??ജോക്കർ 1️⃣1️⃣[??? ? ?????] 3429

“അഹ്…. ആരപ്പ ഇത്…. ഇരുമ്പനത്തെ തമ്പുരാക്കന്മാർ അല്ല്യോ….. മേലാപ്പീസർമാർ വരാൻ കുറച്ചു താമസം ഉണ്ടെന്നു പറഞ്ഞു…. തമ്പുരാക്കന്മാരെ സെല്ലിൽ ഇടേണ്ട തത്കാലം സുഖ വാസ കേന്ദ്രത്തിലേക്ക് കൊണ്ട് പോകാനാ ഓർഡർ…..”

നെവിനും വർഗീസും പരസ്പരം നോക്കി….

“അതിനു മുന്നേ ചെറിയ ഒരു കടം വീട്ടാൻ ഉണ്ട്…..”

പ്രവീൺ വർഗീസിനെ അടിമുടി ഒന്ന് നോക്കി….

“വയസ്സ് ഉണ്ടേലും നല്ല ഫിറ്റ് ബോഡി ആണല്ലോ അച്ചായാ…… എന്നാലും വേണ്ട… പ്രായത്തെ ബഹുമാനിക്കണല്ലോ…..”

 

പ്രവീൺ അടുത്തുള്ള CPO യുടെ നേരെ തിരിഞ്ഞു…

“ഇയാളെ ആ ചെയറിൽ പിടിച്ചു ഇരുത്ത് … അവിടെന്നു എഴുന്നേൽക്കാൻ നോക്കിയാൽ നട്ടെല്ല് ചവിട്ടി ഒടിച്ചേക്ക് ….”

“യെസ് സർ…..” CPO വർഗീസിന്റെ തോളിൽ കൈ വെച്ചു അമർത്തി…

 

പ്രവീൺ നെവിന് നേരെ തിരിഞ്ഞു…..

“ടാ…. ഒരിക്കൽ നീ എന്റെ കയ്യിൽ നിന്നു രക്ഷപ്പെട്ടു…. അന്ന് എനിക്ക് എന്നോട് തന്നെ തോന്നിയ ഒരു പുച്ഛം ഉണ്ട്…. അത് മാറ്റാൻ വേണ്ടി വീണ്ടും അതേ കേസിൽ നിന്നെ ഇവിടെ എന്റെ മുന്നിൽ കൊണ്ട് തരുമെന്ന് ഞാൻ സ്വപ്നത്തിൽ പോലും വിചാരിച്ചില്ല….”

നെവിന്റെ കണ്ണുകളിൽ ഭയം നിറഞ്ഞു തുടങ്ങി…. വർഗീസ് നോക്കി നിൽക്കേ പ്രവീൺ മുഷ്ടി ചുരുട്ടി നെവിന്റെ വയറ്റിൽ ഇടിച്ചു….. ഒരു ഞെരക്കത്തോടെ താഴേക്ക് കുനിഞ്ഞ നെവിന്റെ മുതുകിൽ പ്രവീൺ കൈ മടക്കി കുത്തി… നട്ടെല്ല് പൊട്ടുന്ന പോലെ നെവിൻ അലറി…..

നെവിനെ ഉപദ്രവിക്കുന്നത് കണ്ട് എണീക്കാൻ നോക്കിയ വർഗീസിനെ CPO പിടിച്ചു ഇരുത്തി. വീണ്ടും കുതറാൻ നോക്കിയപ്പോൾ കവിളിൽ ആഞ്ഞടിച്ചു….

സ്റ്റേഷനിലെ ഓരോ പോലീസുകാരനും ഊഴം വെച്ചു നെവിനെ പെരുമാറി… വേദന കൊണ്ട് പുളഞ്ഞ നെവിൻ നിലത്തു ചുരുണ്ടു കൂടി….

 

11.00 pm

SI ടെ റൂമിന്റെ ഡോർ തുറന്ന് അകത്തേക്ക് കയറിയ SCPO രമേശന്റെ മുഖത്ത് ടെൻഷൻ.

“എന്താ രമേശാ…..?”

“സർ അത്…..”

“എന്തെ അവൻ ചത്തോ?????”

“അല്ല സർ… പുറത്തു പത്രക്കാര്…..”

“ഷിറ്റ്….. അവര് എങ്ങനെ അറിഞ്ഞെടോ????”

“അറിയില്ല സർ…..”

“എന്തായാലും അവന്മാര് രണ്ടിനേം ഇവിടുന്നു മാറ്റിയത് കൊണ്ട് കുഴപ്പം ഇല്ല … ഇനിയിപ്പോ പത്രക്കാരെല്ലാം ഇടിച്ചു കുത്തി ഇങ്ങോട്ട് കയറി വന്നാലും ഇവിടെ ഒന്നും ഇല്ലല്ലോ….”

“അല്ല സർ… ഇത്രേം അറിഞ്ഞ സ്ഥിതിക്ക്, എങ്ങോട്ടാ മാറ്റിയത് എന്ന് അവർക്ക് അറിയാൻ വല്യ പ്രയാസം കാണുലല്ലോ…..”

“മ്മ്….”

പ്രവീൺ അപ്പോൾ തന്നെ ഫോൺ എടുത്ത് മിഥുനെ വിളിച്ചു…

 

“സർ… ചെറിയ പ്രോബ്ലം ഉണ്ട്…”

“എന്തു പറ്റി പ്രവീൺ….?”

“മീഡിയയ്ക്ക് എങ്ങനെയോ ന്യൂസ് ലീക് ആയിട്ടുണ്ട്…. എല്ലാവരും സ്റ്റേഷന് മുന്നിൽ തമ്പ് അടിച്ചിട്ടുണ്ട്….”

“ഷിറ്റ്…”

“സർ അവരെ ഇവിടെ അടുത്തുള്ള ഇൻഡോർ സ്റ്റേഡിയത്തിലേക്ക് മാറ്റിയിട്ടുണ്ട്… സർ നേരെ അങ്ങോട്ടേക് വന്നാൽ മതി…. കോൺവോയ് ഒഴിവാക്കിയാൽ നന്നായിരിക്കും…..”

“ഓക്കേ.. ഷുവർ….”
*********************************************

66 Comments

  1. Aaha pwoli saanam…!????❤️

  2. ?ജിoമ്മൻ?

    ???

Comments are closed.