അനാമിക 6 [Jeevan] [CLIMAX] 407

Views : 134104

അനാമിക 6

Anamika Part 6 | Author : Jeevan | Previous Part

 

ആമുഖം,ഈ കഥ ഈ പാർട്ടോടു കൂടി പര്യവസാനിക്കുന്നു. പ്രിയപ്പെട്ട വായനക്കാരുടെ പിന്തുണക്കു ഒരുപാട് നന്ദി.  അധികം ദീർഘിപ്പിക്കുന്നില്ല, നമുക്ക് തുടങ്ങാം .

**************

 

അവൾ അവളുടെ മൊബൈൽ എന്റെ കയ്യിൽ തന്നു. അതിൽ കണ്ട കാഴ്ചകൾ കണ്ടു ഞാൻ നടുങ്ങി, എന്റെ തൊണ്ടയും വായും വരണ്ടു. എന്തു മറുപടി പറയണം എന്ന് അറിയാതെ ഞാൻ കുരുങ്ങി.

 

ഞാൻ കോഫി ഷോപ്പിലെ എസിയുടെ തണുപ്പിൽ പോലും വിയർക്കാൻ തുടങ്ങി. ആമി എന്നെ തെറ്റി ധരിച്ചിരിക്കുന്നു, പക്ഷേ എങ്ങനെ ഇവളെ പറഞ്ഞു മനസ്സിലാക്കും. ഒരുപക്ഷേ ഇവളുടെ സ്ഥാനത്തു ഞാൻ ആയിരുന്നു എങ്കിലും ഇങ്ങനെ അല്ലേ പെരുമാറുകയുള്ളു.

 

ഞാനും ശ്രീയും ഒരുമിച്ചുള്ള കുറച്ചു ഫോട്ടോസ് ആയിരുന്നു ആമി കാണിച്ചത്.

 

പണ്ട് എൻട്രൻസ് ക്ലാസ്സ്‌ അവസാനിക്കുന്ന ദിവസം, എന്റെ ഹോസ്റ്റലിലേയ്ക്ക് തിരിയുന്ന വഴി അരികിൽ നിന്ന്, എന്നെ കെട്ടിപിടിച്ചു കവിളിൽ ചുംബിച്ച ഒരു ഫോട്ടോ, ഞങ്ങൾ ഒന്നിച്ചു ടൂറിനു പോയിരുന്നപ്പോൾ റിസോർട്ടിൽ ഒരു ബെഡിൽ അവളെ കെട്ടിപിടിച്ചു കിടക്കുന്ന ഫോട്ടോ, അതിൽ അവളും ഞാനും മാത്രം, അവളെ എടുത്തു നദി കടക്കുമ്പോൾ അവൾ എന്നെ കെട്ടിപ്പിടിച്ചു ഇരിക്കുന്ന ഫോട്ടോ.

 

ഞാൻ എന്തു മറുപടി പറയണം എന്ന് അറിയാതെ കുരുങ്ങി, തലയിൽ രണ്ടു കൈയ്യും വച്ചു ഇരുന്നുപോയി.

 

“ഈ ഫോട്ടോ എങ്ങനെ ഇവളുടെ കൈയിൽ എത്തി, ഇവളെ ആരാണ് തെറ്റിധരിപ്പിച്ചത്, ഇനി ഞാൻ എങ്ങനെ ആമിയെ പറഞ്ഞു മനസ്സിലാക്കും…”

എനിക്ക് ആകെ ഒരു എത്തും പിടിയും കിട്ടുന്നില്ലാരുന്നു.

 

എനിക്ക് അവളുടെ മുഖത്തേക്ക് നോക്കാൻ ആകുന്നില്ല. ദേഷ്യമോ വിഷമമോ ഒക്കെ വന്നു ആകെ ഒരു വല്ലാത്ത അവസ്ഥ.

 

“ശ്രീ… അവൾക്ക് എന്നെ ഇഷ്ടം ആണെന്ന് എനിക്ക് അറിയാം. എങ്കിലും… അവൾ ഇങ്ങനെ ഒരു ചതി ചെയ്യും എന്ന് പ്രതീക്ഷിച്ചില്ല…

Recent Stories

The Author

132 Comments

  1. Superb!!!

    Liked a lot!!!

