ഏകദേശം ആറു വർഷത്തിന് ശേഷം അന്നാണ് ഞാൻ അവളെ കാണുന്നത്…. വേദനയെക്കാൾ എനിക്ക് നേരിട്ട അപമാനം…..എന്റെ ഉള്ളിൽ ഉറങ്ങി കിടന്ന പക ആളി കത്തിച്ചു….
വല്ലാത്ത മാനസിക അവസ്ഥയിൽ ആണ് ഞാൻ അവിടെ നിന്നു ബൈക്ക് എടുത്ത് ഇറങ്ങിയത്… മനസ്സ് കയ്യിൽ നിൽകാതെയുള്ള ഓട്ടത്തിൽ വണ്ടി സ്കിഡ് ആയി. ബൈക്കിനു കേടുപാട് പറ്റിയെങ്കിലും ഭാഗ്യത്തിന് എനിക്ക് കാര്യമായ അപകടം ഒന്നും സംഭവിച്ചില്ല…
അങ്ങനെ ഒരു സ്ഥിതിയിൽ വീട്ടിലേക്ക് പോവാൻ തോന്നാത്തത് കൊണ്ടാണ് അടുത്തുള്ള ഇരുമ്പനം പ്ലാന്റേഷന്റെ ഓഫീസിലേക്ക് ചെന്നത്…. അവിടെ വെച്ചു ഞാൻ വീണ്ടും ദേവയാനിയെ കണ്ടു… അപ്പോഴാണ് അവൾ എന്റെ കമ്പനിയിൽ ആണ് ജോലി ചെയ്യുന്നത് എന്ന് ഞാൻ മനസ്സിലാക്കിയത്….
അവിടെ ഉള്ള സമയം മുഴുവൻ എങ്ങനെ എന്റെ പ്രതികാരം വീട്ടാം എന്ന ചിന്തയായിരുന്നു മനസ്സിൽ….
മാനേജർ സൂര്യ യുടെ കേബിനിൽ ഞാൻ ഇരിക്കുമ്പോഴാണ് യാദൃശ്ചികമായി ദേവയാനി സൂര്യയെ വിളിക്കുന്നതും ഉച്ചയ്ക്ക് ശേഷം ലീവ് ആണെന്ന് അറിയുന്നതും….
പറ്റിയ ചാൻസ് ആണെന്ന് മനസ്സിലായപ്പോൾ വിട്ടു കളയാൻ തോന്നിയില്ല… ഞാൻ പ്ലാൻ ചെയ്ത പോലെ കാര്യം നടന്നപ്പോൾ അവൾ കാർ പാർക്കിങ്ങിൽ എത്തി… കാറിന്റെ ഡിക്കിയിൽ നിന്നും എടുത്ത ജാക്കി ലിവർ കൊണ്ട് തലയ്ക്ക് അടിയേറ്റു വീണ അവളെ ഞാൻ കാറിന്റെ ഡിക്കിയിൽ കയറ്റി…..
അവിടുന്നു പുറപ്പെട്ട് സൂര്യയെ വീട്ടിൽ ഡ്രോപ്പ് ചെയ്ത് ഞാൻ മാനന്തവാടിയിൽ ഉള്ള ഗസ്റ്റ് ഹൗസിലേക്ക് പോന്നു….
ഗസ്റ്റ് ഹൗസിൽ എത്തി കുറച്ചു കഴിഞ്ഞപ്പോഴേക്കും അവൾക്ക് ബോധം വന്നു… അവൾ വീണ്ടും ബഹളം വെച്ചപ്പോൾ എന്റെ കയ്യിലുണ്ടായിരുന്ന മയക്കു മരുന്ന് അവളിൽ ഞാൻ പ്രയോഗിച്ചു. ഞാനും പതിവിലധികം ഉപയോഗിച്ച്ചിരുന്നു. ഉള്ളിലെ ലഹരി ഒപ്പം പകയും, എനിക്ക് എന്നെ തന്നെ നിയന്ത്രിക്കാൻ കഴിഞ്ഞില്ല…. ഞാൻ അവൾക്കുള്ളതെല്ലാം കവർന്നു….
പിന്നെ തെളിവ് നശിപ്പിക്കാൻ വേണ്ടിയാണു ബാക്കി ഒക്കെ ചെയ്തത്…..”
“അപ്പോൾ സച്ചിൻ പറഞ്ഞത്.?????? ഋഷിക്കും സച്ചിനും ഒക്കെ ഉള്ള പങ്ക്????” മിഥുൻ നെവിന്റെ നേർക്കു ചോദ്യങ്ങൾ എയ്തു….
നെവിന് പക്ഷെ അതിനു മറുപടി ഉണ്ടായിരുന്നില്ല…
“നെവിൻ……” മിഥുന്റെ ശബ്ദം വീണ്ടും ഉയർന്നു….
“അവനു അറിയില്ല സാർ…..” അത്രയും നേരം മിണ്ടാതെ ഇരുന്ന വർഗീസ് പറഞ്ഞു…..
Aaha pwoli saanam…!????❤️
Tnku?
??
?????
???
???