ഇതിഹാസം [Enemy Hunter] 2066

“എന്തെരായാലും എനിക്കാ നാറീനെ കണ്ടപ്പോ തൊട്ട് കലിപ്പാ.ലവൻ ദുര്യോധനനായതുകൊണ്ട് എനിക്ക് അധികം അഭിനയിക്കേണ്ടി വന്നില്ല.അവനെ കാണുമ്പഴെ ഗദയെടുത്ത് വീശാൻ തോന്നും ..പട്ടി!!!”” ” ശങ്കരന്റെ കയ്യിൽ കിടന്ന് പേപ്പർ ഗ്ലാസ്സ് ഞെരുങ്ങി

“അങ്ങേരോട് കലിപ്പാണേലും ദുര്യോധന ഭഗവാന്റെ വേഷത്തിൽ നിക്കുമ്പോ അങ്ങനെ ഒന്നും പറയല്ലെ അണ്ണാ.നമ്മടെ പ്രതിഷ്ഠയല്ലെ ഭഗവാൻ.ഈ നാടിന്റെ കാവൽ മുത്തപ്പൻ ഭഗവാനാ “സുഗുമോൻ ഉയരങ്ങളിലേക്ക് നോക്കി നിലാവിനെ തൊഴുതു.

“കാരണവന്മാർക്ക് കിറുക്കാടാ ..ഇതിഹാസത്തിൽ ഡസൻ കണക്കിന് നായകന്മാര് കിടന്നിട്ട് ലവന്മാര് മെയിൻ വില്ലനെ പിടിച്ച് ഇവിടെ കുടിയിരുത്തി.”

“അങ്ങനെ ഒന്നും പറയല്ലെ അണ്ണാ ഭഗവാൻ കോപിക്കും. നമ്മുടെ നാട്ടില് ഒന്നേയുളള് ഇതുപോലൊരു അമ്പലം ”

“മിണ്ടാതിരി കുരിപ്പേ …ഇതിഹാസത്തിലായാലും ..നാടകത്തിലാലായാലും …ജീവിതത്തത്തിലായാലും ഈ ശങ്കരൻ….സോറി ..ഭീമ സേനൻ നായകനാ പിന്നെ ആ നാറി നാണപ്പനാശാൻ Mr ദുര്യോധനൻ അവൻ വില്ലനും.ഒരു നൂറു ദ്വന്ദയുദ്ധം ചരിത്രത്തിലാവർത്തിച്ചാലും അതെല്ലാം ഭീമസേനൻ തന്നെ ജയിക്കും!!!”

ശങ്കരന്റെ അലർച്ചയിൽ വാഴത്തോപ്പിൽ നിന്ന് വവ്വാൽ കുഞ്ഞുങ്ങൾ പാറിയകന്നു

“അണ്ണാ നിങ്ങള് ശരിക്കും ഫിറ്റായി കേട്ടാ “ഫൽഗു ശങ്കരന് ഒരെണ്ണം കൂടിയൊഴിച്ചുകൊടുത്തുകൊണ്ട് പറഞ്ഞു.

“അണ്ണാ നിങ്ങൾക്ക് അങ്ങേരോട് കലിപ്പാവാൻ എന്തെര് കാരണങ്ങള്??? ” സുഗുമോൻ ശങ്കരനെ നോക്കി

“അത് നിനക്ക് അറിയില്ലെ …രണ്ടാമത്തെ റിഹേഴ്സലിന് നീയുണ്ടായില്ലല്ല് അന്നൊരു സംഭവുണ്ടായി.ഡയലോഗ് തെറ്റിച്ചേന് നമ്മടെ നാണപ്പനാശാൻ ശങ്കരണ്ണനെ തെറി കൊണ്ട് മൂടി ..മായും പൂയും ചേർത്ത് അതൊക്കെപ്പോട്ടെ.നമ്മെടെ സുശീലേച്ചിടെ മുന്നീ വെച്ച് .അതാ അണ്ണന് സങ്കടം.അല്ലെ അണ്ണാ ” ചൊറിയൻ ഫൽഗു കണ്ണിൽ സഹതാപം വരുത്തി ശങ്കരനെ നോക്കി

