അനാമിക 6 [Jeevan] [CLIMAX] 407

Views : 134169

അവൾ ദേഷ്യത്തോടെ നടന്നകന്നു. അവൾ അന്ന് കോളേജിൽ കയറാതെ തിരികെ വീട്ടിൽ പോയി എന്ന് പിന്നീട് അറിയാനായി.

ഞാൻ പതിയെ അവിടെ നിന്നും നടന്നു. പുറത്തു വന്നു നോക്കുമ്പോൾ മാനത്തു കാർമേഘം ഉരുണ്ടു കൂടി, എന്റെ മനസ്സിലും. ഞാൻ നേരെ പോയത് ശ്രീയെ കാണാൻ ആയിരുന്നു.

 

കോളേജ് തുറക്കാൻ സമയം ആകുന്നതേയുള്ളൂ എന്നത്  കൊണ്ട് ശ്രീ ഹോസ്റ്റലിൽ ആയിരിക്കും എന്ന് തോന്നി. അവളെ വിളിച്ചു എനിക്ക് കാണണം എന്ന് പറഞ്ഞു.

 

ഹോസ്റ്റലിൽ എത്തിയപ്പോൾ മറ്റു കുട്ടികൾ അധികം ഇല്ല. വിഷ്ണുവും വന്നിട്ടുണ്ട്. രേഷ്മയും വിഷ്ണുവും ശ്രീയും ഹോസ്റ്റലിനു മുൻപിൽ സംസാരിച്ചു നിൽക്കുന്നു.

 

എന്നെ കണ്ടതും മുന്ന് പേരും ചിരിച്ചു, എങ്കിലും എന്റെ മുഖ ഭാവം കണ്ടു പെട്ടന്ന് ചിരി മാഞ്ഞു. ഞാൻ ബൈക്ക് സ്റ്റാൻഡിൽ വച്ചു, ശ്രീയുടെ അടുത്തേക് ചെന്നു.

 

ഞാൻ ഫോൺ എടുത്തു ശ്രീയെ ഫോട്ടോ കാണിച്ചു ചോദിച്ചു,

 

” ഇതെന്താ… ”

 

അവൾ ഞെട്ടിയ മുഖ ഭാവത്തോടെ –

 

” എനിക്ക് അറിയില്ല ജഗ്ഗു… ”

 

“നിനക്ക് അറിയില്ല അല്ലെ… ”

 

” ഇല്ല…എനിക്ക് അറിയില്ല… ”

 

അവൾ പറഞ്ഞു തീരുന്നതിനു മുമ്പ് തന്നെ എന്റെ കൈ അവളുടെ കവിളിൽ പതിഞ്ഞു. രേഷ്മയും വിഷ്ണുവും ഇത് കണ്ടു ഞെട്ടി. ശ്രീ അടികൊണ്ടു നിലത്തു വീണ് പോയിരുന്നു.

 

Recent Stories

The Author

132 Comments

  1. ༒☬SULTHAN☬༒

    ജീവേട്ട…. കഥ ഒരുപാട്ഒരുപാട് ഇഷ്‍ടയി…… ❤❤❤❤

  2. എനിക്ക് എന്താ പറയേണ്ടത് എന്ന് അറിയില്ല കാരണം ക്ലൈമാക്സ്‌ ഒരു രെക്ഷേയും ഇല്ലാരുന്നു പൊളിയെ നമിച്ചണ്ണാ 🙏🙏🙏🙏👌👌👌

  3. Super story bro
    Thank you for this wonderful 👍👍📖

  4. Jeevan bro കഥ ഇപ്പൊ വായിച്ചു കഴിഞ്ഞുള്ളു ഇപ്പോഴും ഈ കഥയുടെ ലോകത്ത് തന്നെ ആണ്….💖💖…എന്താ പറയാ എനിക്ക് വളരെയധികം ഇഷ്ട്ടമായി….. ചെ എന്നാലും ഞാൻ എങ്ങനെയാണ് ഈ കഥ വായിക്കാതെ വിട്ടത് എന്നു എനിക്ക് ഇപ്പോഴും അങ് ആലോചിക്കാൻ വയ്യ….എന്തായാലും കഥ അതിമനോഹരം ആയിരുന്നു…… തുടക്കം തൊട്ടേ ശ്രീ തന്നെ ആയിരുന്നു നായിക ആയി എന്റെ മനസ്സിൽ…….. എന്തായാലും കഥ വായിച്ചു കഴിഞ്ഞപ്പോൾ മനസിന്‌ ഒരു പ്രത്യേക സന്തോഷവും ഉണർവും ലഭിച്ചു കേട്ടോ…..
    സ്നേഹത്തോടെ💖💖💖💖💖

  5. അടിപൊളി….💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com