    Thanks

  2. Superb😍😍😍👌👌

    1. നന്ദി മനു ബ്രോ 😍

  3. ജീവാപ്പി 👋👋👋

    നാലു മുതലുള്ള ഭാഗങ്ങള്‍ ഇന്നാണ് വായിച്ചു തീര്‍ത്തത്. നന്നായിട്ടുണ്ട് … 👍👍👍💖💖💖

    രണ്ടും മൂന്നും ഭാഗങ്ങളില്‍ നന്നായി തന്നെ ബില്‍ഡപ്പ് ചെയ്തു വെച്ച ജഗന്നാഥന്റ്റെ സദ്ഗുണസമ്പന്ന അതിമാനുഷിക നായക പരിവേഷം ശ്രീയെ അടിച്ചതോടു കൂടി പൊളിഞ്ഞു വീണു എന്നു പറയാം. അടി കൊണ്ട് വീണ ശ്രീയെ വീണ്ടും അടിച്ചത് ഒട്ടും ശരിയായില്ല എന്നു തോന്നി. അങ്ങിനെ സ്വന്തം കൈക്കരുത് ഒരിയ്ക്കലും തിരിച്ച് കയ്യുയര്‍ത്തില്ല എന്നുറപ്പുള്ള ഒരു കൂട്ടുകാരിക്ക് നേരെ വെറുമോരു സംശയത്തിന്റെ പേരില്‍ പ്രയോഗിക്കേണ്ടിയിരുന്നില്ല, ആ സീന്‍ ഒഴിവാക്കാമായിരുന്നു, അല്ലെങ്കില്‍ കഷ്ടപ്പെട്ടു കുറെ ഫൈറ്റെല്ലാം ചെയ്യിച്ചു (അതും സ്വന്തം കൂട്ടുകാരിയുടെ പിന്നെ സഹോദരിയുടെയൊക്കെ അഭിമാനം സംരക്ഷിക്കാന്‍) നമുടെ നായകനെ ഒരു സൂപ്പര്‍ ഹീറോ ആക്കേണ്ടിയിരുന്നില്ല. 😬😬😬 ഒരു സാധാരണ നായകനായിരുന്നെങ്കില്‍ അത് അംഗീകരിക്കാന്‍ ബുദ്ധിമുട്ടുണ്ടാവില്ലായിരുന്നു… 😣😣😣

    //പക്ഷേ നിന്റെ അഭിനയം ഇല്ലാതെ സത്യം പറഞ്ഞിരുന്നേലും അവൻ നിന്നെ പൊന്നു പോലെ നോക്കും//
    അവസാനം വിഷ്ണു ആമിയോട് ജഗനെ പൊക്കിപ്പറയുന്നതും അന്നേരത്തെ സാഹചര്യത്തിൽ തീരെ ചേര്‍ന്നില്ല (ക്ളീഷേ ആയിപ്പോയതെന്നു പറയാം), ഒഴിവാക്കാമായിരുന്നു… 😢😢😢

    // വിഷ്ണു ഓൺലൈൻ ഏതോ പെൺകുട്ടിയെ സ്നേഹിച്ചു എന്നോ, അവൾ എന്തോ ക്വിസ് നടത്തി അവനെ ഒഴിവാക്കി എന്ന് ഒക്കെ കേട്ടു.//
    കഥ PDF ആക്കുമ്പോ കൂട്ടുകാരന്റ്റെ പേരുമാറ്റി ഷെല്‍ബി വര്‍ഗീസ് എന്നാക്കിയാല്‍ പൊളിക്കും 🤣🤣🤣🤣

    ഇടയ്ക്കു കൂട്ടിചേര്‍ത്ത ട്വിസ്റ്റുകളും വിഷ്ണുവെന്ന കൂട്ടുകാരനും പിന്നെ മൂന്നു നായികമാരും പിന്നെ കഥയുടെ മൊത്തത്തിലുള്ള പ്ളൊട്ടിങ് കൂടാതെ ഒടുക്കം കഥയുടെ പേരും കലക്കീ … 😂😂😂😍😍😍

