അനാമിക 6 [Jeevan] [CLIMAX] 407

 

സമയം പിന്നേയും കടന്ന് പോയി. കോളേജ് കഴിഞ്ഞു രണ്ടു വർഷമായി. ജോലി തകൃതിയായി നടന്നു. ഒരുപാട് മാറ്റങ്ങൾ ജീവിതത്തിൽ. എന്നാൽ പഴയ ഒരു ചോദ്യത്തിന് ഉത്തരം എനിക്ക് ലഭിച്ചിരുന്നു –

 

//”അവൾ പറഞ്ഞത് പോലെ സഹതാപത്തിന്റെ പുറത്ത് ഉടെലെടുത്ത സ്നേഹം ആണോ എന്റെ???  അതിന് ആത്മാർത്ഥത ഇല്ലേ???… “//

 

സഹതാപത്തിന്റെ പുറത്തല്ല, കണ്ട നാളിൽ ഉണ്ടായ സ്നേഹം ആണ് അവളോട്‌. അതിന് 100% ആത്മാർത്ഥയും ഉണ്ട്.

 

ഈ കഴിഞ്ഞ കാലങ്ങളിൽ ഒത്തിരി പെണ്ണുങ്ങളെ കണ്ടു എങ്കിലും ഞാൻ ഏറ്റവും മികച്ചതിനായി ശ്രീയുമായി അവരെ കമ്പയർ ചെയ്യാൻ ശ്രമിച്ചു. എന്നും ശ്രീ തന്നെ വിജയിച്ചു.

 

അവൾ എന്റെ മനസ്സിൽ ഒരു ചുവന്ന ഗുൽമോഹർ മരം പോലെ വളർന്നു. “പ്രണയത്തിൻ തീയാകുന്ന പൂക്കൾ പൊഴിക്കുന്ന ഗുൽമോഹർ മരം… ”

 

ശ്രീയെ ഓർക്കാത്ത ദിവസം ഇല്ല. ഇടക്ക് മാത്രം അവളോട് മിണ്ടാൻ ആയിരുന്നുള്ളു. രണ്ടു വർഷത്തിൽ ഒരിക്കൽ പോലും അവളെ കണ്ടില്ല. പക്ഷേ എന്റെ ഉള്ളിലെ ശ്രീയോടുള്ള പ്രണയം തീ ജ്വാല പോലെ പ്രകാശിച്ചു കൊണ്ടേ ഇരുന്നു.

 

______________

 

ഇതിനോടകം അച്ഛൻ റിട്ടയർ ചെയ്തിരുന്നു. കൃഷി ഒക്കെയായി നാട്ടിൽ കൂടി.

 

ജാതക പ്രകാരം എനിക്ക് 26 വയസ്സിനുള്ളിൽ കല്യാണം നടക്കണം എന്നു ഉണ്ട്. അതിനാൽ അമ്മ ആ പണി നന്നായി ചെയ്തു. ബാംഗ്ലൂർ ആയിരുന്നു ഞാൻ ജോലി ചെയ്തിരുന്നത്.

 

അങ്ങനെ ഒരു ലീവിന് നാട്ടിൽ വന്നപ്പോൾ ആണ് അമ്മയും അച്ഛനും ഒരു ട്രാപ് ഒരുക്കി വച്ചതു ഞാൻ അറിഞ്ഞത്.

132 Comments

  1. ༒☬SULTHAN☬༒

    ജീവേട്ട…. കഥ ഒരുപാട്ഒരുപാട് ഇഷ്‍ടയി…… ❤❤❤❤

  2. എനിക്ക് എന്താ പറയേണ്ടത് എന്ന് അറിയില്ല കാരണം ക്ലൈമാക്സ്‌ ഒരു രെക്ഷേയും ഇല്ലാരുന്നു പൊളിയെ നമിച്ചണ്ണാ ???????

  3. Super story bro
    Thank you for this wonderful ???

  4. Jeevan bro കഥ ഇപ്പൊ വായിച്ചു കഴിഞ്ഞുള്ളു ഇപ്പോഴും ഈ കഥയുടെ ലോകത്ത് തന്നെ ആണ്….??…എന്താ പറയാ എനിക്ക് വളരെയധികം ഇഷ്ട്ടമായി….. ചെ എന്നാലും ഞാൻ എങ്ങനെയാണ് ഈ കഥ വായിക്കാതെ വിട്ടത് എന്നു എനിക്ക് ഇപ്പോഴും അങ് ആലോചിക്കാൻ വയ്യ….എന്തായാലും കഥ അതിമനോഹരം ആയിരുന്നു…… തുടക്കം തൊട്ടേ ശ്രീ തന്നെ ആയിരുന്നു നായിക ആയി എന്റെ മനസ്സിൽ…….. എന്തായാലും കഥ വായിച്ചു കഴിഞ്ഞപ്പോൾ മനസിന്‌ ഒരു പ്രത്യേക സന്തോഷവും ഉണർവും ലഭിച്ചു കേട്ടോ…..
    സ്നേഹത്തോടെ?????

  5. അടിപൊളി….???????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????

Comments are closed.