരു പാർട്ടി പ്രവർത്തകന്റെ കടമായല്ലെ .എന്താണ് ഈ വിഷയത്തിൽ നിങ്ങൾക്ക് പറയാനുള്ളത് ”

തന്റെ നേരെ നീണ്ടു വന്ന മൈക്കിനെ നോക്കി അയാൾ കുറച്ചു നേരം അങ്ങനെ ഇരുന്നു.ഉള്ളിൽ എരിഞ്ഞിരുന്ന ബീഡിപ്പുക അയാളുടെ കണ്ണുകളെ കൂടുതൽ ചുവപ്പിച്ചു.പുകയോടൊപ്പം കത്തിയെരിഞ്ഞ വാക്കുകൾ ഒരു കുഴലിലൂടെയെന്നോണം പുറത്തേക്ക് വന്നു .

“നിലനിൽപ്പിനായുള്ള സമരങ്ങളിൽ പ്രത്യയശാസ്ത്രത്തിന്റെ ബാധ്യതകളില്ല”

11 Comments

  1. Ethoru sathyamaanennu jeevithathil palappozhum thonniyittund…. vythichalanam orupadu sambavich kazhinhu chilalath orikkalum thiruthaan pattatha reethiyil…. engane parayano angane kruthyamayi paranhu manoharamaya 2 pages…. congrats brother ❤️✌️

  2. മനോഹരമായി എഴുതി… ❤❤ എനിക്ക് പ്രിയപ്പെട്ട എഴുത്തുകാരിൽ ഈ പേര് കൂടി ഇന്ന് ഞാൻ ചേർക്കും ❤❤

    1. Thanks ♥️

  3. നിലനിൽപ്പിനായുള്ള സമരങ്ങളിൽ പ്രത്യയശാസ്ത്രത്തിന്റെ ബാധ്യതകളില്ല”
    അതേ, അത് തന്നെയാണ് ശരി മനോഹരമായി എഴുതി, ആശംസകൾ…

    1. Thanks bro ♥️♥️

  4. ഏക - ദന്തി

    ശത്രു വേട്ടക്കാരാ ..നന്നായി ..കാലിക പ്രസക്തമായ എന്നാൽ ഒരു റിയൽ ലൈഫ് ഇൻസിഡന്റ് പോലെ ഉണ്ടല്ലോ ?
    ലോട്ടസ് ഓഫ് ഹാർട്സ്

    1. Thanks bro♥️.Real incident aanu

  5. Thanks bro

  6. ♥️♥️

Comments are closed.