ഗൗരി [ Enemy Hunter] 2071

Views : 20031

ഗൗരി

Gauri | Author : Enemy Hunter

ഇനിയും എഴുതാൻ കഴിയുമെന്ന് കരുതിയതല്ല, പക്ഷെ ഹർഷൻ എന്ന പ്രഹേളികയുടെ കഥ കഥ പലയാവർത്തി വായിക്കുമ്പോൾ മനസു പറയുന്നു വീണ്ടും എഴുതണം എന്ന്. പ്രിയ ഹർഷ നിങ്ങൾ ഇപ്പോൾ എന്റെ മനസിനെ വല്ലാതെ സ്വാധീനിക്കുന്നു എനിക്ക് മടങ്ങാൻ കഴിയാത്ത വിധം എഴുത്തിന്റെ ലോകത്തു തളച്ചിടുന്ന പോലെ… മുഷിപ്പിക്കാതെ തുടരട്ടെ…..

“നിങ്ങള് രാവിലെ വന്നപ്പോൾ തന്നെ ഞാൻ കണ്ടിരുന്നു പക്ഷെ കുട്ട്യോളെ സ്കൂളിൽ വിടുന്നതിന്റെ തിരക്കിലാരുന്നു അതാ വരാൻ പറ്റാഞ്ഞെ “ സോഫയിലേക്കിരിക്കവേ ബിന്ദു ചേച്ചി പറഞ്ഞു.

“ഓ അത് സാരി ല്ല്യ.ചേച്ചിക്ക് കുടിക്കാനെന്താ എടുക്കണ്ടെ” ഗൗരി അടുക്കളയിലേക്ക് നടക്കാനാഞ്ഞു.

“ഒന്നും വേണ്ടാ, നീയിവിടെയിരിക്ക് മോളെ ഞാൻ ചോയ്ക്കട്ടെ”അവർ ഗൗരിയെ ബലമായി പിടിച്ചു അവർക്കടുത്തായിരുത്തി.

“നിങ്ങളിവിടെ വാടകയ്ക്കാണോ അതോ വാങ്ങിക്കാൻ പ്ലാനുണ്ടോ”

“തൽകാലം വാടകയ്ക്ക് നിക്കാന്നാ ഏട്ടൻ പറയണേ.ഒരു മാസം കഴിഞ്ഞിട്ട് ഒരു ഡിസിഷൻ എടുക്കാലോ”

“എന്തേ ഈ വീട് തന്നെ എടുക്കാൻ തിരുമാനിച്ചേ” ബിന്ദു ചേച്ചിയുടെ കണ്ണുകൾ ഗൗരിയെ നോക്കി തിളങ്ങി.

“പ്രത്യേകിച്ചു അങ്ങനെ ഒന്നുമില്ല നല്ല സൈലന്റ് ആയ നെയ്ബർഹുഡാണ് സിറ്റിയുടെ പൊടിയും പോകയുമൊന്നുമില്ല പിന്നെ ഏട്ടന്റെ ഓഫിലേക്ക് അധികം ദൂരവുമില്ല”

“ഇവിടെങ്ങും ആരെയും പരിചയമില്ലാലെ നിങ്ങൾക്ക്”

“ഇല്ല”

“അതാണുപറ്റിയത് അല്ലെങ്കിൽ ആരെങ്കിലും പറഞ്ഞു തന്നേനെ. വേണ്ടിയിരുന്നില്ല”ബിന്ദു ചേച്ചിയുടെ ശബ്ദത്തിൽ സഹതാപമായിരുന്നു.

“എന്തുപറ്റി എന്തേലും പ്രശ്നമുണ്ടോ “ ഗൗരി സോഫയിലേക്ക് ഒന്നുകൂടി അമർന്നിരുന്നു.

