??ജോക്കർ 1️⃣1️⃣[??? ? ?????] 3427

“എന്താ…????”

“അന്ന് രാത്രി നടന്ന കാര്യങ്ങൾ അവനു അറിയില്ല… ഞാൻ…. ഞാൻ പറയാം…..

ഋഷിക്കു മന്ത്രി സ്ഥാനം ലഭിച്ചത് ആഘോഷിക്കാൻ വേണ്ടിയാണു ഞങ്ങൾ അന്ന് ഗസ്റ്റ് ഹൗസിൽ കൂടാൻ തീരുമാനിച്ചത്…. വൈകിട്ടോടെ ഗസ്റ്റ് ഹൗസിൽ എത്തിയ ഞാൻ കാണുന്നത് ബോധമില്ലാതെ കിടക്കുന്ന നെവിനെയും ഒപ്പം ദേവയാനിയെയും ആണ്…. രണ്ടു പേരും പൂർണ നഗ്നരായിരുന്നു…. വാച്ച്മാൻ പറഞ്ഞ കാര്യങ്ങളും റൂമിൽ ഉണ്ടായിരുന്ന സിറിഞ്ചും മറ്റും കണ്ടപ്പോൾ തന്നെ കാര്യം മനസിലായത് കൊണ്ട് രണ്ടു പേരെയും പുതപ്പ് കൊണ്ട് പുതപ്പിച്ചു ഞാൻ കാത്തിരുന്നു…

ആദ്യം മയക്കം വിട്ട് എഴുന്നേറ്റത്തു ദേവയാനി ആണ്…. സ്വബോധത്തിൽ വന്നപ്പോൾ അവൾ നിലവിളിക്കാൻ തുടങ്ങി…. ഞാൻ എത്ര ആശ്വസിപ്പിക്കാൻ ശ്രമിച്ചിട്ടും അവളുടെ കരച്ചിൽ നിന്നില്ല….

ഒരുവിധം അവളെ ബാത്‌റൂമിലേക്ക് പറഞ്ഞു വിടുമ്പോൾ ഞാൻ മനസ്സ് കൊണ്ട് തീരുമാനം എടുത്തിരുന്നു… രണ്ടു പേരുടെയും വിവാഹം…. കാരണം ദേവയാനിയുടെ അച്ഛൻ, രവീന്ദ്രനുമായി എനിക്ക് ഉണ്ടായിരുന്ന അടുപ്പം….

 

കാര്യങ്ങൾ മാറി മറിഞ്ഞത് പെട്ടെന്ന് ആണ്….

ബാത്‌റൂമിൽ നിന്നു മടങ്ങി വരുമ്പോൾ ദേവയാനി ആളാകെ മാറിയിരുന്നു….. അവൾ എന്തൊക്കെയോ തീരുമാനിച്ചു ഉറപ്പിച്ചിരുന്നു…

ഞാൻ അവളെയും കൂട്ടി ഹാളിലേക്ക് നടന്നു….

‘മോളെ… എന്താ പറയേണ്ടത് എന്ന് എനിക്ക് അറിയില്ല…. സംഭവിക്കാൻ പാടില്ലാത്തതു ആണ് സംഭവിച്ചത്…. തെറ്റ് നെവിന്റെ ഭാഗത്താണ്… ഇനി എന്തു വേണം എന്ന് തീരുമാനിക്കേണ്ടത് മോള് ആണ്…’

ദേവയാനിയുടെ ഉത്തരത്തിനു അധികം താമസം ഇല്ലായിരുന്നു….

‘എനിക്ക് നെവിനെ വേണം…..’

‘സമ്മതം…. നിങ്ങളുടെ കല്യാണം അടുത്ത ദിവസം തന്നെ നടത്താം….’

66 Comments

  1. Aaha pwoli saanam…!????❤️

  2. ?ജിoമ്മൻ?

    ???

Comments are closed.