    ആ ഓണം ഇന്റെർസ്റ്റെല്ലർ ഒന്ന് വിപുലീകരിച്ചു ഒരു സൈഫി ആക്കിയെഴുതാൻ പറ്റുമോന്നു നോക്ക്, നടന്നു കിട്ടിയാൽ കലക്കും 👍👍👍

    💖💖💖
    ഋഷി

    1. നന്ദി ചേട്ടാ…
      ജഗൻ ആളു ഡീസന്റ് തന്നെ ആണ്. അതിമാനുഷികൻ അല്ല, സാധാരണ ഒരു യുവാവ്. ചെറിയ കാര്യത്തിൽ സന്തോഷവും ദേഷ്യവും ഉണ്ടാകും. അവനു ആമിയോട് അത്രയും സ്നേഹം ആയിരുന്നു, ശ്രീയെയും orupadu ഇഷ്ടം. അങ്ങനെ ഉള്ളപ്പോൾ അത്രേം കൂടെ നിക്കുന്ന ആൾ തന്നെ ചതിച്ചു എന്ന് thonmiyappol തല്ലി. പിന്നെ അവൾ ഇതെല്ലാം തിരിച്ചും കൊടുത്തല്ലോ…

      കഥ ഇഷ്ടം ആയല്ലോ ❤️
      ഷെൽബി വർഗീസ് എന്നെ തട്ടാൻ ചാൻസ് ഉണ്ട് അല്ലേൽ അങ്ങനെ തന്നെ കൊടുത്തേനെ.

      ഒരു concept മനസ്സിൽ ഉണ്ട്. അത് എഴുതാൻ ടൈം ആൻഡ് സാഹചര്യം ഒത്തു വരുന്നില്ല.. വന്നാൽ എഴുതും ❤️

  4. വിരഹ കാമുകൻ💘💘💘

    ബ്രോ ഒന്നും തോന്നരുത് എന്റെ ഒരു ആഗ്രഹം പറയുവാ അനാമിക അവസാനം കല്യാണത്തിന് വിളിക്കണം ആയിരുന്നു അവളെ മറ്റവൻ തേച്ചിട്ടും പോകണം അങ്ങനെ ഒരു സീനും കൂടി ഉണ്ടായിരുന്നെങ്കിൽ കുറച്ചു സന്തോഷം ആയേനെ

    1. Hihhi.. njan adyam angane plan cheythatha… pinne athu cliche alle ennu vicharichu ozhivakki😅😅🙏

  5. Macha nice story❤️😍
    Ithinte aadhyathe moonn part njn kk yil vayichirinnu
    Pinne idh ivde aanenn kaanan vykipoyi inn baaki 3 partum ottayiruppin vayichu🥰
    Endhayalm cherendavar thanne chernnullo
    Sree thanneyan avn yogichadh💕💕
    Valare nalla story enikkishtamayi
    Snehathoode ………❤️

    1. Thanks bro😍😍😍

  6. ജീവേട്ടാ അങ്ങ് കഥ കഴിഞ്ഞു അല്ലെ കഴിഞ്ഞ പാർട്ട്‌ വന്നപ്പോൾ തന്നെ ഏകദേശം മനസിലായിരുന്നു ശ്രീ തന്നെ ആവും അവന്റെ പെണ്ണ് എന്ന്

    അനാമികക്ക് കൊടുത്തത് കുറച്ചു കുറഞ്ഞു പോയോ എന്നൊരു സംശയം 😁😁

    അനാമിക എന്ന പേരിന്റെ അർത്ഥം ഇതാണല്ലേ എനിക്ക് അറിയില്ലായിരുന്നു

    ജീവേട്ടന്റെ അടുത്ത കഥക്ക് വേണ്ടി വെയ്റ്റിംഗ് ആണ് 😍😍😍

    1. ലോനപ്പ് ❤️❤️❤️

  7. ഖുറേഷി അബ്രഹാം

    വായിക്കണം, മൂന്നോ രണ്ടോ പാർട്ടോ വായിച്ചിട്ടുള്ളു. സമയം കിട്ടിയിട്ടില്ല. വായിച്ചു കഴിഞ്ഞാൽ അഭിപ്രായം പറയാം. ഇപ്പൊ ലൈക് തരാം.

