കമ്മ്യൂണിസ്റ്റ്‌ [Enemy Hunter] 2043

Views : 10026

കമ്മ്യൂണിസ്റ്റ്‌

Author : Enemy Hunter

 

തകർത്തു പെയ്യുന്ന മഴയെ കാപ്പിയിൽനിന്നുയരുന്ന ആവിയിലൂടെ നോക്കികൊണ്ടയാൾ ചാരുകസേരയിൽ അങ്ങനെ കിടന്നു.ഓർമ്മകൾ മുഴുവൻ മറ്റേതോ ഇടവപ്പാതി നനയുകയായിരുന്നു.

അയാൾ തളർന്ന ഇടതുകൈ നരപിടിച്ച നഗ്നമായ മാറിലേക്ക് മാറ്റി പ്രതിഷ്ഠിച്ചു.പതിമുറിഞ്ഞ ഇടതു കൈവിരലനക്കാൻ വിഫലമായൊന്നു ശ്രമിച്ചു.കാതടപ്പിക്കുന്ന ഗർജ്ജനത്തോടൊപ്പം മഴവെള്ളം മുറ്റത്തോളമെത്തി.

പണ്ട് മാലിനിയിടൊപ്പം അതിൽ കളിവള്ളമുണ്ടാക്കി കളിച്ചത് അയാളോർത്തു.ഓർമ്മകളും പ്രണയവും മുഖത്തെ ഞരമ്പുകളെ കൂടുതൽ ചുവപ്പിച്ചു.

മാലിനി ….പട്ടിണിയുടെയും ശാപങ്ങളുടെയും കാലത്ത് ഏക ആശ്വാസം.കത്തിജ്വലിക്കുന്ന യവ്വനത്തിനും വിപ്ലവത്തിനും എണ്ണയിട്ട സുന്ദരി.അയാൾ ഏന്തിവലിഞ്ഞ പറമ്പിന്റെ തെക്കുഭാഗത്തേക്ക് നോക്കി.കോരിച്ചൊരിയുന്ന മഴയിലും അവിടെ അണയാത്തൊരു കൈത്തിരി തെളിയുന്നുണ്ട്. അവളുറങ്ങട്ടെ …ഒന്നും അറിയാതെ.

“അച്ഛൻ വീണ്ടുമവിടെ പോയോ ????”

ആ ചോദ്യം ഒരു ഞെട്ടലോടെ അയാളെ ഓർമ്മകളിൽ നിന്ന് തിരികെയെത്തിച്ചു.

“പോയി” പതിഞ്ഞ സ്വരത്തിൽ അയാൾ പറഞ്ഞു

“അച്ഛനിത് എന്നാത്തിന്റെ കേടാ .ഞാൻ പറഞ്ഞിട്ടില്ലെ മേലാൽ അവിടെ പോവരുതെന്ന്.ഒന്നില്ലേലും ഇന്ന് എനിക്കൊരു ജോലി ഉള്ളത് പാർട്ടി കാരണല്ലേ.ഈ വീട്ടിൽ പുകയെരിയുന്നത് ആ പ്രസ്ഥാനം കാരണമാ”

“ഞാൻ നടന്നത് എന്റെ ബോധ്യങ്ങളുടെയും മനുഷ്യത്വത്തിന്റെയും കൂടെയാണ് .കുറച്ച് ദൂരം ഞങ്ങളുടെ പാതയൊന്നായിരുന്നു.പിന്നീടവർ എളുപ്പമുള്ള പാത തേടിപ്പോയി.ആ വഴി വിജനമാകാതെ നോക്കേണ്ടത് ഞങ്ങളുടെ കടമയാണ് ”

കാപ്പിയിലെ മട്ടുകലർന്ന ഒടുവിലത്തെ തുടവും കുടിച്ച ശേഷം അയാൾ വീണ്ടും ചാരി കിടന്നു.

