??ജോക്കർ 1️⃣1️⃣[??? ? ?????] 3427

ഡേ 18/21

ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി, ബത്തേരി.

12.30pm

പ്രവീണിന്റെ മുഖത്ത് നിരാശയും ദേഷ്യവും, പ്രവീൺ മുഷ്ടി ചുരുട്ടി ചുമരിൽ ശക്തിയിൽ ഇടിച്ചു….

“പ്രവീൺ…. എന്താ ഇത്…???” മിഥുൻ പ്രവീണിനെ പിടിച്ചു മാറ്റി…..

“ഞാൻ അപ്പോഴേ പറഞ്ഞതല്ലേ സർ…. അവർ മൊഴി മാറ്റി പറയും എന്ന്….”

മീരയുടെയും മിഥുന്റെ മുഖത്ത് പക്ഷെ അത്ര നിരാശ ഒന്നും ഇല്ല… നേരത്തെ പ്രതീക്ഷിച്ചിരുന്ന പോലെ …..

കോടതി മുറിയിൽ നിന്നും ഇറങ്ങിയ നെവിനും വർഗീസും ഒരു പുച്ഛ ചിരിയോടെ മിഥുനെയും മീരയെയും നോക്കി….

 

“കുറ്റം മുഴുവൻ ഏറ്റു പറഞ്ഞ് ഒരു ദിവസം കൊണ്ട് നല്ല പിള്ള ആവും എന്ന് കരുതിയോ…. ഞങ്ങൾക്ക് ചില കാര്യങ്ങൾ ചെയ്തു തീർക്കാൻ ഒരു രാത്രിയുടെ സാവകാശം വേണമായിരുന്നു….” നെവിന്റെ മുഖത്ത് പുച്ഛം…..

നെവിൻ പ്രവീണിന്റെ നേർക്ക് നേർ നിന്നു…..
”ഇന്നലെ നീയും നിന്റെ പോലീസ്‌കാരും എന്നെ നന്നായി തന്നെ സൽക്കരിച്ചു…. നന്നായി ദേഹം നൊന്തെങ്കിലും ജാമ്യം എളുപ്പമാക്കി….. താങ്ക്സ്…..”

“ടാ… എല്ലാം ഇവിടം കൊണ്ട് അവസാനിച്ചു എന്ന് കരുതണ്ട…..” പ്രവീൺ ദേഷ്യം കടിച്ചമർത്തി…..

“ഇത് തുടക്കം ആണ്… ഞാനും നീയും തമ്മിൽ…. നിന്നോടുള്ള കണക്ക് ഞാൻ നേരിട്ട് തീർക്കും….”

“ഹഹഹ……. നീ ജീവനോടെ ബാക്കി ഉണ്ടേൽ വാ…. ഞാൻ കാത്തിരിക്കാം…..”

 

അപ്പോഴേക്കും ഇരുമ്പനം പ്ലാറ്റേഷന്റെ പേരിലുള്ള ലാൻഡ് റോവർ അങ്ങോട്ടേക്ക് വന്നു ഒപ്പം മുന്നിലും പിറകിലുമായി 4 ഇന്നോവയും…..

ഇന്നോവയിൽ നിന്നും പുറത്തിറങ്ങിയ സെക്യൂരിറ്റി ഗാർഡ്‌സ് നെവിന്റെയും വർഗീസിന്റെയും ചുറ്റും ഒരു വലയം തീർത്തു….

“ഗൂഡല്ലൂരിൽ നിന്ന് ഇങ്ങോട്ടേക്ക് കയ്യും വീശി ആണ് വന്നത് എന്ന് കരുതിയോ…. ബാംഗ്ലൂർ ടീം ആണ്… ഹൈലി പ്രൊഫഷണൽ… ഇവരെ മറികടന്നു ഒരുത്തനും ഞങ്ങടെ രോമത്തിൽ പോലും തൊടില്ല…..
ഇവർക്ക് ബാംഗ്ലൂരിൽ നിന്നും ഇവിടെ എത്താൻ ഒരു രാത്രി സമയം വേണ്ടിയിരുന്നു…… ആ ഒരു രാത്രി ഞങ്ങളെ സുരക്ഷിതമായി പാർപ്പിച്ചതിനു കേരള പോലീസിന് നന്ദി……”

“ടാ…….” പ്രവീൺ കോടതി പരിസരം ആണെന്ന് പോലും നോക്കാതെ അലറി….

“എന്താടാ……. സബ് ഇൻസ്‌പെക്ടറെ…..”
********************************************

7.00pm
എസ്റ്റേറ്റ് ബംഗ്ലാവ്….

ബംഗ്ലാവ് മൊത്തം ഇപ്പോൾ ഗാർഡ്സിന്റെ സംരക്ഷണത്തിൽ ആണ്….മൊത്തം ഇരുപതു പേർ ഉണ്ട്…. അതിൽ ആറു പേർ നെവിന്റെയും വർഗീസിന്റെയും ഒപ്പം തന്നെ ചുവടുറപ്പിച്ചു….

ബംഗ്ലാവിന്റെ സ്വീകരണ മുറിയിൽ മദ്യ സേവയിൽ ആയിരുന്നു വർഗീസും നെവിനും…..

 

“ടാ… മോനെ… നിന്നെ ഞാൻ സമ്മതിച്ചു….. നമ്മളെ കുരുക്കിട്ട് പിടിച്ചവന്മാർക്കിട്ട് കൊടുക്കാവുന്നതിൽ ഏറ്റവും നല്ല പണിയ നീ കൊടുത്തേ….”

“ഹിഹിഹി…” നെവിൻ ഊറി ചിരിച്ചു….

“ഇങ്ങനെയൊരു ട്വിസ്റ്റ് ഞാൻ പ്രതീക്ഷിച്ചില്ല… ഇന്നലെ ഗുഡല്ലൂരിൽ നിന്നു ബസ് കയറുന്നതിനു മുന്നേ ഒരു STD വിളിക്കാൻ എന്ന് പറഞ്ഞു നീ പോയപ്പോൾ ഞാൻ ഇത്ര കരുതിയില്ല…. ഇതറിഞ്ഞിരുന്നേൽ ഞാൻ ദേവയാനിയുടെ കാര്യമൊന്നും ഞാൻ അവിടെ പറയില്ലായിരുന്നു….”

“ഡാഡി പറയുന്നെങ്കിൽ പറഞ്ഞോട്ടെ എന്ന് കരുതിയ ഞാൻ മിണ്ടാതിരുന്നേ… ഓപ്പോസിറ്റ് കളിയ്ക്കാൻ ആളുണ്ടാവുമ്പോഴല്ലേ ഒരു ത്രില്ല് ഉള്ളു….”

“ആം…..
ഈ ടീമിനെ എവിടുന്നു കിട്ടി…??

66 Comments

  1. Aaha pwoli saanam…!????❤️

  2. ?ജിoമ്മൻ?

    ???

Comments are closed.