“കെട്ടാൻ പോണ പെണ്ണിന്റെ മുന്നില് നാണം കേട്ട് നിന്നപ്പോ ഓർത്തതാ അവനെ അവിടെ ഇട്ട് അടിക്കണെന്ന്.കറക്ട് ടൈമിൽ ഭാസ്കരൻ മാമൻ ഇടപെട്ടോണ്ടാ അല്ലേ പൊളിച്ചേനെ കെളവനെ”ശങ്കരന്റെ കലി പിന്നേയും ആളിക്കത്തി.

“എനിക്കൊര് കാര്യം ചോയ്ക്കാനുണ്ട് അണ്ണാ ” സുഗുമോൻ ഭയത്തോടെ ശങ്കരനെ നോക്കി

“നീ ചോദീര് സുഗുമോനെ ” ശങ്കരൻ പറഞ്ഞു

“അവസാന ധ്വന്ദയുദ്ധത്തില് നിങ്ങള് ശരിക്കും അങ്ങേരെ തല്ലിയതാണോ ”

“അതേടാ ..അതെ!!! തൊടയ്ക്ക് അടികൊണ്ട് അവസാനം അവൻ കരഞ്ഞുനിലവിളിച്ചില്ലേ ..അത് അഭിനയമല്ലെടാ പൈലുകളെ ഈ ഭീമസേനന്റെ അടികൊണ്ട് അവന്റെ തോട പിളർന്നതാ ..ഹാ …ഹ !!!!!!!!!”

ശങ്കരന്റെ അട്ടഹാസം ഒരു ഗർജ്ജനം പോലെ ഇരുട്ടിൽ മുഴങ്ങി.

“അണ്ണാ അത്രക്കൊക്കെ വേണായിരുന്നോ?”
“ചെയ്തതല്ലെടാ ..ചെയ്യിച്ചതാ …നീയൊന്നും കാണാത്ത കളി നടക്കണിണ്ട് പൊറകില്”

“അതെന്ത്??? ”

“നിനക്കറിയാലോ ഞാൻ അഭിനയിക്കണത് കൊണ്ട് മാത്രാ പാഞ്ചാലിയായിട്ട് അഭിനയിക്കാൻ അമ്മാവൻ സുശീലേനെ വിട്ടത്.”

“അതൊക്കെ ഞങ്ങൾക്ക് അറിയാം അണ്ണാ എന്തരുണ്ടായത്?”

13 Comments

  1. വേട്ടക്കാരാ. ?‍♂️?‍♂️?‍♂️
    വീണ്ടും പൊളിച്ചല്ലോ.. അടിപൊളി. ദുർമേദസില്ലാത്ത നല്ലൊരു കുഞ്ഞുകഥ ??????

    1. ??? thanks bro

      1. Kadhakollam?jeevithathilayalum kadhayilaayalum ‘pachali’ thanne villathi?✌️

  2. നിധീഷ്

    നിന്റ കഥ കൊള്ളാം❤❤❤…. പിന്നെ പാണ്ഡവർ ഒരിക്കലും ദുര്യോദനനെ ഭയന്നതായി ഞാൻ എവിടെയും വായിച്ചിട്ടില്ല….

    1. Athu aa characternu vendi cherthatha putanam valachodikan sramichathallaa

  3. ഏക - ദന്തി

    ശത്രു വേട്ടക്കാരാ .. നാടൻ കഥ … നാടക കഥ … നാടൻ അവതരണം … പക്ഷെ തകർത്തു ….
    നല്ലോണം ഇഷ്ടായി ….തോനെ ഹാർട്സ്

    1. Thanks bro

  4. ഒന്നും പറയാനില്ല സൂപ്പർ… ❤❤ നാടൻ ശൈലിയും നാടക ശൈലിയും കഥയും കഥാപാത്രങ്ങളും എല്ലാമെല്ലാം അടിപൊളി… ❤❤

    1. Thanks bro

  5. ??

    1. ♥️♥️

    1. ♥️♥️♥️

Comments are closed.