??ജോക്കർ 1️⃣1️⃣[??? ? ?????] 3429

“അതൊരു പ്രശ്നം ആണ്… പണ്ടാണെങ്കിൽ ജോക്കർ അല്ല അവന്റെ അപ്പൻ വന്നാലും നേരിടാൻ പോന്ന ആൾകാർ ഉണ്ടായിരുന്നു… പക്ഷെ ഇപ്പൊ ചിന്തിക്കേണ്ട വിഷയമാണ്….”

“ഡാഡി.. ഞാൻ ഒന്ന് പറയട്ടെ…”

“എന്താ ????

 

“ഇപ്പോ നമ്മളെ സംബന്ധിച്ചു ഏറ്റവും സേഫ് ആയിട്ടുള്ള പ്ലെയ്സ് നമ്മുടെ എസ്റ്റേട്ടിലെ ഔട്ട് ഹൗസ് ആണ്… പോലീസ് നാട് നീളെ തേടി നടക്കുമ്പോ നമ്മൾ അവിടെ ഉണ്ടാവും എന്ന് ആരും ചിന്തിക്കില്ല….”

“അത് ശെരിയാ പക്ഷെ… നമ്മളെ അവിടെ കണ്ട് ആരെങ്കിലും പുറത്തു പറഞ്ഞാലോ….”

“അവിടെ ആകെ വരുന്നത് തോട്ടത്തിലെ ജോലിക്കാര… അവരൊന്നും ജനിച്ചിട്ട് ഇന്നേ വരെ വാർത്തയോ പത്രമോ കാണാത്ത കൂട്ടരാ … പിന്നെ ഉള്ളത് കുഞ്ഞാപ്പേട്ടനാ…… ചേട്ടൻ ആരോടേലും എന്തേലും പറയും എന്ന് തോന്നുന്നുണ്ടോ???”

“അതില്ല….”

“എങ്കിൽ വേറെ ഒന്നും ഇനി ആലോചിക്കേണ്ട… ആരും അറിയാതെ അവിടെ എത്താനുള്ള വഴി നോക്കാം…”

“മ്മ്…”

രണ്ടു പേരും ലോഡ്ജിലേക് ചെന്നു റൂം വെക്കേറ്റ് ചെയ്തു…. ശേഷം ഗൂഡല്ലൂരിൽ നിന്നുള്ള ആദ്യത്തെ ബത്തേരി ബസിൽ കയറി….
*********************************************

ബത്തേരി പോലീസ് സ്റ്റേഷൻ

ടൗണിലെ ലേഡീസ് ഹോസ്റ്റലിന് മുന്നിൽ നഗ്നത പ്രദർശനം നടത്തിയ ഒരു പൂവാലന്റെ നട്ടെല്ല് ഇടിച്ച് റബ്ബർ ആക്കി കുർബാന കൊടുക്കുന്ന തിരക്കിലായിരുന്നു പ്രവീൺ… അതുകൊണ്ട് തന്നെ ഒരു ഫുള്ള് റിങ് അടിച്ചു കഴിയാറായപ്പോഴാണ് ലാൻഡ് ഫോണിൽ വന്ന കാൾ അറ്റൻഡ് ചെയ്തത്…..

“ഹലോ.. ബത്തേരി പോലീസ് സ്റ്റേഷൻ…..”

മറുതലയ്ക്കൽ നിന്നും മറുപടി ഒന്നും കേൾക്കാത്തത് കൊണ്ട് പ്രവീൺ വീണ്ടും ഹലോ പറഞ്ഞു….

 

“സാറെ….. മീശ കാണുന്നുണ്ടോ???????”

66 Comments

  1. Aaha pwoli saanam…!????❤️

  2. ?ജിoമ്മൻ?

    ???

Comments are closed.