?അഭിമന്യു? 6 [Teetotaller] 318

 

ഇങ്ങോട്ട് പോരെ സൂര്യ വസു മുറിയിലേക്ക് പോയി….

 

“ഹിഹി മനസിലായിലെ…. “

മായമ്മയെ നോക്കി വെളുക്കനെ ചിരിച്ചു കൊണ്ട് സൂര്യനും അവർക്കരികിൽ ഇരുന്നു

 

“ചെക്കന്റെ കൈ നിറയെ കുരുത്തകേടാ എന്നാലോ വസൂന്റെ സാരിയുടെ തുമ്പ് കണ്ടാ നിക്കറിൽ മുള്ളും ചെക്കൻ….”

നിനക്കു ഞങ്ങളുടെ മനുകുട്ടനെ കണ്ടു പടിച്ചൂടെടാ….

 

“ഓ ഈ ഉപദേശമൊന്നു നിർത്തൂ സുന്ദരി…. അല്ലേലും മായമ്മക്ക് ഇപ്പൊ ഭംഗികുറച്ചു കൂടിയെ പിന്നെ അഹങ്കരം കൂടിയോ എന്നൊരു സംശയം അല്ലെ ലച്ചു…..”

മായമ്മയുടെ കവിളിൽ പിടിച്ചു വലിച്ചു കൊണ്ട് സൂര്യൻ പറഞ്ഞു….

 

“ഹാ കവിൾ വിട് ചെക്കാ വേദനിക്കുന്നു….

അല്ല നീ എന്താ പോവാഞെ…”

 

“അത് പിന്നെ കലാക്ഷേത്രത്തിൽ എന്തോ പ്രശനമെന്നാ പറഞ്ഞേ ചെറിയച്ഛൻ(ശിവൻ) കൂടെ ഉണ്ടെന്നു കേട്ടു അപ്പൊ പിന്നെ അവിടെ ന്തയാലും അടിപിടിയും വെട്ടുംകുത്തും ഉറപ്പാ….

പിന്നെ മായമ്മക്ക് അറിയായലോ ഞാൻ പണ്ടേ അഹിംസക്ക് എതിരാ..”

 

“ഓ അഹിംസ അല്ല പൊട്ടാ ഹിംസാ….

മനു അവനെ നോക്കി കഷ്ട്ടംമെന്ന രീതിയിൽ പറഞ്ഞു….”

 

“ആ അങ്ങനേം പറയാ….”

 

“ആ അങ്ങനെ വരട്ടെ ന്റെ കുഞ്ഞിന് അപകടമൊന്നും വരാതിരിക്കാൻ വേണ്ടി അല്ലെ മുത്തശ്ശൻ വരണ്ട പറഞ്ഞേ…. അതിനാണോ കുട്ടൻ ഇങ്ങനെ വിഷമ്മിച്ചിരിക്കുനേ…..”

 

“ഓ എന്റെ മായമ്മേ ചെക്കനെ അധികം അങ്ങു കൊഞ്ചിക്കല്ലേ…. ഇവന് ഇതൊക്കെ പേടിയാണെന് ഈ നാട്ടിലെ പട്ടിക്കും പൂച്ചക്കും വരെ അറിയാ….”

അവരെ നോക്കി പുച്ഛിച്ചുകൊണ്ടു സൂര്യൻ മനുവിനെ കളിയാക്കി….

 

അത് കേട്ടതും മനു സൂര്യനെ ദേഷ്യത്തോടെ നോക്കിക്കൊണ്ട് അവിടെ നിന്നും എഴുന്നേറ്റ് നേത്രയും കേശുവും നിൽക്കുന്ന ജ

ജാലകത്തിനടുത്തേക്ക് വന്നു നിന്നു….

 

“നീ എന്റെ കൊച്ചിനെ കളിയാക്കൊന്നും വേണ്ട ചെറുപ്പത്തിൽ എങ്ങോ ചോര കണ്ടു തലകറങ്ങി വീണു പറഞ്ഞു ഇപ്പോഴും അതുപറഞ്ഞു കളിയാക്കാ …”

ചെറുതായൊന്നു ചിരിച്ചു സ്നേഹത്തോടെ ഭാമ മനുവിനെ നോക്കി…..

65 Comments

  1. ???????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????

  2. Bro kure ayello…. Nxt part enn varum

  3. Evidra part ??

Comments are closed.