“പ്രശ്നമുണ്ടോന്നു ചോദിച്ചാ മോള് ശ്രദ്ധിച്ചില്ലേ റോഡിന്റെ അങ്ങേ വശം നിറച്ചു വീടുകളുണ്ട് പക്ഷെ ഇങ്ങേ വശം ആകെ ഈ വീട് മാത്രേ ഉള്ളു”

“അത് ഞാനും ശ്രദ്ധിച്ചതാ ചേച്ചി. രാവിലെ അനൂപേട്ടനോട് പറയേം ചെയ്തു.ഇപ്പുറത് അയൽവക്കം ഉണ്ടായിരുന്നെങ്കിൽ നന്നായേനെ.ഇതിപ്പോ മുഴുവൻ കാടുമൂടി കിടക്കുവല്ലെ”

“അതാ മോളെ ഞാൻ പറഞ്ഞുവന്നത് ഈ സ്ഥലത്തിന് ചില ഭയപ്പെടുത്തുന്ന പ്രത്യേകതകളുണ്ട്”ബിന്ദു ചേച്ചിയുടെ ശബ്ദം പതിഞ്ഞ താളത്തിൽ മുഴങ്ങി.

“എന്താത് “ ഭയം അതിന്റെ നേർത്ത രൂപത്തിൽ ഗൗരിയെ പിടികൂടി തുടങ്ങിയിരുന്നു.

Recent Stories

The Author

Enemhunter

29 Comments

  1. M.N. കാർത്തികേയൻ

    നന്നായിട്ടുണ്ട്👏👏

    1. ♥️♥️💖💖🤗🤗🤗

  2. അടിപൊളി ആയിരുന്നു ബ്രോ… ഇപ്പോഴാണ് ഈ site ൽ ഉള്ള കഥകൾ ഒക്കെ വായിക്കുന്നത് കുറന്ന പേജിൽ പറയാനുള്ളത് എല്ലാം പറഞ്ഞു simply outstanding….

    1. ♥️♥️♥️🤗🤗🤗🤗

  3. ༻™തമ്പുരാൻ™༺

    ബ്രോ.,.,

    ഇന്നാണ് വായിക്കാൻ സമയം കിട്ടുന്നത്.,.,.വളരെ ചുരുങ്ങിയ വാക്കുകൾ കൊണ്ട് വളരെ നന്നായി തന്നെ അവതരിപ്പിച്ചു.,.,
    അവസാന സീൻ എനിക്ക് നല്ലപോലെ ഇഷ്ടപ്പെട്ടു.,.,

    സ്നേഹപൂർവ്വം
    തമ്പുരാൻ..,💕💕

    1. 🙏🙏🙏💞💞💞നല്ല വാക്കുകൾക്ക് നന്ദി 🤗🤗🤗

  4. ഖുറേഷി അബ്രഹാം

    കഥ ഉഷാറായിട്ടുണ്ട്. എന്താണ് ഗൗരിക്ക് ഉണ്ടാകാൻ പോകുന്നതെന്ന് വായനക്കാരിൽ ത്രില്ലടിപ്പിച്ചു ഇരുത്തി വായിപ്പിച്ചു. അവസാനം കൊണ്ട് വന്ന ട്വിസ്റ്റും ആരാണ് വില്ലൻ എന്ന് പറയാതെ പറഞ്ഞതും നന്നായിരുന്നു. കുറച്ചു മുൻപ് സംഭവിച്ച ഒരു കൊലപാതകത്തെ വാക്കുകളിലൂടെയും എഴുതുകളിലൂടെയും താങ്കൾ ഒന്നും കൂടി ഓർമിപ്പിച്ചു. ചില ആളുകൾ അങ്ങനെയാണ് അവരെ നേരെയാക്കാൻ പറ്റിയെന്ന് വരില്ല. എന്തായാലും ഗുഡ് റൈറ്റിംഗ്.

    ഖുറേഷി അബ്രഹാം,,,,,,

    1. അഭിപ്രായത്തിനു നന്ദി

  5. Adipoli aayikn ….
    Pradeekshichd polee ella sambavichd …. Adh kond tenne orupaad ishtamaayi … Nalloru suspence aayirunnu … 👍🏻👍🏻

    1. ♥️♥️♥️

  6. All the best dear, nice story…

    Love and respect…
    ❤️❤️❤️👍👍👍

  7. നൈസ് സ്റ്റോറി. ഇഷ്ടപ്പെട്ടു 😍😍.
    കുറേക്കാലമായുള്ള സംശയമാണ് എന്താണ് പാമ്പും നാഗവും തമ്മിലുള്ള വ്യത്യാസം

    1. നാഗം ദൈവീക ഗുണം ഉണ്ടെന്നാണ് വെപ്പ്

  8. സുരേഷ് ചാവരുകാവു ആകുമോ ആ പാമ്പിനെ ആ കെട്ടിയവനു കൊടുത്തത്..

