“മ്മ്…. അല്ല ഞാൻ പറഞ്ഞ കാര്യം എന്തായി….”
“താമസസ്ഥലത്തിന്റെ കാര്യം അല്ല്യോ ഇവിടെ ഭൂരിപക്ഷം ലോഡ്ജും കോട്ടേഴ്സുമൊക്കെ ഇന്ദ്രപ്രസ്ഥക്കാരുടെയാ…. പിന്നെ നമ്മുടെത് അങ്ങു ഇന്ദ്രപ്രസ്ഥത്തിന് അപ്പുറത്താ അവിടെ ആണേൽ സൗകര്യകുറവാ….*
*അപ്പൊ പിന്നെ…..”
“പിന്നെ എന്താ എന്തായാലും ഇപ്പൊ ഇന്ദ്രപ്രസ്ഥത്തിലേക്ക് അല്ലെ പോവുന്നെ അവിടെ പറഞ്ഞാ ബാക്കി എല്ലാം പൂ പറിക്കും പോലെ ശെരിയാവും…..”
“അല്ലടോ ഞാൻ പറഞ്ഞ മറ്റേ കാര്യം കൂടി വല്ലതും നടക്കോ…… “
താടിയുഴിഞ്ഞു കൊണ്ട് സാജൻ സേവ്യർനെ നോക്കി…..
“മ്മ്… നടക്കാൻ പറ്റിയ സ്ഥലത്താ സാർ വന്നിരിക്കുന്നെ….
എന്റെ പൊന്നു സാറേ നാട്ട്യാർ പെണ്ണിനെ ആരേലും വേറെ കണ്ണിൽ നോക്കിന് പോലും അറിഞ്ഞാ കഴുത്തിന് മേലേക്ക് തല പോലുണ് കാണില്ല….
ആ സ്ഥലത്താ സർ കോലിറക്കാൻ നോക്കുന്നെ…..”
“ശെടാ താനൊക്കെ എങ്ങനെയാടോ
ഇവിടെ ജീവിക്കുനേ…. ഈ പൂവൻ പഴം പോലെയുള്ളതിനെയാക്കെ നോക്കി വെള്ളമിറക്കാൻ മാത്രേ യോഗളോ തോന്നുന്നു….”
നിരാശയോടെ സാജൻ പറഞ്ഞു…..
“അല്ലടോ ഉത്സവത്തിന്റെ കരയോഗം നടത്താൻ മാത്രം സ്ഥലമൊക്കെ ആ ഇന്ദ്രപ്രസ്ഥത്തില്‍ ഉണ്ടാവോ….”
“സാർ അത് ഇന്ദ്രപ്രസ്ഥം തറവാട്വീട് കാണാത്തതുകൊണ്ടാ ഈ വർത്താനം പറയണേ…. പഴേ രാജകൊട്ടാരം പോലെയിരിക്കും ഈ ഇന്ദ്രപ്രസ്ഥം ചിത്രഗുപ്തമലനിരകളിലെ തെക്കേ ശിഖരത്തിൽ നിന്നും നോക്കിയ ഇന്ദ്രപ്രസ്ഥത്തിന്റെ കന്നിമൂലയിലെ പട്നായക് ശില കാണാം എന്നാ പറച്ചിൽ….”
???????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????
Bro kure ayello…. Nxt part enn varum
Evidra part ??