    1. മതിയല്ലോ ഖുറേഷി അണ്ണാ 😍

  8. Bro
    Kurach busy aayirnnu athukond ippalan ee part vayikan pattiyath
    Ami patichath ethayalum nannayi…avani sreeye pole oru ponnumkudathine kittiyappo…

    Very nice story

    Iniyum puthiya kathakalum aayi vatika

    With love❤️
    Sivan

    1. Sivan bro😍 ഒരുപാട് നന്ദി ❤️❤️❤️

  9. വേട്ടക്കാരൻ

    ബ്രോ,ആദ്യത്തെ മൂന്നുപാർട്ട് വായിച്ചതെയുള്ളതായിരുന്നു.ബാക്കിയുള്ള മൂന്നുപാർട്ടും ഒറ്റയടിക്കാണ് വായിച്ചത്.അതാണ് അഭിപ്രായം പറയാൻ താമസിച്ചത്.ആര്യ ജീവൻ,സൂപ്പർ.കഥ വളരെയധികം ഇഷ്ട്ടപ്പെട്ടു.നല്ല മനോഹരമായ അവതരണം.കയ്യിൽ മാണിക്യം ഇരുന്നിട്ട് അതു തപ്പിനടന്നവന്റെ അവസ്‌ഥയാണ്‌ ജഗ്ഗുവിന്. സൂപ്പർ.ഇനിയും കാണാമെന്ന പ്രതീക്ഷയോടെ…വേട്ടക്കാരൻ

    1. അത് സാരമില്ല bro.. വായിച്ചാലോ… ഒരു അഭിപ്രായം കുറിക്കാൻ തോന്നിയല്ലോ… അതാണ് ഒരു എഴുത്തുകാരനെ സംബന്ധിച്ചു ഏറ്റവും പ്രധാനം ❤️❤️… ഈ കഥ എഴുതിയത് ഞാൻ ആണ് “Jeevan” ആര്യ ധർമ പത്നി ആണ്… അവൾ എഴുതിയതും ഞാൻ തന്നെ ആണ് പോസ്റ്റ്‌ cheyyar.. ഇനി മുതൽ അത് prethekam മെൻഷൻ ചെയ്യാം 😍

  10. ജീവ അനാമിക ഇന്നാണ് മുഴുവൻ വായിച്ചത്…. നല്ല സ്റ്റോറി.. ഒഴുക്കോടു കൂടിയുള്ള എഴുത്ത്… ഏറ്റവും ഇഷ്ടപ്പെട്ടത് അവരുടെ യാത്ര.. ഓരോ സ്ഥലങ്ങളെയും വർണ്ണിച്ചെഴുതിയത് മനോഹരമായിരുന്നു… സത്യം പറഞ്ഞാൽ വായിച്ചപ്പോൾ തന്നെ അവിടെ പോകാൻ തോന്നി… സൗഹൃദവും പ്രണയവും നന്നായി വരച്ചുകാട്ടി… ശ്രീയുടെ പ്രണയം സത്യമായത് കൊണ്ടു അവസാനം ശ്രീക്കു ജഗനെ തന്നെ കിട്ടിയല്ലോ… നല്ലൊരു എൻഡിങ് ആയിരുന്നു.. അമ്മ സൂപ്പർ ആണ്… ഒത്തിരി ഇഷ്ടമായി…

    1. നന്ദി ഷാന❤️🙏… ഈ കഥയിൽ പരാമർശിച്ച സ്ഥാലങ്ങൾ ഒന്ന് ഒഴികെ എല്ലാം എന്റെ സങ്കൽപ സൃഷ്ടിയാണ്… ആമിയെ കണ്ട ക്ഷേത്രം മാത്രം ഒർജിനൽ…. ആയതിനാൽ ഈ സ്ഥലങ്ങൾ എന്റെ വാക്കുകളിലൂടെ അല്ലാതെ കാണാൻ ആകില്ല.. ക്ഷമിക്കുക 😍😍😍

