??ജോക്കർ 1️⃣1️⃣[??? ? ?????] 3427

അര മണിക്കൂറിനു ശേഷം ഒരു ഇന്നോവ സ്റ്റേഡിയത്തിന്റെ ഗേറ്റ് കടന്നു അകത്തേക്ക് കയറി…

കാറിൽ നിന്നു ഇറങ്ങിയ മിഥുനെയും ഐജി മീരയെയും പ്രവീൺ അകത്തേക്ക് കൂട്ടി കൊണ്ട് പോയി…..

ഡോർ തുറന്ന് അകത്തു കയറിയപ്പോൾ നിലത്തു ചുരുണ്ടു കൂടി കിടക്കുന്ന നെവിനെ ആണ് കാണാൻ കഴിഞ്ഞത്… വർഗീസിന്റെ മുഖതും ചുവന്നു തടിച്ച പാട് ഉണ്ടായിരുന്നു….

മിഥുനും മീരയും മുഖത്ത് വന്ന ചിരി മറച്ചു….

മിഥുൻ നടന്നു നെവിന്റെ അടുത്തേക്ക് ചെന്നു, അടുത്തേക്ക് വരുന്ന മിഥുനെ കാണേ നെവിൻ കിടന്ന ഇടത്ത് ഒന്നുകൂടി ചുരുണ്ടു….

മിഥുന്റെ ഓരോ ചലനവും നെവിന്റെ ഉള്ളിൽ കനൽ കോരി ഇട്ടു…. പോലീസുകാർ അത്രയ്ക്ക് മർദിച്ചു അവശനാക്കിയിട്ടുണ്ട്…..

നെവിനെ പിടിച്ചു എഴുന്നേൽപ്പിക്കാൻ കൈ നീട്ടിയ മിഥുന്റെ നേരെ നെവിൻ കൈ കൂപ്പി കരഞ്ഞു…

 

“ഇനി എന്നെ തല്ലലെ സാറേ… ഞാൻ ചത്ത് പോകും……..”

“ഇല്ല… നീ എഴുന്നേൽക്ക്….”

“എന്നെക്കൊണ്ട് പറ്റണില്ല സാറേ… ദേഹം മൊത്തം വേദന ആണ്… അനങ്ങാൻ പോലും പറ്റുന്നില്ല…..”

“ഛീ…. എണീക്കെടാ…” പ്രവീൺ നെവിന് നേരെ ചീറി.

“പ്രവീണേ വേണ്ട…. ചിലപ്പോ ചത്ത് പോകും….”

“സാറ് പേടിക്കണ്ട… അത്ര പെട്ടെന്നു ഉയിര് വിടുന്ന ഇനം ഒന്നും അല്ല… അഥവാ ചത്താലും ബാക്കി ഞാൻ നോക്കിക്കോളാം…”

“പ്രവീൺ….”

“മ്മ്….”

മിഥുൻ നെവിനെ താങ്ങി എഴുന്നേൽപ്പിച്ചു ഒരു കസേരയിൽ ഇരുത്തി….

“നെവിൻ… ഞങ്ങൾക്ക് രണ്ടു കാര്യങ്ങൾ അറിയണം….

 

ഒന്ന്…. സച്ചിൻ പറഞ്ഞത് ശരിയാണോ???
രണ്ട്…. ശെരിയാണെങ്കിൽ സച്ചിൻ പറയാത്ത… അല്ലെങ്കിൽ സച്ചിന് അറിയാത്ത ഈ കഥയുടെ… അല്ല ക്രൂരതയുടെ മുന്നും പിന്നും….”

നെവിൻ മിഥുനെ നോക്കി… പിന്നീട് ഒന്നും മിണ്ടാതെ തല താഴ്ത്തി…. അത് കണ്ടതും ദേഷ്യം കയറിയ പ്രവീൺ നെവിന്റെ മുഖത്ത് ശക്തിയായി അടിച്ചു…

“വാ തുറന്ന് പറയെടാ… നായി₹&₹&₹*-#..”

“ഞാൻ….ഞാൻ.. പറയാം…..”
നെവിന്റെ വായിൽ നിന്നും ചോര ഒഴുകുന്നുണ്ടായിരുന്നു……

66 Comments

  1. Aaha pwoli saanam…!????❤️

  2. ?ജിoമ്മൻ?

    ???

Comments are closed.