??ജോക്കർ 1️⃣1️⃣[??? ? ?????] 3427

“ഞാനും ശ്രദ്ധിച്ചു… ഇനി ബത്തേരിയെ സ്റ്റോപ്പ് ഉള്ളു…. സ്റ്റാന്റിൽ കേറുന്നതിനു മുന്നേ ചാടാം….”

“മ്മ്…..”

ആറരയോട് അടുപ്പിച്ചു ബസ് ബത്തേരി എത്തി…. സ്റ്റാൻഡിലേക്ക് കയറുന്നതിനു മുന്നെ ഉള്ള വളവിൽ ബസ് സ്ലോ അയതും നെവിനും അച്ചായനും ഡോർ ലക്ഷ്യമാക്കി കുതിച്ചു…. ഡോർ തുറക്കുന്നതിനു മുന്നേ രണ്ടുപേരെയും പുറകിലേക്ക് വലിച്ചു ബസിൽ നിലത്തു ഇട്ടു….

“അടങ്ങി കിടക്കെട മൈ&₹&₹ളേ……”
************************************************
ബത്തേരി പോലീസ് സ്റ്റേഷൻ

സ്റ്റേഷന്റെ അകത്തു ഒരു കോണിലെ ബെഞ്ചിൽ വർഗീസും നെവിനും ഇരിപ്പുണ്ട്… രണ്ടു പേരുടെയും മുഖത്ത് നിരാശയും അമർഷവും….

കുറച്ചു സമയത്തിന് ശേഷം SI പ്രവീൺ അങ്ങോട്ടേക്ക് വന്നു, കുറച്ചു നേരം രണ്ടു പേരെയും നോക്കി നിന്ന് അടുത്തുള്ള CPO നെ കൈ കാട്ടി വിളിച്ചു………

 

“ടോ…. ഇവർക്ക് കഴിക്കാൻ ബിരിയാണി വാങ്ങി കൊടുക്ക്…..” പ്രവീൺ പോക്കറ്റിൽ നിന്നും പൈസ എടുത്ത് CPO ക്കു നൽകി….

 

8.00pm
താമരശ്ശേരി ചുരം….

ചുരത്തിലെ നാലാമത്തെ ഹെയർപിൻ വളവിൽ ചരക്ക് ലോറി ബ്രേക്ക്ഡൗൺ ആയി റോഡ് മുഴുവൻ ബ്ലോക്ക് ആയിരുന്നു… എത്ര ശ്രമപ്പെട്ടിട്ടും ഐജി മീര സരസ്വതി, മിഥുൻ എന്നിവരുടെ വാഹന വ്യൂഹം കടത്തി വിടാൻ കഴിഞ്ഞില്ല….

 

“മിഥുൻ.. നമ്മൾ ഇപ്പോഴൊന്നും അങ്ങ് എത്തും എന്ന് തോന്നുന്നില്ല…. റൈറ്റ് സൈഡ് കട്ട് ചെയ്ത് കയറുവാണേൽ പിന്നെയും ബ്ലോക്ക് കൂടാൻ ആണ് ചാൻസ്…”

“ശെരിയാണ് മാം…..”

“നെവിനെയും വർഗീസിനെയും നമ്മുക് നാളെ രാവിലെ കാണാം… എന്തു പറയുന്നു….”

“ഓക്കേ മാം… പക്ഷെ അവരെ സ്റ്റേഷനിൽ വെച്ചു കൊണ്ടിരിക്കുന്നത് സേഫ് ആണെന്ന് തോന്നുന്നില്ല…. മീഡിയ മണത്ത് അറിഞ്ഞാൽ പിന്നെ നാളെ അവരെ കോടതിയിൽ ഹാജരാക്കേണ്ടി വരും…. പ്രഥമ ദൃഷ്ട്യ തെളിവുകൾ ഒന്നും ഇല്ലാത്തതു കൊണ്ട് അവർക്ക് എളുപ്പത്തിൽ ജാമ്യം കിട്ടും.”

“മ്മ്…. പ്രവീണിനോട് അവരെ സേഫ് ആയിട്ടൊരു സ്ഥലത്തേക്ക് മാറ്റാൻ പറയാം….”

“Thats good mam….”
*********************************************

ബത്തേരി പോലീസ് സ്റ്റേഷൻ …

ഐജി യുടെ ഫോൺ കട്ട് ചെയ്ത ഉടൻ പ്രവീൺ ടേബിളിലെ ബെൽ അടിച്ചു….

“സർ????”

“ആ രണ്ടു പേരെയും ഇങ്ങ് കൊണ്ട് വാ….”

“ഓക്കേ സർ….”

ചെറിയ പരിഭ്രമത്തോടെയാണ് നെവിനും വർഗീസും പ്രവീണിന്റെ റൂമിലേക്ക് കയറിയത്….

66 Comments

  1. Aaha pwoli saanam…!????❤️

  2. ?ജിoമ്മൻ?

    ???

Comments are closed.