??ജോക്കർ 1️⃣1️⃣[??? ? ?????] 3429

കുറച്ചു സമയത്തിന് ശേഷം….

മെയിൻ റോഡിൽ നിന്നും എസ്റ്റേറ്റ് റോഡിലേക്ക് കയറിയ ഇന്നോവയും പോലീസ് ജീപ്പും വഴിയിൽ കുടുങ്ങി….

“സർ… 4വീൽ ഡ്രൈവ് ഇല്ലാതെ മുന്നോട് പോകാൻ പറ്റുമെന്ന് തോന്നുന്നില്ല…..”

“ഷിറ്റ്…..”

“മിഥുൻ.. എന്തെങ്കിലും പെട്ടെന്ന് ചെയ്യണം…..”

മിഥുനും മീരയും കാറിൽ നിന്നു ഇറങ്ങി പരമാവധി വേഗത്തിൽ എസ്റ്റേറ്റ് ലക്ഷ്യമാക്കി നടന്നു…
തൊട്ടു പിന്നാലെ ശൈവയും വിനുവും നടത്തം തുടങ്ങി…. കൂടെ വന്ന മറ്റുള്ളവരും അവർക്ക് പിന്നാലെ തിരിച്ചു….

ഇരുമ്പനം എസ്റ്റേറ്റ് 5 km എന്ന് ബോർഡ് അവർ പാസ് ചെയ്തു…

വയനാടിന്റെ കോച്ചുന്ന തണുപ്പിൽ പാതിരാത്രി കാട്ട് പ്രദേശത്തു കൂടെ ഉള്ള നടത്തം…. 5 കിലോമീറ്റർ അവർക്ക് അഞ്ച് യുഗം പോലെ തോന്നി…. ഓരോ കരിയിലയുടെ അനക്കവും അവരിൽ ചിലർക്കെങ്കിലും ഭീതി നിറക്കാൻ പാകത്തിൽ ഉള്ളതായിരുന്നു….

അര മണിക്കൂർ നടത്തതിന് ശേഷം എസ്റ്റേറ്റ് ബംഗ്ലാവിൽ എത്തിയ പോലീസ് സംഘത്തിന്റെ മുന്നിൽ ഇരുട്ട് മാത്രമേ ഉണ്ടായിരുന്നുള്ളു….

പോലീസ് കയ്യിൽ കരുതിയിരുന്ന ടോർച്ചുകളെല്ലാം തെളിച്ചു…. മുന്നിൽ കണ്ട കാഴ്ച അവരെ ഞെട്ടിച്ചു കളഞ്ഞു…. ബംഗ്ലാവിന്റെ മുറ്റത്ത് അവിടവിടെ ബോഡി ഗാർഡ്സ് ഒക്കെ വീണു കിടക്കുന്നു.

“മാഡം ജീവനുണ്ട്……”

“Something worse has happened…. Call ambulance.. Fast.”

ബംഗ്ലാവിന് ചുറ്റും പരിശോധിച്ചതിനു ശേഷം പോലീസ് അകത്തേക്ക് കയറാനുള്ള വഴി തിരഞ്ഞു തുടങ്ങി…. ഫ്രന്റ്‌ ഡോർ ലോക്ക്ഡ് ആണ്… ചവിട്ടി പൊളിക്കാൻ നോക്കിയിട്ട് സാധിച്ചില്ല… അതിനിടയിലാണ് മുകളിലെ നിലയിലെ ബാൽക്കണിയിലേക്ക് തുറക്കുന്ന വലിയ ഗ്ലാസ്‌ വിൻഡോ വിനുവിന്റെ ശ്രദ്ധയിൽ പെട്ടത്. ബിൽഡിങ്ങിന് അടുത്തുള്ള മാവിൽ വലിഞ്ഞു കയറി അതിസാഹസികമായി വിനു മുകളിലെ നിലയിലേക്ക് കയറി. തൊട്ടു പുറകെ ശൈവയും. സൺഷെയ്ഡിലൂടെ പതിയെ നടന്നു രണ്ടു പേരും ബാൽക്കണിയിലെ റെയിലിൽ തൂങ്ങി പതിയെ മുകളിലോട്ട് കയറി…

ഡോർ ലോക്ക്ഡ് ആണു…. തുറക്കാൻ ഒരു പഴുത് തിരഞ്ഞെങ്കിലും കിട്ടിയില്ല… മറ്റു വഴി ഒന്നും കാണാതെ വിനു മുഷ്ടി ചുരുട്ടി ഗ്ലാസിൽ ഇടിക്കാൻ നോക്കി… ശൈവ പക്ഷെ വിനു നെ തടഞ്ഞു….

“മണ്ടത്തരം കാണിക്കല്ലേ…..”

ഒന്ന് ആലോചിച്ചതിനു ശേഷം ശൈവ വിനുവിന്റെ തോളിൽ പിടിച് ഉയർന്നു ചാടി ഗ്ലാസിൽ ആഞ്ഞു ചവിട്ടി…. അടുത്ത ഊഴം വിനുവിന്റെ ആയിരുന്നു… അഞ്ചാമത്തെ ചവിട്ടിൽ ഗ്ലാസിൽ ക്രാക്ക് വന്നു… ഏഴാമത്തെ ചവിട്ടിൽ ഗ്ലാസ്‌ ഉടഞ്ഞു വീണു…. ഉടഞ്ഞ ഗ്ലാസിനൊപ്പം അകത്തേക്ക് വീഴാൻ പോയ ഷൈവയെ വിനു താങ്ങി എടുത്തു…

ഗ്ലാസ്‌ പൊട്ടിയ ശബ്ദം കേട്ടു എല്ലാവരും ആദ്യം ഒന്ന് ഞെട്ടി… മുകളിൽ നിൽക്കുന്ന വിനുവിനെയും ശൈവയെയും കണ്ടതിനു ശേഷമാണു എല്ലാവരും റിലാക്സ് ആയതു….. പൊട്ടിയ ഗ്ലാസിനുള്ളിലൂടെ കയ്യിട്ട് വിനു ഡോർ തുറന്നു… വിനുവും ശൈവയും അകത്തേക്ക് കയറി….

മൊബൈൽ ഫോണിലെ ലൈറ്റിന്റെ വെളിച്ചത്തിൽ സ്റ്റെയർകേസ് ഇറങ്ങി താഴെ എത്തിയ വിനു കുറച്ചു ബുദ്ധിമുട്ടിയാണെങ്കിലും സ്വിച്ച് കണ്ടു പിടിച്ചു ലൈറ്റുകൾ ഓൺ ചെയ്തു….. ലൈറ്റ് ഓൺ ചെയ്തു തിരിഞ്ഞപ്പോഴാണ് നിലത്തും ശൈവയുടെ കാലിലും ഉള്ള ചോര വിനു കാണുന്നതു …

66 Comments

  1. Aaha pwoli saanam…!????❤️

  2. ?ജിoമ്മൻ?

    ???

Comments are closed.