  11. വിരഹ കാമുകൻ💘💘💘

    ❤️❤️❤️

    1. സ്ഥിരമായി വന്നു കഥ വായിച്ചു താങ്കൾ ഇതേ പോലെ ഒരു എമോജി ഇടുമായിരുന്നു… വാക്കുകളിലൂടെ കമന്റ്‌ തന്നില്ല എങ്കിലും ee ഹൃദയം വളരെ വലിയ പ്രചോദനം ആണ് തന്നത്… ഒരുപാട് നന്ദി ❤️😍🙏

  12. ജീവാ നല്ല പൊളപ്പൻ കഥ…

    എനിക്ക് ഇഷ്ട്ടായി… 💞💞💞

    പിന്നെ വേഗം തന്നെ മറ്റൊരു കഥയുമായി വരിക 👍👍👍

    1. നൗഫു അണ്ണാ… വണക്കം 😍… നൻഡ്രി ❤️❤️❤️🙏

    1. കാർത്തികേയോ 😍😍😍

  13. Polichu.. orupad ishtayi innanu vayichath…

    1. നന്ദി അഭി❤️❤️… മറ്റേതു ബാക്കി എഴുതാൻ പ്ലാൻ ഇല്ലേ 😅😅

      1. എഴുതുന്നുണ്ട്.. എന്താന്ന് അറിയില്ല ഒട്ടും മടി ഇല്ലാത്തോണ്ട് എഴുതാനേ പറ്റുന്നില്ല 😁

  14. സുജീഷ് ശിവരാമൻ

    ഹായ് ക്ലൈമാക്സ്‌ പൊളിച്ചു.. ഇഷ്ടായിട്ടോ… കാത്തിരിക്കുന്നു പുതിയ കഥക്കായി…

    1. സുജീഷ് ഏട്ടാ 😍😍😍

  15. Ente bro inne otta irupine story full vayichatha
    Entha paraya vakkukal illa athra adipoli story
    Bayankara ishtayi
    Ennalum aa penne enthe kroorayane oralude emotions vechittalle nadakam kalikunna
    Vrithiketta oro koora sadhanangal
    Arudeyum manase ariyan kazhiyillallo
    Enthayalum climax mangalam chollyallo
    Appo waiting for next part

    1. Joker ബ്രോ… ഒരുപാട് നന്ദി… അടുത്ത കഥ varum… 😍😍😍🙏🙏❤️❤️

  16. Ente comments ellam evide pogunnu 😓

  17. Hey ! Innu morning aanu vaayichathu Jeevapi ❣️ innale grandma’kku vayyayirunnu athu kondu vaayichilla …. So sorry…!

  18. Jeevan ബ്രോ

    കഥ നന്നായിരുന്നു, അങ്ങനെ ഒരു ഫോട്ടോ ആയിരിക്കും എന്ന് തോന്നിയിരുന്നു ശ്രീ അങ്ങനെ ചെയ്യില്ല എന്നും ഉറപ്പ് ആയിരുന്നു പാവം തല്ലേണ്ടായിരുന്നു അതും വ്യകമായി ഒന്നും അറിയാതെ

    റാഗിംഗ് കിട്ടാതിരിക്കാൻ പ്രേമിക്കുന്നപ്പോലെ അഭിനയിക്കുന്നോ സത്യത്തിൽ അവൾക് ആണൊ ഭ്രാന്ത് അതൊ അവളുടെ കാമുകനോ എന്തായാലും രണ്ടിനും നല്ലത് ഒന്ന് പൊട്ടികണമായിരുന്നു അവിനാശ് അവന് കൊടുത്തത് പോര അനാമിക അവൾക്കും ഒന്ന് കൊടുക്കണമായിരുന്നു പറ്റിച്ചില്ലേ അവൾ സ്നേഹിച്ചിട്ട് ചതിച്ചു പോരാഞ്ഞിട്ട് അവനെ നാറ്റിച്ചു ഇവളെപ്പോലെ ഒരുത്തിയെ സ്നേഹിച്ചതിനു പുച്ഛം തോന്നണം അവളെ അമ്പലത്തിൽ വച്ചു കാണുന്ന പാർട്ട്‌ കമെന്റിൽ ഞാൻ പറഞ്ഞിരുന്നു “”പടച്ചോൻ കൂടെ നില്കുന്നതായി ഒക്കെ തോന്നും “”എന്ന് അത് പോലെ ആയി മൂപ്പര് പണി തന്നു അവളോട് ഉള്ള ദേഷ്യം പോകുന്നില്ല

