അനാമിക 6 [Jeevan] [CLIMAX] 407

Views : 134265

കണ്ട മാത്രയിൽ എനിക്ക് ഇഷ്ടമായാതാണ് ഈ കള്ള ചെക്കനെ… എന്നെ ഒരുപാട് വേദനിപ്പിച്ചു… ദുഷ്ടൻ… ഇനി എന്നെ വിട്ടു എങ്ങും പോകരുത്… ഞാൻ സമ്മതിക്കില്ല അതിന്…

 

 

“ഇല്ല… എന്റെ വാവേ വിട്ടു എങ്ങും പോകില്ല… എന്റെ മരണം… ” അവൾ എന്റെ വാ പൊത്തി.

 

” മരിക്കാൻ ഞാൻ വിട്ടു കൊടുത്താൽ അല്ലെ… കൊടുക്കില്ല… ആർക്കും കൊടുക്കില്ല… ” അവൾ കെട്ടിപ്പിടുത്തം ഒന്നുകൂടെ മുറുക്കി.

 

കതകിൽ ഒരു തട്ട് കേട്ടു ആണ് ഞങ്ങൾ വിട്ടു മാറിയത്. ഞാൻ വേഗം പോയി കതകു തുറന്നു. ശ്രീയുടെ അച്ഛൻ ആണ്.

 

” രണ്ടാൾക്കും 7 വർഷത്തെ കാര്യങ്ങൾ ഉണ്ടാകും പറയാൻ അല്ലേ… തത്കാലം ഇത്രയും മതി… ബാക്കി കല്യാണം കഴിഞ്ഞ് വിശദമായി സംസാരിച്ചോ… ”

 

അദ്ദേഹം ഒന്ന് ആക്കിയാണ് അത് പറഞ്ഞത്. ശ്രീ ലജ്ജവിവശയായി മുഖം കുനിച്ചു നിന്നു. എനിക്കും നാണം തോന്നി എങ്കിലും ചെറുതായി ഒന്ന് പുഞ്ചിരിച്ചത് അല്ലാതെ വേറെ ഒന്നും മിണ്ടിയില്ല.

 

ഞങ്ങൾ യാത്ര പറഞ്ഞു തിരിച്ചപ്പോൾ മുകളിലെ റൂമിന്റെ ജനലഴിയിലൂടെ രണ്ടു ഈറൻ ആയ കണ്ണുകൾ ഞങ്ങളെ യാത്രയാക്കി.

 

_________________

 

ഞാൻ അതീവ സന്തോഷവാൻ ആയിരുന്നു.  എങ്കിലും അമ്മയോട് മിണ്ടാതെ ഇരുന്നു. കുറേ കഴിഞ്ഞപ്പോൾ അമ്മ തന്നെ ചോദിച്ചു,

 

” എന്താടാ  ചെക്കാ നീ എന്നോട് മാത്രം മിണ്ടാതെ ഇരിക്കുന്നെ… എനിക്ക് ദേഷ്യം വരുന്നുണ്ട്… എടുത്തു ഞാൻ പുറത്തിടും… ”

 

അമ്മ പറഞ്ഞാൽ പറഞ്ഞത് ചെയ്യും എന്ന് അറിയാവുന്നത് കൊണ്ട് ഞാൻ അപ്പോൾ തന്നെ ചോദിച്ചു –

 

Recent Stories

The Author

132 Comments

  1. ༒☬SULTHAN☬༒

    ജീവേട്ട…. കഥ ഒരുപാട്ഒരുപാട് ഇഷ്‍ടയി…… ❤❤❤❤

  2. എനിക്ക് എന്താ പറയേണ്ടത് എന്ന് അറിയില്ല കാരണം ക്ലൈമാക്സ്‌ ഒരു രെക്ഷേയും ഇല്ലാരുന്നു പൊളിയെ നമിച്ചണ്ണാ 🙏🙏🙏🙏👌👌👌

  3. Super story bro
    Thank you for this wonderful 👍👍📖

  4. Jeevan bro കഥ ഇപ്പൊ വായിച്ചു കഴിഞ്ഞുള്ളു ഇപ്പോഴും ഈ കഥയുടെ ലോകത്ത് തന്നെ ആണ്….💖💖…എന്താ പറയാ എനിക്ക് വളരെയധികം ഇഷ്ട്ടമായി….. ചെ എന്നാലും ഞാൻ എങ്ങനെയാണ് ഈ കഥ വായിക്കാതെ വിട്ടത് എന്നു എനിക്ക് ഇപ്പോഴും അങ് ആലോചിക്കാൻ വയ്യ….എന്തായാലും കഥ അതിമനോഹരം ആയിരുന്നു…… തുടക്കം തൊട്ടേ ശ്രീ തന്നെ ആയിരുന്നു നായിക ആയി എന്റെ മനസ്സിൽ…….. എന്തായാലും കഥ വായിച്ചു കഴിഞ്ഞപ്പോൾ മനസിന്‌ ഒരു പ്രത്യേക സന്തോഷവും ഉണർവും ലഭിച്ചു കേട്ടോ…..
    സ്നേഹത്തോടെ💖💖💖💖💖

  5. അടിപൊളി….💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com