“എന്റെ ഒരു ജിം ഫ്രണ്ട് ഉണ്ട് ബാംഗ്ലൂർ.. അവന്റെ കെയർഓഫ് ആണ്… മുടിഞ്ഞ പൈസയാ… എന്നാലും സേഫ് ആണ്…”
“പൈസ…. പോട്ട് പുല്ല് ……. ഇത് കൊണ്ട് കഴിഞ്ഞില്ല…. 21 ദിവസത്തിനുള്ളിൽ നമ്മളെ തീർക്കും എന്നല്ലേ അവന്റെ വെല്ലുവിളി… ആ പറഞ്ഞവന്റെ കുഴിയിൽ നമ്മൾ വേണം ആദ്യം മണ്ണിടാൻ…. അതിനു ഇവരെ കൊണ്ട് പറ്റോ????
“മ്മ്….. മൂന്ന് ദിവസം ഒന്ന് ഒതുങ്ങാം….. ശേഷം ഭാഗം സ്ക്രീനിൽ…..”
*********************************************
10.30 pm
PWD ഗസ്റ്റ് ഹൗസ്….
“മിഥുൻ…. പ്രവീൺ ഇപ്പോഴും ദേഷ്യത്തിൽ ആണല്ലോ….”
“പ്രവീണിന്റെ ദേഷ്യത്തിൽ ന്യായം ഉണ്ടല്ലോ മാഡം… ”
“മ്മ്…. അപ്പോൾ ഇനിയുള്ള പ്ലാൻ എങ്ങനെയാണ്…..”
“നമ്മുടെ ഇപ്പോഴത്തെ ആവശ്യം ജോക്കർ ആണ്…. അന്നത്തെ ലെറ്റൽ പറഞ്ഞത് 21ആം ദിവസം രണ്ട് മരണം എന്നാണ്…. ദിവസം വെച്ചു നോക്കുവാണേൽ ഇന്നേക് 18 ദിവസം…. സോ നമ്മൾക്ക് ഉള്ള അവസാനത്തെ ചാൻസ് ആണ് നാളെ……”
“യെസ്….. ഇതുവരെ ഉള്ള പാറ്റേൺ തട്ടികൊണ്ട് പോയി മൂന്നാം ദിവസം മരണം….. അങ്ങനെ നോക്കുവാണേൽ നാളെ നെവിനെയും വർഗീസിനെയും ജോക്കർ കൊണ്ട് പോകും…..”
“യെസ് മാം…. ബംഗ്ലാവിന് അകത്തു വെച്ചു ഒരു അറ്റെംപ്റ്റിനു സാധ്യത കുറവാണു.. പ്രത്യേകിച്ച് ചുറ്റിനും ബോഡി ഗാർഡ്സ് ഉള്ള സ്ഥിതിക്ക്…. പുറത്തു വെച്ച് ആകാൻ ആണ് ചാൻസ്…. സോ.. അവർ ബംഗ്ലാവ് വിട്ട് പുറത്തു വരുന്ന നിമിഷം മുതൽ അവരെ നമ്മൾ ഫോളോ ചെയ്യണം…..”
“സർ… ഒരു കാര്യം…..” അത്രയും നേരത്തെ മൗനം ബേധിച്ചു കൊണ്ട് ശൈവ പറഞ്ഞു….
“എന്താ ശൈവ…????”
“സർ… നമ്മൾ എവിടെ വെച്ചോ മിസ് ലീഡ് ചെയ്യപ്പെട്ട പോലെ ഒരു തോന്നൽ….”
“വാട്ട്?????”
Aaha pwoli saanam…!????❤️
Tnku?
??
?????
???
???