അവൾ [ Enemy Hunter ] 1780

Views : 5057

ഈ പേരിൽ ഒരുപാട് കഥകൾ ഉണ്ടെന്ന് അറിയാം പക്ഷെ കുറെ നാളുകൾക്കു മുന്നേ എഴുതിയ കഥയാണ് വേറൊരു പേരിടാൻ മനസ് അനുവദിച്ചില്ല ക്ഷമിക്കണം.🙏🙏🙏

 

അവൾ

ആരായിരുന്നു അവൾ…. ഞാൻ കുന്നത്തുപുഴയിൽ ബസ്സിറങ്ങി. ഇരുട്ടിനേയും റോഡിനെയും മുറിച് കടന്ന് അപ്പുറത്ത് ചെന്നപ്പോൾ അവൾ എന്നെയും കാത്ത് അവിടെ നിൽപുണ്ടായിരുന്നു…. ഇരുട്ടിൽ അവളിടെ മുഖം ശെരിക്കും കാണാൻ സാധിക്കുന്നില്ല. എങ്കിലും ആകാര വടിവിൽ അതി സുന്ദരി ആയിരുന്നു.
“എന്തേ ഇത്ര വൈകിയെ” അവൾ ചോദിച്ചു.. യാതൊന്നും മിണ്ടാതെ പാട വരമ്പത്തൂടെ ഞാൻ നടന്നു നീങ്ങി, അവളും എന്നോടൊപ്പം കൂടി…

ഇല്ലാതെത്താൻ ഒരു നാഴിക നടക്കണം, പാടവും അടക്ക തോട്ടവും യക്ഷി അമ്പലവും ആയിരം പനകൾ നിറഞ്ഞ ഗോവിന്ദൻ നായരുടെ പറമ്പും സർപ്പകാവും താണ്ടി വേണം ഇല്ലാതെത്താൻ… കുഞ്ഞുനാൾ മുതൽ ഈ നടത്തം എനിക്ക് പേടിയാണ്. കാര്യസ്തൻ തമ്പുരാൻ ചേട്ടൻ ( ഞാൻ മാത്രേ ആ പേര് വിളിക്കാറുള്ളൂ ഇല്ലാതെല്ലാരും ചോക്കി എന്നെ വിളിക്കൂ. Nb:പിന്നെ ഇവിടത്തെ തമ്പുരാനുമായി ഒരു ബന്ധവും ഇല്ലാട്ടോ ) ഇല്ലാതെ രാത്രി ഈ വഴി നടന്നത് എന്റെ ഓർമയിലെ ഇല്ല.. വരുന്ന വിവരം അറിയിച്ചിരുന്നു. എങ്കിലും എന്തോ മൂപ്പരെ കണ്ടില്ല. ഇനിയിപ്പോ എന്താ ചെയ്യാ. ഈ സുന്ദരിയുടെ കൂടെ കൊച്ചു വർത്തമാനം ഒക്കെ പറഞ്ഞു അങ്ങ് നടക്കാം…

ഞാൻ തിരിഞ്ഞ് നോക്കി അവൾ പുറകെ തന്നെ ഉണ്ട്. അവൾ എന്നെ നോക്കി ഒന്ന് പുഞ്ചിരിച്ചു. ഞാനും ഒരു ചിരി പാസാക്കി….
പാടത്തു തവളകുഞ്ഞുങ്ങൾ നിർത്താതെ പാടി തകർക്കുകയാണ്. അങ്ങ് ദൂരെ ഇരുട്ടിൽ ആരുടെയൊക്കെയോ അത്താഴം മുടക്കിയിട്ടും അത്താഴ പഷ്ണി ആയി ഒരു നീർക്കോലി എന്നെ മാത്രം നോക്കി കിടക്കുന്നു. അത്താഴത്തെ പറ്റിയുള്ള ചിന്ത എന്റെ ഉള്ളിലെ വിശപ്പ് എന്ന വികാരത്തെ ഉണർത്തി… ഞാനും അവളെ തിരിഞ്ഞു നോക്കി, ആ നിലാവിന്റെ വെളിച്ചത്തിൽ അവളുടെ കണ്ണിലും ചുണ്ടിലും ഞാനും കണ്ടു നിഗൂഢമായൊരു വിശപ്പ്.

ഞങ്ങൾ പാടവരമ്പത്ത് നിന്നും അടക്ക തോട്ടത്തിലേക്ക് കയറി. നിലാവിന്റെ ഔദാര്യത്തിൽ ഞാനും അവളെ ഒരിക്കൽ കൂടി കണ്ടു. അതെ അവൾ തന്നെ. എന്റെ ഓർമ്മകൾ പന്ത്രണ്ടു വർഷങ്ങൾ പിന്നോട്ട് പോയി…

പണ്ട് ചെറുപ്പത്തിൽ ഓടികളിച്ചപ്പോൾ കല്ലുകെട്ട മടയിൽ വീണ ആ ദിവസം.. ചോരയിൽ കുളിച് കൂട്ടിനു പാമ്പും പഴുതാരയും, ഇരുട്ടും മരണവും മാത്രം ഉമടയിരുന്ന ദിവസം അന്നാണ് ഞാനും അവളെ ആദ്യമായി കാണുന്നത്. അന്ന് എന്നോളം പ്രായമുള്ള ഒരു പെൺകുട്ടി ആയിരുന്നു അവൾ. അവൾ എന്റെ അടുത്ത് വന്നിരുന്നു. എന്റെ നിറുകയിൽ തലോടി നെറ്റിയിൽ ചുംബിച്ചു, എന്നിട്ട് എന്റെ മുറിവുകളിൽ പതിയെ ഊതി തന്നു. ആ ചൂട് ശ്വാസം ഏറ്റപ്പോൾ ഞാനും പതിയെ മയക്കത്തിലേക് വീണു. പിന്നീട് ബോധം വന്നപ്പോൾ ആദ്യം അന്വേഷിച്ചതും ആ കുട്ടിയെ കുറിച്ചാണെന്ന് തമ്പുരാൻ ചേട്ടൻ പറഞ്ഞത് ഓർമയുണ്ട്…

Recent Stories

The Author

Enemhunter

10 Comments

  1. ജെയ്മി ലാനിസ്റ്റർ

    എവിടാ..? കഥകൾ ഒന്നും കാണുന്നില്ലല്ലോ..! കാത്തിരിപ്പിലാണ്..❤️🥰

    1. എഴുതാൻ ഉള്ള മൂഡ് ഒന്നും ഇല്ല. കഥ പകുതി ആക്കി വച്ചിട്ടുണ്ട്. വൈകാതെ വരും 🥰

  2. ❤️❤️

    1. ♥️♥️♥️

  3. നിധീഷ്

    1. ♥️♥️

  4. 🖤

    1. ♥️♥️

  5. വിരഹ കാമുകൻ💘💘💘

    ❤❤❤

    1. ♥️♥️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com