തുരുത്ത് [Enemy Hunter] 2051

“അയാളേതോ പെണ്ണുംബ്ബിള്ളയെ നോക്കി വന്നതാ.അവര് വന്നാ അയാളങ്ങ് പൊക്കോളും “ശലോമോൻ താഴ്ന്ന സ്വരത്തിൽ പറഞ്ഞു.

പെട്ടന്നാണ് പുറത്തെ ഇരുട്ടില്നിന്നും നേർത്തൊരു ശബ്ദം വന്നത് “മതി കുടിച്ചത് ഇങ്ങട് വാ മനുഷ്യാ”

“ദേ വന്നെടി, നിന്നെ കാണാഞ്ഞപ്പോ വെറുതെ കേറിന്നേയുള്ളു “അയാൾ കുറച്ച് പൈസ മേശപ്പുറത്ത് വെച്ച് പുറത്തേക്കു നീങ്ങി.

“എടാ രമേശാ നീ ആ ഉരുപ്പടീനെ കണ്ടോ എന്നാ ഒരു ഫിഗറാടാ” രമേശനും ശലോമോനും ഷാപ്പിന്റെ ഓലച്ചുവരിനിടയിലൂടെ അവരെ നോക്കി ഇരുന്നു.

“നേരാണല്ലോടാ ഇവിടെങ്ങും കണ്ടിട്ടില്ല എന്നാലും ഇങ്ങേര് എങ്ങനെ ഒപ്പിച്ചെടുത്തു ഇതിനെ.അവളുടെ കണ്ണുകണ്ടാ എന്താ ഒരു ഭംഗി”

“നീ വാ നമുക്കൊന്ന് നോക്കാം “
അപ്പോഴേക്കും അപരിചിതനും സ്ത്രീയും തുരുത്തിന്റെ ഇരുട്ടിലേക്ക് മറഞ്ഞിരുന്നു.അവർക്കുപിന്നാലെ ശലോമോനും രമേശനും പതിഞ്ഞ കാലുകളോടെ നീങ്ങി.

പുറത്ത് നല്ല നിലാവുണ്ടായിരുന്നു. അമ്പലത്തിൽ നിന്നും പള്ളിയിൽനിന്നും ആഘോഷമേളങ്ങൾ മുഴങ്ങുന്നുണ്ട്. ചീവിടുകളും മാക്രികളും അതിനു ചേർന്നുപാടി.സ്വന്തം മുഖം കണ്ടു മതിവരാതെ ചന്ദ്രൻ പിന്നെയും പിന്നെയും കായലിൽ നോക്കി കിടന്നു.

“എടാ രമേശാ…ഞാനൊരു കാര്യം പറഞ്ഞാ നീയെനിക്ക് വട്ടാണെന്ന് വിചാരിക്കരുത്.”

“എന്നതാടാ “

“നീ അയാളുടെ കാല് ശ്രദ്ധിച്ചാർന്നോ”

“എന്തേ”

“അതില് ചേറ് പുരണ്ടിട്ടിണ്ടാർന്നു”

“അതിന്”

18 Comments

  1. Korachenkilum bodhamulla oru manushyante manasine pidichiruthi onnu chinthippikkum ee varikal…. enthinte perilaayalum thammil thallu manushyaru thammile ullu…. ath eth kalam eduth nokiyaalum …. enik / ente athre ariyendu ellarkkum …. moorchayeriya varikalaanu all the best bro….✌️✌️✌️✌️

    1. Thanks bro ♥️♥️

  2. അടുത്ത കാലത്തായി വായിച്ചതില്‍ വ്യത്യസ്തമായ കഥ… എഴുത്തിന്റെ ചടുലത കൊണ്ടും ഉള്ളടക്കത്തിന്‍റെ മൂര്‍ച്ചയും പ്രാധാന്യവും കൊണ്ടും ഉയര്‍ന്ന നിലവാരം പുലര്‍ത്തിയ കഥ… എഴുത്ത് ഒക്കെ വേറെ തലത്തിലാണ്…

    “സ്വന്തം മുഖം കണ്ടു മതിവരാതെ ചന്ദ്രൻ പിന്നെയും പിന്നെയും കായലിൽ നോക്കി കിടന്നു.”