“ശുദ്ധ രാഷ്ട്രീയം കൊണ്ട് എന്തുനേടി മനുഷ്യാ .പട്ടിണിയല്ലാതെ.ഈ വീടിന് വേണ്ടി നിങ്ങള് എന്തേലും ചെയ്തിട്ടുണ്ടോ ???”

ഉത്തരമൊന്നും കിട്ടില്ലെന്നുറപ്പായപ്പോൾ അവൻ അകത്തേക്ക് നടന്നു .

മഴയൊന്ന് തോർന്നിരുന്നു പ്രതീക്ഷിച്ച ഇടിയും മിന്നലുമുണ്ടായില്ല.

ശാന്ത കുഞ്ഞിനെ മടിയിലിരുത്തി ഉമ്മറത്തിരുന്ന് പച്ചക്കറി അരിയുകയായിരുന്നു .കുഞ്ഞ് അവളോട് എന്തൊക്കെയോ ചോദിക്കുന്നുണ്ടായിരുന്നു .അതിന് മറുപടി പറയാതെ അവൾ പണിയിൽ മുഴുകി .

“മോളെ ശാന്തേ … നീ അവന്റെ ചോദ്യങ്ങൾക്ക് ഇന്ന് മറുപടി കൊടുക്കുക അവൻ വലുതായാൽ അവന്റെ ചോദ്യങ്ങൾക്ക് നിന്റെ കയ്യിൽ മറുപടിയുണ്ടാവില്ല”

ഒന്നും മനസ്സിലാവാതെ അയാളെ നോക്കി അവൾ വീണ്ടും വേല തുടർന്നു.

“ഞാനൊന്ന് അവിടം വരെ പൊയിട്ട് വരാം ”

അയാൾ വർദ്ധക്ക്യം ബാധിച്ച കാലടികളോടെ മുറ്റത്തേക്കിറങ്ങി .വെളുപ്പിൽ ചുവന്ന വരകളുള്ള അയാളുടെ ഷർട്ടിന്റെ ആദ്യ രണ്ട് ബട്ടണുകൾ തുറന്നിട്ടിരുന്നു.ഒരുകാലത്ത് വിരിഞ്ഞു നിന്നിരുന്ന ആ നെഞ്ചിന് ഇന്ന് കാലം ചുളിവുകൾ തീർത്തിരിക്കുന്നു.അയാൾ പടി കടന്ന് വഴിയിലെത്തി.

Recent Stories

The Author

Enemy Hunter

11 Comments

  1. Ethoru sathyamaanennu jeevithathil palappozhum thonniyittund…. vythichalanam orupadu sambavich kazhinhu chilalath orikkalum thiruthaan pattatha reethiyil…. engane parayano angane kruthyamayi paranhu manoharamaya 2 pages…. congrats brother ❤️✌️

  2. മനോഹരമായി എഴുതി… ❤❤ എനിക്ക് പ്രിയപ്പെട്ട എഴുത്തുകാരിൽ ഈ പേര് കൂടി ഇന്ന് ഞാൻ ചേർക്കും ❤❤

    1. Thanks ♥️

  3. നിലനിൽപ്പിനായുള്ള സമരങ്ങളിൽ പ്രത്യയശാസ്ത്രത്തിന്റെ ബാധ്യതകളില്ല”
    അതേ, അത് തന്നെയാണ് ശരി മനോഹരമായി എഴുതി, ആശംസകൾ…

    1. Thanks bro ♥️♥️

  4. ഏക - ദന്തി

    ശത്രു വേട്ടക്കാരാ ..നന്നായി ..കാലിക പ്രസക്തമായ എന്നാൽ ഒരു റിയൽ ലൈഫ് ഇൻസിഡന്റ് പോലെ ഉണ്ടല്ലോ ?
    ലോട്ടസ് ഓഫ് ഹാർട്സ്

    1. Thanks bro♥️.Real incident aanu

  5. Thanks bro

  6. ♥️♥️

    1. 🌹🌹🌹

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com