“ഒൻപതാം ക്ലാസ്സിൽ മൂന്ന് വട്ടം പൂർത്തിയാക്കിയപ്പോൾ കോൺവെൻറ് സ്കൂളിൽ നിന്നും ടി സി തന്നു… ഒപ്പം റെഡ് മാർക്കും… അങ്ങനെയാണ് ബത്തേരി ഗവ ഹൈ സ്കൂളിൽ ചേർക്കുന്നത്….
ക്ലാസ്സിലിരുന്ന് ഹാൻസ് വെച്ചത് ടീച്ചറോട് പറഞ്ഞ ക്ലാസ് ലീഡേറോട് വന്ന ദേഷ്യം അവളുടെ കണ്ണ് കണ്ട മാത്രയിൽ പ്രേമം ആയി എനിക്ക് തോന്നിയത്…. നാല് വർഷം ഞാൻ അവളുടെ പിന്നാലെ നടന്നു….
ഇഷ്ടം പറഞ്ഞപ്പോൾ അവൾ ആദ്യം എന്നെ ചിരിച്ചു തള്ളി… പിന്നെ അവഗണിച്ചു, ഒടുവിൽ അപമാനിച്ചു…. ആ ഒരു ദിവസം എന്നിലെ പ്രേമം പക ആയി…. പക്ഷെ നേരിട്ട് എനിക്ക് ഒന്നും ചെയ്യാൻ കഴിയില്ലായിരുന്നു… ദേവയാനിയുടെ അച്ഛൻ അന്ന് ഇവിടുത്തെ SI ആയിരുന്നു… SI രവീന്ദ്രൻ….
പക ഉള്ളിൽ ഒതുക്കിയിട്ടാണ് ഞാൻ കോളേജിൽ ചേർന്ന് ബാംഗ്ലൂർക്ക് പോയത്…. അതിനു ശേഷം വല്ലപ്പോഴും മാത്രമേ ഞാൻ നാട്ടിൽ വരാറുള്ളു….. ബാംഗ്ലൂർ ലൈഫും അവിടുത്തെ ഫ്രണ്ട്സും… യാത്രകളും…. ഞാൻ പതിയെ എല്ലാം മറന്നു തുടങ്ങിയതായിരുന്നു….
ഫ്രണ്ട്സിനൊപ്പം ഒരു ട്രിപ്പ് കഴിഞ്ഞ് മടങ്ങുന്ന വഴി, മുത്തങ്ങ കഴിഞ്ഞപ്പോഴേ ശക്തമായ മഴ തുടങ്ങിയിരുന്നു…. മുന്നിൽ റോഡ് തീരെ കാണാതെ വന്നപ്പോൾ ഞാൻ ബൈക്ക് സൈഡ് ആക്കി.. അടുത്തുള്ള ബസ് സ്റ്റോപ്പിൽ കയറി നിന്നു….
മഴ ഒന്ന് തോർന്നപ്പോൾ ഞാൻ എഴുന്നേറ്റ് പുറത്തേക്ക് നടന്നു… നിലത്തു ഉണ്ടായിരുന്ന ചാക്കിൽ കാലു തട്ടി വീഴാൻ പോയ ഞാൻ മുന്നിൽ നിൽക്കുന്ന ദേവയാനിയെ കൂടി കണ്ടത്തോടെ മനസിന്റെയും ശരീരത്തിന്റെയും നിയന്ത്രണം നഷ്ടപ്പെട്ടു…. നിയന്ത്രണം വിട്ട് അവളുടെ ദേഹത് വീഴാൻ പോയ എന്റെ മുഖത്ത് അവളുടെ കൈ വീണു…..
Aaha pwoli saanam…!????❤️
Tnku?
??
?????
???
???