അനാമിക 6 [Jeevan] [CLIMAX] 407

അപ്പോൾ ആണ് വിഷ്‌ണുവിന്‌ മന്തി കഴിക്കാൻ ആഗ്രഹം. ഞങ്ങൾ രണ്ടും കൂടെ സ്ഥലത്തെ പ്രധാന അറേബ്യൻ ഫുഡ്‌ കിട്ടുന്ന ഒരു ഹോട്ടലിൽ വിട്ടു. കോളേജിൽ നിന്നും ഒരു 6 കിലോമീറ്റർ ദൂരം ഉണ്ട് അവിടേക്ക്.

 

ആ കടയുടെ ഓപ്പോസിറ്റ് ഒരു വണ്ടി കഴുകാൻ ഉള്ള കടയുണ്ട്. ഞങ്ങൾ വണ്ടി കഴുകാൻ കൊടുത്തു നേരെ വന്നു ഹോട്ടലിൽ കയറി, നേരെ പോയി കൈ കഴുകി ഫുഡ്‌ ഓർഡർ ചെയ്തു.

 

പുറത്ത് കോമൺ സ്പേസിൽ തിരക്ക് ആയിരുന്നു , ഞങ്ങൾ അത് കൊണ്ട് സൈഡിൽ ഉള്ള ക്യാബിൻ സ്പേസിൽ ആണ് ഇരുന്നത്. അങ്ങനെ 4 ക്യാബിൻ. അതിൽ നടുക്കുള്ളതിൽ ആണ് ഞങ്ങൾ ഇരുന്നത്.

 

ക്യാബിന്റെ ഒരു സൈഡ് ഭിത്തിയാണ്, അടുത്ത സൈഡ് ഡോർ തുറന്നു കയറാവുന്ന പ്ലൈ വുഡ് കൊണ്ടുള്ള പാർട്ടീഷൻ, അകത്തും മുൻപിലും പുറകിലും ഭംഗിയുള്ള പ്ലൈ വുഡ് പാർട്ടീഷൻ ആണ്.

 

ഡോർ ഇരിക്കുന്ന സൈഡ് പാർട്ടീഷനിൽ ഏകദേശം 5cm വീതിയുള്ള പ്ലെയിൻ ഗ്ലാസ് നീളത്തിൽ വച്ച ഒരു ഭാഗം ഉണ്ട്. അതിലൂടെ നോക്കിയാൽ  പുറത്ത് നടക്കുന്നത് കാണാം, എന്നാൽ അകത്തു ഉള്ളവരെ കാണാനും ആകില്ല.

 

ഞങ്ങൾ ഓർഡർ ചെയ്തു കഴിച്ചു തുടങ്ങിയപ്പോൾ ആണ് പുറത്ത് പരിചയമുള്ള ഒരു ചിരിയും സംസാരവും കേട്ടത്. ഞാൻ ആ ഗ്ലാസ്‌ ഇട്ട ഭാഗത്തു കൂടെ പുറത്തേക് നോക്കി.

 

എനിക്ക് എന്തെന്നില്ലാത്ത വിഷമം നൽകുന്ന ഒരു കാഴ്ചയാണ് അത് സമ്മാനിച്ചത്.

 

ആമി… ഒപ്പം ഒരു ആൺ കുട്ടിയും ഉണ്ട്. അയാളുടെ മുഖം ഞാൻ കണ്ടില്ല. അവർ കൈ കഴുകുന്ന സ്ഥലത്തേക്കു ആണ് പോയത്.

 

കൈ കഴുകി തിരിച്ചു വന്നപ്പോൾ ആണ് ഞാൻ ആ പയ്യന്റെ മുഖം കണ്ടത്.

 

” അവിനാഷ്…. ” ആമിയുടെ ക്ലാസ്സിൽ തന്നെയുള്ള ഒരു പയ്യൻ ആണ്. അവർ ചിരിച്ചും കളിച്ചും നേരെ ഞങ്ങളുടെ പിന്നിലുള്ള ക്യാബിനിൽ ആണ് ഇരുന്നത്. അവർ സംസാരിക്കുന്നത് വ്യക്തമായി ഞങ്ങൾക്ക് കേൾക്കാം.

 

ഞാൻ വളരെ  പതുക്കെ വിഷ്ണുവിനോടു ആമിയെയും അവിനാഷിനെയും കണ്ടതും അവർ അടുത്ത ക്യാബിനിൽ ഉള്ളതും പറഞ്ഞു. ഞങ്ങൾ അവർ എന്താണ് സംസാരിക്കുന്നത് എന്ന് കാത് കൂർപ്പിച്ചു ഇരുന്നു.

 

__________________

132 Comments

  1. ༒☬SULTHAN☬༒

    ജീവേട്ട…. കഥ ഒരുപാട്ഒരുപാട് ഇഷ്‍ടയി…… ❤❤❤❤

  2. എനിക്ക് എന്താ പറയേണ്ടത് എന്ന് അറിയില്ല കാരണം ക്ലൈമാക്സ്‌ ഒരു രെക്ഷേയും ഇല്ലാരുന്നു പൊളിയെ നമിച്ചണ്ണാ ???????

  3. Super story bro
    Thank you for this wonderful ???

  4. Jeevan bro കഥ ഇപ്പൊ വായിച്ചു കഴിഞ്ഞുള്ളു ഇപ്പോഴും ഈ കഥയുടെ ലോകത്ത് തന്നെ ആണ്….??…എന്താ പറയാ എനിക്ക് വളരെയധികം ഇഷ്ട്ടമായി….. ചെ എന്നാലും ഞാൻ എങ്ങനെയാണ് ഈ കഥ വായിക്കാതെ വിട്ടത് എന്നു എനിക്ക് ഇപ്പോഴും അങ് ആലോചിക്കാൻ വയ്യ….എന്തായാലും കഥ അതിമനോഹരം ആയിരുന്നു…… തുടക്കം തൊട്ടേ ശ്രീ തന്നെ ആയിരുന്നു നായിക ആയി എന്റെ മനസ്സിൽ…….. എന്തായാലും കഥ വായിച്ചു കഴിഞ്ഞപ്പോൾ മനസിന്‌ ഒരു പ്രത്യേക സന്തോഷവും ഉണർവും ലഭിച്ചു കേട്ടോ…..
    സ്നേഹത്തോടെ?????

  5. അടിപൊളി….???????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????

Comments are closed.