??ജോക്കർ 1️⃣1️⃣[??? ? ?????] 3427

ഒരു നിമിഷം സംഭവം എന്താണെന്നു മനസിലാവാതെ പ്രവീൺ നിന്നു…

മറുതലയ്ക്കൽ നിന്നും പരിഹാസം ചിരി ഉയർന്നപ്പോൾ പ്രവീണിന്റെ ടെമ്പർ തെറ്റി…

“ടാ….. പോലീസ് സ്റ്റേഷനിൽ വിളിച്ച നീ കളിക്കുന്നെ…. ഓർത്തോ…..”

“ഒന്ന് പോ സാറേ….. നിങ്ങള് നാട് നീളെ തേടി നടന്ന രണ്ടു പേര് നിങ്ങടെ മൂക്കിന്റെ ചോട്ടിലേ പോകുവാ… അത് പിടിക്കാൻ പറ്റുന്നില്ല… പിന്നെയാ എന്നെ….”

“ആര്..???

“പോയി കണ്ടു പിടിക്ക് സാറേ… 6.30 നു ബത്തേരി എത്തുന്ന ഗുഡല്ലൂർ ksrtc യിൽ ഉണ്ടാകും…..”

പ്രവീൺ വാച്ചിലേക്ക് നോക്കി, സമയം അഞ്ച് കഴിഞ്ഞിരുന്നു….

“നിങ്ങൾ ആരാ?????

 

“സാറെ….. നല്ല കട്ട കപ്പടാ മീശ ഉണ്ടേലും മൂക്കിന് താഴെ ആണേലും സ്വയം കാണാൻ ഇച്ചിരി പാട് തന്നെയാ…. ഒരു കണ്ണാടി വേണം…. ഇപ്പൊ ഞാൻ സാറിന്റെ മുന്നിലെ കണ്ണാടിയ എന്ന് മാത്രം കരുതിയാൽ മതി….. ഒരു കോമാളി കണ്ണാടി…..”

“കോമാളി….” ആ വാക്ക് പ്രവീണിനെ വല്ലാതെ വേട്ടയാടാൻ തുടങ്ങി….

“കോമാളി… ജോക്കർ….. രണ്ടു പേർ……”

ഫോൺ കട്ട് ആയതും പ്രവീൺ മിഥുൻ ന്റെ നമ്പറിലേക്ക് വിളിച്ചു…..

“ഹലോ……..”
*********************************************

സമയം വൈകുന്നേരം ആറു മണിയോട് അടുത്തിരുന്നു… ഗുഡല്ലൂർ – ബത്തേരി റൂട്ടിലെ തമിഴ്നാട്ടിലെ ലാസ്റ്റ് സ്റ്റോപ്പായ പാട്ടവയൽ കഴിഞ്ഞു ksrtc പതിയെ മുന്നോട്ട് നീങ്ങി… വൈകുന്നേരം ആയിട്ടുള്ളെങ്കിലും ചെറിയ തണുപ്പ് അനുഭവപ്പെടാൻ തുടങ്ങിയിരുന്നു… ബസിൽ വിരലിൽ എണ്ണാവുന്ന ആൾകാർ മാത്രമേ ഉള്ളു….

10 മിനിറ്റ് യാത്രയ്ക്ക് ശേഷം കേരളത്തിലെ ആദ്യത്തെ സ്റ്റോപ്പ് ആയ നൂൽപുഴ എത്തി….സ്റ്റോപ്പിൽ നിന്നും കയറിയ അഞ്ച് പേരും നെവിന്റെയും അച്ചായന്റെയും തൊട്ടു പുറകിലെയും സൈഡിലെയും സീറ്റുകളിൽ സ്ഥാനം പിടിച്ചു….

ഇടയ്ക്ക് അവരുടെ കണ്ണുകൾ തങ്ങളുടെ മേൽ പതിയുന്നത് ശ്രദ്ധിച്ച നെവിൻ അച്ചായന്റെ ചെവിയിൽ പതിയെ പറഞ്ഞു….

 

“പോലീസ്…”

66 Comments

  1. Aaha pwoli saanam…!????❤️

  2. ?ജിoമ്മൻ?

    ???

Comments are closed.