?അഭിമന്യു? 6 [Teetotaller] 319

പിന്നെ പുറത്തുനിന്ന് ഒരാളെ ഇന്ദ്രപ്രസ്ഥത്തിൽ  നിർത്തണമെങ്കിൽ സ്ഥാനപൂജ ചെയ്ത് ഇന്ദ്രപ്രസ്ഥത്തിൽ ഒരുവനായി മാറ്റണം അപ്പൊ പിന്നെ ബന്ധം കൊണ്ട് പത്മാവതിയമ്മയുടെ പേരിൽ ആ ചെക്കനെ സ്ഥാന പൂജ നടത്തി പത്മാവതിയമ്മയുടെ കൊച്ചുമകനായി സത്യഭാമക്ക് നൽകി….”

 

“അപ്പൊ അനാഥചെക്കൻ ഇവിടെയൊരു കൊച്ചിരാജവായി മാറിയല്ലേ….”

 

“ആ അങ്ങനെയും പറയാം…..”

 

വീണ്ടും പരസ്പരം സംസാരിച്ചു കൊണ്ട് അവരുടെ ജീപ്പ് ഇന്ദ്രപ്രസ്ഥം ലക്ഷ്യമാക്കി കുതിച്ചു…..

 

  • ●●●●●●●●●●●●●●●●●●●●●●●●●●●●●●●●●●●●●●●●●

 

“സൂര്യാ നീ വന്നിട്ട് കുളിച്ചോടാ…. “

കാളിക്കും സൂര്യനും കാർത്തിക്കും ചായ കൊടുത്തു കൈ തന്റെ നേരീയതിന്റ തുമ്പിൽ തുടച്ചുകൊണ്ടു മായ ചോദിച്ചു…

 

“പിന്നെ ഞാൻ രാവിലെ തന്നെ രണ്ടു വട്ടം കുളിച്ചു…. അല്ലെ കാളി”

 

” അയ്യട മുത്തശ്ശൻ വിളിച്ചപ്പോ മൊഖം കഴുകി ഓടിയ നീ അല്ലെ രണ്ടു വട്ടം കുളിക്കുന്നെ… “

 

” പട്ടി…. ഇവൻ ചുമ്മാ പറയാ മായമ്മേ നോക്ക് ഞാൻ വിയർത്തിട്ട് പോലും ഇല്ല…”

 

“ഹൂ എന്റെ പൊന്നോ എന്തൊരു മണാടാ   … ന്റെ അമ്മോ സത്യം പറയാടാ നീ ഇന്നെലേം കുളിച്ചിലാലെ….”

 

“ചൂര്യൻ ഇച്ഛിച്ചി….. ല്ലേ ണ്ണേറ്റാ…  മൂക്കും പൊത്തി ഛീ എന്നും പറഞ്ഞു ഒന്നര വയസുകാരൻ കേശു  സൂര്യനെ നോക്കി മുഖം ചുളിച്ചു…..”

 

“കണ്ടാ കണ്ടാ കൊച്ചിന് വരെ കാര്യ മനസിലായി…. “

ടേബിളിൽ ഇരുന്നു പാല് കുടിക്കുന്ന  കേശുവിനെ അടുത്തേക്ക് ഇരുത്തികൊണ്ടു കാളി വീണ്ടും സൂര്യനെ കളിയാക്കി…..

 

“ഓ നിന്റെ കൂടെ കുറവേ ഉണ്ടായിരുന്നുള്ളൂ…… നീ ചോക്ലേറ്റും ചോദിച്ചു വാടാ അപ്പൊ കാണിച്ചു തരാം ഞാൻ ആരാണെന്ന്….”

65 Comments

  1. ???????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????

  2. Bro kure ayello…. Nxt part enn varum

  3. Evidra part ??

Comments are closed.