    most loved one…

    അധികമാരും പറയാന്‍ ധൈര്യപ്പെടാത്ത ഒരു വഴിയിലൂടെ സഞ്ചരിച്ച എഴുത്ത് മതങ്ങള്‍ തമ്മിലുള്ള പൊള്ളയായ വൈരാഗ്യങ്ങള്‍ എങ്ങനെ ദൈവങ്ങളെ തന്നെ മടുപ്പിയ്ക്കുന്നു എന്നത് വരച്ചു കാട്ടുന്നതില്‍ കൃത്യമായി വിജയിച്ചു… ആര്‍ക്കു വേണ്ടിയാ ഇതൊക്കെ അല്ലെ… ദൈവങ്ങള്‍ക്കു വേണ്ടെങ്കില്‍… മതങ്ങളുടെയെല്ലാം അടിസ്ഥാനം സമാധാനവും സ്നേഹവുമാണല്ലോ…

    നിങ്ങള് ശരിയ്ക്കും വേട്ടക്കാരനാ….!!

    1. Thanks bro ♥️♥️. Ente mattu kadhakal koodi vaayikane if you not

  3. ഹണ്ടർ എന്നാൽ വേട്ടക്കാരൻ..??

    നിങ്ങള് സാധാ വേട്ടക്കാരനല്ലെന്നു ആദ്യ കഥ [കടങ്കഥ പോലൊരു ചെമ്പരത്തി] വായിച്ചപ്പോഴേ മനസിലായതാ. പിന്നെ ഗൗരി. ഭദ്ര, അലിയാര് പാലം അങ്ങിനെ എല്ലാത്തിലും വരികൾക്കിടയിൽ ഒരുപാടൊളിപ്പിച്ചു വെച്ചുള്ള ആ എഴുത്ത് രീതി..??? ?‍♂️?‍♂️?‍♂️

    ഈ ജേണർ മാറ്റണം എന്ന് ആഗ്രഹം ഉണ്ട്. പക്ഷെ ആലോചിക്കുമ്പോൾ ഇതല്ലാതെ വേറൊന്നും വരുന്നില്ല. ഞാൻ മാറി ചിന്തിക്കാൻ ശ്രമിക്കുന്നുണ്ട്.

    ഒരു നിർബന്ധബുദ്ധിയോടെ ഒന്നും ചെയ്യരുതെന്നേ ഞാമ്പറയൂ..!! ഇതാണ് നിങ്ങടെ രീതി, ശൈലി എന്തിനാ അതുപേക്ഷിക്കുന്നത്. വേറെ വല്ലതും നിങ്ങളറിയാതെ കയറിവരുവാണേൽ വന്നോട്ടെന്നെ, അല്ലാതെ ഒന്നുപേക്ഷിച്ചു മറ്റൊന്നിനെ പുൽകുന്നതൊക്കെ മോശമല്ലേ…!!?? ???

    അഞ്ചു പേജുള്ള ഈ കുഞ്ഞു തുരുത്തും പൊളിച്ചു, തകർത്തു.. എനിക്കൊരുപാടിഷ്ടമായി..???

    ??? ലവന്മാർക്കൊന്നും എന്നെപ്പോലെ ശാസ്ത്രീയമായി മായം ചേർക്കാനറിയാൻപാടൂലാ.കണ്ണടിച്ചു പോവൂട്ടാ കുരുപ്പേ

    ??? ???

    ആ ക്ലൈമാക്സ് പൊളിച്ചു. ഒരുപാട് ചിന്തിപ്പിക്കുന്ന എഴുത്ത്. ???

    വീണ്ടും ഒരിക്കൽ കൂടി ?‍♂️?‍♂️?‍♂️

    ???

    1. Thanks a lot bro ♥️♥️♥️.

  4. adipoli….nannayittund….

    1. Thanks bro

  5. വളരെ നന്നായിരിക്കുന്നു bro
    മുൻപ് ആമേൻ സിനിമ കണ്ടപ്പോ ഉണ്ടായിരുന്ന ഒരു മൂഡ്
    ഇത് വായിച്ചപ്പോളും ലഭിച്ചു
    ഒടുവിലെ ചേറിന്റെ മണമുള്ള ചോദ്യങ്ങൾ ഉയർത്തുന്ന ക്ളൈമാക്‌സും
    ഇഷ്ടമായി

    1. ♥️♥️♥️♥️thanks for ur feedback

  6. തൃശ്ശൂർക്കാരൻ ?

    ❤️❤️❤️❤️

    1. Thanks bro

  7. പൊളിച്ചു bro ?

    1. Thanks bro

  8. വിച്ചൂസ്

    സ്റ്റാർട്ടിങ് കലക്കി bro❤….

    1. Thanks bro

  9. Kollam., njn aane evide first cmt cheythath

Comments are closed.