    രേഷ്മ എന്താണ് ഇത്രയും സൈലന്റ് അവൾക്കും ഇഷ്ടം ആയിരുന്നില്ലേ എന്നൊക്ക ഞാൻ ആലോചിച്ചിരുന്നു ഇപ്പോൾ ക്ലിയർ ആയി മിണ്ടാപ്പൂച്ച പണി തന്നു അവളെ ആണൊ വിഷ്ണു സ്നേഹിക്കുന്നെ അവന് എങ്ങനെ സാധിച്ചു ഇതുപോലെ മൈൻഡ് ഉള്ള ഒരുത്തിയെ സ്നേഹിക്കാൻ ഹ്മ്മ് തെറ്റുകൾ മനുഷ്യ സഹജം ആണ്

    വിഷ്ണു character കൊള്ളാം ഇഷ്ടപ്പെട്ടു ക്വിസ് നന്നായിട്ടുണ്ട് 💓

    നല്ല അമ്മ ആണല്ലോ മകന് ചേരുന്നത് അമ്മ മുൻപേ മനസ്സിലാക്കിയിരുന്നു എന്നാണ് എന്റെ തോന്നൽ

    ഒടുവിൽ ശ്രീയെ തന്നെ കിട്ടി അവൾ തന്നെ ആണ് ചെരേണ്ടതും ജഗനെ മനസ്സിലാക്കാൻ അവളെക്കാൾ മറ്റൊരു പെണ്ണിനും ഇനി കഴിയില്ല അത്രയും അവൾ കാത്തിരുന്നതിന് അവൾ വെയിറ്റ് ചെയ്യിച്ചത് അത്രയും മോശം ഒന്നുമല്ല ഒന്നും ഇല്ലെങ്കിലും അവൾ കുറെ കരഞ്ഞത് അല്ലെ ഇത്‌ ഇവൻ ജസ്റ്റ്‌ കാത്തിരുന്നല്ലേ ഒള്ളു

    ലാസ്റ്റ് അനാമിക എന്ന് പറഞ്ഞപ്പോൾ ഞാനും ഒന്ന് സംശയിച്ചു എന്നാലും അമ്മയുടെ പെരുമാറ്റം ശ്രീ ആയിരിക്കും എന്ന് തോന്നിച്ചു

    അനാമിക പേര് കൊടുത്തത് ഇതായിരുന്നോ ഉദ്ദേശം ഹ്മ്മ് കൊള്ളാം

    എന്തായാലും ക്ലൈമാക്സ്‌ കൊള്ളാം ഹാപ്പി എൻഡിങ് 💓

    അപ്പൊ ഇനി വേറെന്താ

    വെയ്റ്റിംഗ് ഫോർ യുവർ നെക്സ്റ്റ്

    By
    അജയ്

    1. Ajya കാര്യങ്ങൾ ഡീറ്റൈൽഡ് ആയി analyze ചെയ്തു നിന്റെ റിപ്ലൈ കൊള്ളാം 😍… രേഷ്മ പാവം തന്നെയാ.. അതോണ്ട് saramilla…. ❤️… വിഷ്ണു ചങ്കല്ലേ… ❤️… അമ്മക്ക് ഇപ്പോൾ ആണ് importance കൊടുക്കാൻ ayathu… അച്ഛനും importance varundarunh.. പിന്നെ ആലോചിച്ചപ്പോൾ bore… അതാ vwnda എന്ന് വച്ചത്… ഇഷ്ടം ayallo… സന്തോഷം 😍😍😍😍

