?അഭിമന്യു? 6 [Teetotaller] 318

 

“ഓ ചെറുപ്പത്തിൽ…. കഴിഞ്ഞാഴ്ച്ച ഞാൻ ആ കണ്ടത്തിൽ ഒന്ന് വീണ് കയൊന്ന് പൊട്ടിയപ്പോ ആ ചോര കണ്ട് നിമിഷ നേരം കൊണ്ട് അവിടെ നിന്നും മുങ്ങിയവനാ ഇവൻ ഈ മുതുക്കൻ …….”

 

“അല്ലേലും ഇതൊക്കെ ആണത്തം ഉള്ളോർക്ക് പറഞ്ഞിട്ടുള്ളതാ…. അല്ലാതെ …ഹും “

മനു കേൾക്കാൻ പാകത്തിന് മാത്രം നേത്ര കേശുവിനെ കളിപ്പിച്ചുകൊണ്ട് പുച്ഛത്തോടെ പറഞ്ഞു….മനു അത് കേട്ടെങ്കിലും ഒന്നും തന്നെ പറഞ്ഞില്ല….

 

“മതിയടാ ചെക്കാ അവനെ കളിയാക്കിയത് നിനക്ക് പിന്നെ ഒടുക്കത്തെ ധൈര്യാലോ….”

 

“ഞാൻ ഇപ്പൊ ഗാന്ധി മാർഗം തിരഞ്ഞെടുത്തത് കൊണ്ട് എല്ലാവരും രക്ഷപ്പെട്ടു അല്ലെ ഇവിടെ ചോര പുഴ ഒഴുകിയെ…..”

പറയാൻ വന്നത് പാതി വഴിയിൽ നിർത്തി സൂര്യന്റെ നോട്ടം തന്നെ തന്നെ നോക്കി നിൽക്കുന്ന വസുന്ധരയിൽ എത്തി….

 

“എന്താടാ നീ ഒഴുക്കുന്നിലെ….”

ഗൗരവത്തോടെ ഉള്ള വസുന്ധരയുടെ ചോദ്യത്തിനു മുന്നിൽ സൂര്യൻ ഒന്ന് പതറി

 

” ഇഹ് …. ഇഹ് ….. ഞങ്ങൾ ഇവിടെ വെള്ളച്ചാട്ടത്തിന്റെ കാര്യം പറയാർന്നു അമ്മേ അല്ലെ മായമ്മേ…. അല്ലെ ഭാമമ്മേ…”

 

“അതേ അതേ …. പൊട്ടി വന്ന …”

ചിരിയൊതുക്കിപിടിച്ചു  അവർ പറഞ്ഞു…..

 

“ഓ… ന്തോ ദേ വരണു….

മുത്തശ്ശി വിളിക്കുന്നു ഇപ്പൊ വരാം… “

അതും പറഞ്ഞു  സൂര്യൻ വസുന്ധരയെ നോക്കാതെ ഞൊടിയിടയിൽ അകത്തേക്കോടി….

അവന്റെ ഓട്ടം കണ്ടതും മായയും ഭാമയും പൊട്ടിച്ചിരിച്ചു….

 

“ഈ ചെക്കന്റെയൊരു കാര്യം….”

വസുന്ധര സൂര്യൻ പോയ വഴിയേ നോക്കി പറഞ്ഞു….

മായേ നാളെ ക്ഷേത്രം വരെയൊന്നു പോണം അറിയാലോ പൗർണമിക്കിന്നി അധികം ദിവസം ഇല്ലാന്ന് നേത്രമോൾക്ക് വേണ്ടി എന്തൊക്കെയോ വഴിപാടുണ്ടെന്ന് അമ്മക്ക് ആണേൽ കാലിനു നീര് കൂടി….. നീ ഭാമ യെയും കൂടി കൊണ്ടു പോയിക്കോ ……

 

“ഇതിപ്പോ അമ്മു മായമ്മേടെ മോളാണോ അതോ വസുമ്മെടെ മോളാ… അല്ലേലും എല്ലാർക്കും അമ്മുനെ മാത്രം മതിലോ ഹും…. “

65 Comments

  1. ???????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????

  2. Bro kure ayello…. Nxt part enn varum

  3. Evidra part ??

Comments are closed.