“സർ… നമ്മൾ അറിഞ്ഞിടത്തോളം ജോക്കർ ഒരു വൺ മാൻ ആർമി ആണ്…. ഓരോ ഇൻസിഡന്റിലും ബാധിക്കപ്പെട്ട ഒരാളെ കൂടെ കൂട്ടുന്നുണ്ടെങ്കിലും ആ ആൾക്ക് മിനിമം റിസ്ക് വരുന്ന രീതിയിലാണ് എല്ലാം പ്ലാൻ ചെയ്തിരിക്കുന്നത്…”
“ശൈവയുടെ പോയിന്റ് ക്ലിയർ ആയില്ല….”
“ഇരുപതോളം പ്രൊഫഷണലി ട്രെയിൻഡ് ആയിട്ടുള്ള ആളുകൾ ഒപ്പം നെവിനും വർഗീസും…. ഇവരെ ഒരാൾ ഒറ്റയ്ക്ക് നേരിടാൻ… Its impossible….. ജോക്കർ ഒരു സൂപ്പർ ഹീറോ ഒന്നും അല്ലലോ സർ….
അതേ പോലെ പുറത്തു വെച്ചു ഒരു അറ്റാക്ക് അല്ലെങ്കിൽ ആക്സിഡന്റ്… അതും പോസ്സിബിൾ അല്ല….. അവർ പുറത്തു ഇറങ്ങുമ്പോൾ അന്ന് കണ്ട 5 വണ്ടികളും ഉണ്ടാകും….. സോ…..”
“മ്മ്…. ശൈവ പറയുന്നതിലും കാര്യം ഉണ്ട്…. അപ്പോൾ ജോക്കർ ഈ അറ്റെംപ്റ്റ് ഉപേക്ഷിക്കുമെന്നാണോ……?”
“ഒരിക്കലും ഇല്ല സർ…. He has planned something else….. അല്ലെങ്കിൽ ഗൂഡല്ലൂരിൽ നിന്നും ഇവർ പുറപ്പെട്ട കാര്യം നമ്മളെ വിളിച്ചു അറിയിക്കില്ലായിരുന്നു……”
“ശൈവ… അവിടെ മറ്റൊരു സാധ്യത ഉണ്ട്…. ജോക്കർ നമ്മൾക്കു ഇൻഫർമേഷൻ പാസ് ചെയ്യുന്ന സമയത് ഈ സെക്യൂരിറ്റി ഗാർഡ്സ് ഒന്ന് പിക്ചറിൽ വന്നിട്ടില്ലായിരുന്നു….”
“സർ… പക്ഷെ…..” ശൈവ പറഞ്ഞു മുഴുമിക്കുന്നതിനു മുന്നേ ആ റൂമിൽ ഉണ്ടായിരുന്ന എല്ലാവരുടെയും മൊബൈലിൽ മെസ്സേജ് വന്നു…..
“Wish farewell to your friends….
04936-220xxx”
*********************************************
എസ്റ്റേറ്റ് ബംഗ്ലാവ്…
കുഞ്ഞാപ്പേട്ടൻ ആളൊരു അസാധ്യ പാചകക്കാരൻ ആണ്…. കുഞ്ഞാപ്പേട്ടന്റെ സ്പെഷ്യൽ ഫുഡും നാടൻ പട്ടയും, വർഗീസും നെവിനും പാതി രാത്രിയോളം മതിമറന്നു കുടിച്ചു… കുടിച്ചു ലക്ക് കെട്ട് രണ്ടു പേരും ഹാളിൽ തന്നെ ചെരിഞ്ഞു…..
കുറച്ചു സമയത്തിന് ശേഷം എസ്റ്റേറ്റിലെ ലാൻഡ് ഫോൺ നിർത്താതെ അടിച്ചു തുടങ്ങി….
വർഗീസും നെവിനും കഴിച്ചു പാതിയാക്കിയ പ്ലേറ്റും കുടിച്ചു തീർത്ത ഗ്ലാസും വൃത്തിയാക്കുന്നതിനിടയിൽ ലാൻഡ് ഫോൺ റിങ് ചെയ്യുന്നത് കേട്ട് കുഞ്ഞാപ്പേട്ടന്റെ മുഖത്ത് ഒരു ചിരി വിടർന്ന്… കുഞ്ഞാപ്പേട്ടൻ കയ്യിലിരുന്ന പ്ലേറ്റും ഗ്ലാസും താഴെ വെച്ചു പതിയെ മുൻ വാതിൽ ലക്ഷ്യമാക്കി നടന്നു….. പുറത്ത് എല്ലാം ഒക്കെ ആണെന്ന് ഉറപ്പ് വരുത്തി ചാരി കിടന്ന വാതിൽ പൂർണമായും അടച്ചു ലോക്ക് ചെയ്തു…. മറ്റു ഡോറുകളും ജനലുകളും അടച്ചിട്ടുണ്ടെന്നു ഉറപ്പ് വരുത്തി കുഞ്ഞാപ്പേട്ടൻ ലൈറ്റുകൾ ഓരോന്നായി അണച്ചു……
*********************************************
Aaha pwoli saanam…!????❤️
Tnku?
??
?????
???
???