    1. വളരെ കൃത്യത ആർന്ന അവതരണഭംഗി നാലുപേജിൽ പറയാൻ ഉള്ളത് പറഞ്ഞു
      vettakkaraaa

      1. 😭😭😭 ഒരുപാട് ആഗ്രഹിച്ച വാക്കുകൾ ആണ്. തൃപ്തിയായി. മനസ് നിറഞ്ഞു. അടുത്ത കഥയുടെ ആമുഖത്തിൽ ഞാൻ എഴുതിയിട്ടുണ്ട് തങ്ങളുടെ അഭിപ്രായം വേണമെന്ന് അത് ഞാൻ അയച്ചിട്ടുണ്ട്. അത് വരുന്നതിനു മുന്നേ ഇവിടെ കിട്ടി അത് മതി

  9. ബ്രോ

    ഒരുപാട് ഇഷ്ടപ്പെട്ടു ഞാനും ആ സ്ത്രിയെ ആണ് പ്രേതീക്ഷിച്ചത് അവർക്കും പങ്കില്ല എന്ന് ഞാൻ കരുതുന്നുമില്ല
    ഇപ്പോൾ വർത്തമാന കാലത്ത് നടന്ന ഒരു കാര്യത്തെ ആസ്പദമാക്കി എഴുതിയ ഈ സ്റ്റോറി നന്നായി തന്നെ പറഞ്ഞിട്ടുണ്ട്
    ത്രില്ലിംഗ് ആയിരുന്നു

    By
    അജയ്

    1. സ്നേഹം മാത്രം ♥️♥️

  10. ജീനാ_പ്പു

    Super 👌❣️👏👏👏

    1. 🙏🙏🙏💞💞💖💖

  11. കൊള്ളാം അടിപൊളി ആയിട്ടുണ്ട് 🥰🥰

  12. നല്ലൊരു കഥ..വർത്തമാന കാലത്തെ ഒരു സംഭവത്തെ വിഷയമാക്കി നന്നായി എഴുതിയിട്ടുണ്ട്..താങ്കളുടെ മുൻ കഥ വായിച്ചയാളെന്ന നിലയിൽ ഞാൻ ആ സ്ത്രീയെ ആയിരുന്നു അവസാന നിമിഷം വരെ സംശയിച്ചത്..എന്നാൽ ആദ്യമായി താങ്കളുടെ ഒരു കഥ വായിക്കുന്നയാൾ എത്രത്തോളം അങ്ങനെ ചിന്തിക്കും എന്നത് സംശയമാണ്..
    നല്ല ഒഴുക്കുള്ള അവതരണം..താങ്കൾ ഇനിയും തീർച്ചയായും എഴുതണം..സാധിക്കുമെങ്കിൽ ഈ ഒരേ തീം ആവർത്തിക്കാതെ മറ്റൊരു തീം ശ്രമിച്ചു നോക്കൂ..
    All the best ❤️

    1. ശ്രമിക്കുന്നുണ്ട് പക്ഷെ എനിക്ക് ദുരൂഹത ഉള്ള ആശയങ്ങൾ ആണ് ഇഷ്ടം

  13. ഇതേ പോലെ തീം ഉള്ള ഒരു കഥ ഞാൻ വായിച്ചിട്ടുണ്ട്, എവിടെ നിന്നാ എന്ന് ഓർമ വരുന്നില്ല,
    സൂപ്പർ എഴുത്ത്, ഒരു ചെറുകഥപോലെ ഹൃദ്യവും… ആശംസകൾ…

    1. നന്ദി സുഹൃത്തേ

  14. അടിപൊളി !! സസ്പെൻസ് ത്രില്ലറുകൾ നിങ്ങളുടെ genre തന്നെ എന്ന് വീണ്ടും തെളിയിച്ചിരിക്കുന്നു..
    ആശംസകൾ…

    1. നന്ദയുണ്ട് നിങ്ങളുടെ സ്നേഹത്തിന്

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com