      1. ആൽവേസ് സ്നേഹം 💓

  19. വായിച്ചു കഴിഞ്ഞു ,,,, സൂപ്പർ 👌

    നല്ലൊരു പ്രണയകഥ …. ഇഷ്ടപ്പെട്ടു ജീവാപ്പീ 💞 അപ്പോൾ അടുത്ത കഥയുമായി വീണ്ടും വരിക 👍❣️

    1. Itrem time edutho😅😍😍😍 നന്ദി സപ്പു് ❤️

      1. Hey ! Innu morning aanu vaayichathu Jeevapi ❣️ innale grandma’kku vayyayirunnu athu kondu vaayichilla ….

      2. ഇന്ന് രാവിലെയാണ് വായിച്ചത് ,,, ഇന്നലെ അമ്മാമ്മയ്ക്ക് അസുഖം കൂടി അതുകൊണ്ട് വായിക്കാൻ കഴിഞ്ഞില്ല ,,, സോറി ബ്രോ 😔

        1. Ipoo engane und… enthin sorry… nee vaaichallo.. athu mathi… oru vakku kurichqllo.. athu mathi sappu❤️

  20. കൊള്ളാം കഥ ഇങ്ങൾ അടിപൊളിയായിട്ട് തന്നെ അവസാനിപ്പിച്ചല്ലോ😘😘😘 .
    കഴിഞ്ഞ പാർട്ടിൽ തന്നെ ചില സൂചനകൾ തന്നിരുന്നത്കൊണ്ട് അവൻ ശ്രീയിലേക്ക് തന്നെ എത്തുമെന്ന് ഉറപ്പായിരുന്നു.നല്ലൊരു ഫീൽ ഗുഡ് സ്റ്റോറി 😍😍😍.
    ക്യാമ്പസ്‌ ലൈഫ് പെട്ടന്ന് പറഞ്ഞവസാനിപ്പിച്ചപ്പോൾ വിഷമം തോന്നി.
    പിന്നെ അനാമികയെ അവസാനം ഒന്ന് കൊണ്ടുവരമായിരുന്നു ചുമ്മാ ഒരു കുറ്റബോധവുമായി പക്ഷെ അതൊരു ക്ലീഷേ ആകുമല്ലേ.
    പിന്നെ രേഷ്മയെ വിഷ്ണുണ് കൊടുത്തത് അംഗീകരിക്കാനൊരു ബുദ്ധിമുട്ട്.അവൾ ജഗനോടും ശ്രീയോടും ചെയ്തത് മാപ്പർഹിക്കാനാവാത്ത തെറ്റുതന്നെയാണ്,ആ സംഭവം ഒരർത്ഥത്തിൽ അവനു ഗുണം ചെയ്‌തെങ്കിലും രേഷ്മ അതല്ലല്ലോ ഉദ്ദേശിച്ചിരുന്നത്.
    പിന്നെ ആ ക്വിസ്സ് ന്റെ കാര്യം എനിക്ക് മനസ്സിലായില്ലാട്ടോ എന്താണാവോ 🙄🙄.
    കഥ പെരുത്തിഷ്ടായി ❣️❣️❣️
    സ്നേഹത്തോടെ

    1. ക്യാംപ്‌സ് ലൈഫ് ഇത്തിരി കൂടെ പറയണം എന്ന് ഉണ്ടായിരുന്നു ബട്ട്‌ പിന്നെ ആലോചിച്ചപ്പോൾ ഇതാണ് നല്ലത് എന്ന് തോന്നി. 🙏😍

      Cliche ആകും എന്ന് കരുതിയ അനാമികയെ കൊണ്ടു വരാഞ്ഞത്. പിന്നെ ക്വിസ് അത് ഒരു കൂട്ടുകാരനെ ഉദ്ദേശിച്ചു എഴുതിയ സംഭവം ആണ്.. അവന്റെ ജീവിതത്തിൽ നടന്നത് 😜😂… രേഷ്മ അവരുടെ ഫ്രണ്ട്‌സ് അല്ലെ… എല്ലാർക്കും നന്നാവാൻ ഒരു അവസരം😅😅…

      നന്ദി ബ്രോ അഭിപ്രായം തുറന്നു പറഞ്ഞതിന് 😍😍❤️❤️

  21. ഹിഹിഹി 😄 ജീവാപ്പ്യെ….

