അനാമിക 6 [Jeevan] [CLIMAX] 407

Views : 134212

ഞാൻ പിന്നിലൂടെ ചെന്നു ആ മുഖം എന്റെ നേരെ തിരിച്ചു, ആ കണ്ണീർ തുടച്ചു. കവിളിൽ ഒരു ഉമ്മ കൊടുത്തു. അവൾ ഒരു നേർത്ത പുഞ്ചിരി സമ്മാനിച്ചു. കഴിഞ്ഞ 7 വർഷക്കാലം അവൾ അനുഭവിച്ച വേദനയാണ് ഇപ്പോൾ ആനന്ദ അശ്രു ആയി ഒഴുകുന്നത്.

ഞാൻ മെടഞ്ഞിട്ട ആ കാർകൂന്തൽ മുന്നിലേക്ക് ഇട്ടു. സ്വർണ രോമരാജികൾ വിരാജിക്കുന്ന ആ പിൻ കഴുത്തിൽ ചുണ്ട് അടുപ്പിച്ചു. കൈ വയറിലൂടെ ചുറ്റി പിടിച്ചു അവളെ എന്നിലേക്ക്‌ ചേർത്തു. ഷോക്ക് ഏറ്റത് പോലെ അവൾ നിന്നു.

 

അവളിൽ ഒരു  രോമാഞ്ചം ഉണ്ടായി. അവൾ എന്റെ നേരെ തിരിഞ്ഞു. ഞങ്ങളുടെ കണ്ണുകൾ പരസ്പരം ഉടക്കിയപ്പോൾ നാണത്താൽ ആ മിഴികൾ കൂമ്പി അടഞ്ഞു.

 

ഞാൻ ആ നെറ്റിയിൽ ഉമ്മ കൊടുത്തു. അവൾ എന്നെ ചുറ്റിപിടിച്ചു നിന്നു. അടഞ്ഞ കണ്ണുകളിലും ആ നുണക്കുഴി കവിളിലും ഉമ്മ കൊടുത്ത്, ആ ചുണ്ടിലേയ്ക്ക് ചുണ്ടുകൾ അടുപ്പിച്ചു, അവളുടെ കീഴ്ചുണ്ട് ഞാൻ കടിച്ചു വലിച്ചു. കുറെ സമയം അധരപാനം തുടർന്നു.

 

പ്രണയത്തിന്റെ മാസ്മരികമായ ചൂട് ഞങ്ങളിൽ നിറഞ്ഞു. ചുറ്റിനും ഉള്ളത് എല്ലാം മറന്നു സമ്പൂർണമായി പ്രണയത്തിൽ അലിഞ്ഞു ചേർന്ന നിമിഷങ്ങൾ.

 

കുറച്ചു നേരം കഴിഞ്ഞു ഞങ്ങൾ വിട്ടു മാറി. രണ്ടു പേരും കിതക്കുന്നു. അവൾ വിരൽ കൊണ്ട് അവളുടെ ചുണ്ട് മലർത്തി നോക്കി. അത് പൊട്ടിയിരുന്നു.

 

എന്റെ എക്സ്പീരിയൻസ് ഇല്ലായ്മ കൊണ്ട് ആണെന്ന് പറഞ്ഞപ്പോൾ അവൾ എന്നെ വീണ്ടും വട്ടം ചുറ്റി പിടിച്ചു  എന്റെ നെഞ്ചിലേക്ക് ചാഞ്ഞു. വിതുമ്പാൻ തുടങ്ങി.

 

” എത്രയോ തവണ ഞാൻ കൊതിച്ചു ഇങ്ങനെ എന്നെ ഒന്ന് ചേർത്ത് പിടികിക്കാൻ… എത്ര തവണ ഒരു ചുംബനത്തിനായി ഞാൻ ദാഹിച്ചു…

Recent Stories

The Author

132 Comments

  1. ༒☬SULTHAN☬༒

    ജീവേട്ട…. കഥ ഒരുപാട്ഒരുപാട് ഇഷ്‍ടയി…… ❤❤❤❤

  2. എനിക്ക് എന്താ പറയേണ്ടത് എന്ന് അറിയില്ല കാരണം ക്ലൈമാക്സ്‌ ഒരു രെക്ഷേയും ഇല്ലാരുന്നു പൊളിയെ നമിച്ചണ്ണാ 🙏🙏🙏🙏👌👌👌

  3. Super story bro
    Thank you for this wonderful 👍👍📖

  4. Jeevan bro കഥ ഇപ്പൊ വായിച്ചു കഴിഞ്ഞുള്ളു ഇപ്പോഴും ഈ കഥയുടെ ലോകത്ത് തന്നെ ആണ്….💖💖…എന്താ പറയാ എനിക്ക് വളരെയധികം ഇഷ്ട്ടമായി….. ചെ എന്നാലും ഞാൻ എങ്ങനെയാണ് ഈ കഥ വായിക്കാതെ വിട്ടത് എന്നു എനിക്ക് ഇപ്പോഴും അങ് ആലോചിക്കാൻ വയ്യ….എന്തായാലും കഥ അതിമനോഹരം ആയിരുന്നു…… തുടക്കം തൊട്ടേ ശ്രീ തന്നെ ആയിരുന്നു നായിക ആയി എന്റെ മനസ്സിൽ…….. എന്തായാലും കഥ വായിച്ചു കഴിഞ്ഞപ്പോൾ മനസിന്‌ ഒരു പ്രത്യേക സന്തോഷവും ഉണർവും ലഭിച്ചു കേട്ടോ…..
    സ്നേഹത്തോടെ💖💖💖💖💖

  5. അടിപൊളി….💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com