അനാമിക 6 [Jeevan] [CLIMAX] 407

Views : 134265

” അമ്മ എന്തു പണിയ കാണിച്ചത്… എന്നോട് എന്താ ഒന്നും പറയാതെ ഇരുന്നത്… ”

“അവൾ എല്ലാം പറഞ്ഞു അല്ലേ… ”

 

“അതെ… എന്നാലും എല്ലാം അറിഞ്ഞു 3 വർഷം എന്നെ കഷ്ടപ്പെടുത്തി… ദുഷ്ടി… ”

 

“ടാ… പണ്ട് മുതലേ നിന്റെ സ്വഭാവം ആണ് എന്തേലും ആഗ്രഹിച്ചാൽ അത് അപ്പോൾ കിട്ടണം എന്ന്… അങ്ങനെ കിട്ടിയാൽ അതിന്റെ വില മനസ്സിലാക്കാതെ നീ അത് നശിപ്പിക്കും…

 

അതേ സമയം നീ ആഗ്രഹിച്ചത് നീ അറിയാതെ പാത്തു വച്ചു കുറേ നാൾ നീ കഷ്ടപ്പെട്ടു കിട്ടുമ്പോൾ നീ അത് വളരെ സൂക്ഷിച്ചു കൈകാര്യം ചെയ്യും…

 

അവളെ എനിക്ക് ഒരുപാട് ഇഷ്ടമായി. നല്ല കുട്ട്യാ ശ്രീ.  നിനക്ക് അവളെ അങ്ങനെ ഈസി ആയി കിട്ടിയാൽ ഒരുപക്ഷേ അവളുടെ മനസ്സ് നീ അറിയാതെ പോകും, അവളുടെ വിലയും… ”

 

എനിക്ക് ഒന്നും മിണ്ടാൻ ഉണ്ടായിരുന്നില്ല. എന്റെ കണ്ണുകളും ഈറനായി.

 

ഞാൻ പിന്നെയും ചോദിച്ചു – “എന്തിനാ അനാമിക എന്ന് പേര് ചോദിച്ചപ്പോൾ പറഞ്ഞത്… ”

 

” ടാ പൊട്ടാ… അനാമിക എന്നാൽ പേരില്ലാത്തവൾ എന്നാണ് അർത്ഥം… ഞാൻ നിന്നെ ഒന്ന് പറ്റിക്കാൻ പറഞ്ഞത് അല്ലേ.. ”

 

” അനാമിക… കൂടെ ഉണ്ടായിട്ടും മനസ്സിലാക്കാൻ വിട്ടുപോയവൾ എന്ന അർത്ഥവും ആ പേരിന് ഉണ്ടെന്ന് തോന്നിപ്പോയി… ”

 

________________

 

മുന്ന് മാസത്തിനുള്ളിൽ ഞങ്ങളുടെ കല്യാണം നടന്നു. ആ സമയം വരേ ഫോൺ വിളി, ഇടയ്ക്കു കാണാൻ പോകൽ ഒക്കെ മുറപോലെ നടന്നു. എന്തായാലും കുറേ അലഞ്ഞു എങ്കിലും ആഗ്രഹിച്ച പോലെ എല്ലാം ശരിയായി വന്നു. ഈശ്വരനോട് അതിന് ഒരുപാട് നന്ദി പറഞ്ഞു.

 

______________

Recent Stories

The Author

132 Comments

  1. ༒☬SULTHAN☬༒

    ജീവേട്ട…. കഥ ഒരുപാട്ഒരുപാട് ഇഷ്‍ടയി…… ❤❤❤❤

  2. എനിക്ക് എന്താ പറയേണ്ടത് എന്ന് അറിയില്ല കാരണം ക്ലൈമാക്സ്‌ ഒരു രെക്ഷേയും ഇല്ലാരുന്നു പൊളിയെ നമിച്ചണ്ണാ 🙏🙏🙏🙏👌👌👌

  3. Super story bro
    Thank you for this wonderful 👍👍📖

  4. Jeevan bro കഥ ഇപ്പൊ വായിച്ചു കഴിഞ്ഞുള്ളു ഇപ്പോഴും ഈ കഥയുടെ ലോകത്ത് തന്നെ ആണ്….💖💖…എന്താ പറയാ എനിക്ക് വളരെയധികം ഇഷ്ട്ടമായി….. ചെ എന്നാലും ഞാൻ എങ്ങനെയാണ് ഈ കഥ വായിക്കാതെ വിട്ടത് എന്നു എനിക്ക് ഇപ്പോഴും അങ് ആലോചിക്കാൻ വയ്യ….എന്തായാലും കഥ അതിമനോഹരം ആയിരുന്നു…… തുടക്കം തൊട്ടേ ശ്രീ തന്നെ ആയിരുന്നു നായിക ആയി എന്റെ മനസ്സിൽ…….. എന്തായാലും കഥ വായിച്ചു കഴിഞ്ഞപ്പോൾ മനസിന്‌ ഒരു പ്രത്യേക സന്തോഷവും ഉണർവും ലഭിച്ചു കേട്ടോ…..
    സ്നേഹത്തോടെ💖💖💖💖💖

  5. അടിപൊളി….💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com