    എന്താ കഥയിലൊരു ക്വിസ് ഒക്കെ ഹഹഹ.
    ഈ വേളയിൽ ഞാനൊരാളെ സ്മരിക്കുന്നു 😂😂😂.

    എന്നാലും ഇവിടെയെങ്കിലും അത് സാധിച്ചല്ലോ

    1. സ്മരിക്കണമല്ലോ 😁😁😁.. അതിന് ഇട്ടതല്ലേ 😂😂

      നിനക്ക്‌ ഒരു ഏട്ടത്തിയമ്മ എന്ന സ്വപനം അങ്ങനെ കഥയിലൂടെ enkilum പൂവണിഞ്ഞല്ലോ ❤️😂

  22. ഇങ്ങനെ ഒരു അമ്മയെ കിട്ടാൻ പുണ്യം ചെയ്യണം

    1. Hihhi… നമ്മുടെ അമ്മമാരും പൊളി ആണെന്നെ 😍😍😍

  23. ❤️❤️❤️❤️❤️❤️❤️

    1. 😍😍❤️❤️❤️❤️❤️

  24. പതിഞ്ഞ താളത്തിൽ തുടങ്ങി അവസാനം സന്തോഷകരമായി ഒന്നിപ്പിച്ചു.
    അമ്മ സൂപ്പർ, നല്ലൊരു പ്രണയകാവ്യത്തിന് കൂടി സമാപത്മായി, പുതിയ എഴുത്തുമായി വരാൻ ആശംസകൾ…

    1. അമ്മമാർ അല്ലേലും സൂപ്പർ അല്ലെ ❤️❤️❤️… നന്ദി ജ്വാല 😍😍😍

    2. കൊള്ളാം കഥ ഇങ്ങൾ അടിപൊളിയായിട്ട് തന്നെ അവസാനിപ്പിച്ചല്ലോ 😘😘😘.
      കഴിഞ്ഞ പാർട്ടിൽ തന്നെ ചില സൂചനകൾ തന്നിരുന്നത്കൊണ്ട് അവൻ ശ്രീയിലേക്ക് തന്നെ എത്തുമെന്ന് ഉറപ്പായിരുന്നു.നല്ലൊരു ഫീൽ ഗുഡ് സ്റ്റോറി 😍😍😍.
      ക്യാമ്പസ്‌ ലൈഫ് പെട്ടന്ന് പറഞ്ഞവസാനിപ്പിച്ചപ്പോൾ വിഷമം തോന്നി.
      പിന്നെ അനാമികയെ അവസാനം ഒന്ന് കൊണ്ടുവരമായിരുന്നു ചുമ്മാ ഒരു കുറ്റബോധവുമായി പക്ഷെ അതൊരു ക്ലീഷേ ആകുമല്ലേ.
      പിന്നെ രേഷ്മയെ വിഷ്ണുണ് കൊടുത്തത് അംഗീകരിക്കാനൊരു ബുദ്ധിമുട്ട്.അവൾ ജഗനോടും ശ്രീയോടും ചെയ്തത് മാപ്പർഹിക്കാനാവാത്ത തെറ്റുതന്നെയാണ്,ആ സംഭവം ഒരർത്ഥത്തിൽ അവനു ഗുണം ചെയ്‌തെങ്കിലും രേഷ്മ അതല്ലല്ലോ ഉദ്ദേശിച്ചിരുന്നത്.
      പിന്നെ ആ ക്വിസ്സ് ന്റെ കാര്യം എനിക്ക് മനസ്സിലായില്ലാട്ടോ എന്താണാവോ 🙄🙄.
      കഥ പെരുത്തിഷ്ടായി ❣️❣️❣️
      സ്നേഹത്തോടെ

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com