?അഭിമന്യു? 6 [Teetotaller] 319

“ചോര കണ്ടാ പേടിക്കുന്നവന് എങ്ങനെയാടോ ഇത്ര വലിയ സ്ഥനാമൊക്കെ കിട്ടോഡോ….”

 

“അത് അതിനൊക്കെ എന്തൊക്കെയോ ആചാരവും കർമങ്ങളുമൊക്കെ ഉണ്ടെന്നെ…. കൂടുതൽ ഒന്നും എനിക്കറിയില്ല…. ക്ഷേത്രപാലകൻ എപ്പോഴും ഇന്ദ്രപ്രസ്ഥകാരനാവണമെന്നെ ഉള്ളോ പിന്നെ അതുപോലെ ഒരു രാത്രി കറുവൻമലയിൽ പോയി ഒരു ഇന്ദ്രനീലകല്ലു മായി ജീവനോടെ തിരിച്ചെത്തണം അങ്ങനെയൊരു വകുപ്പും കൂടി ഉണ്ട്……”

 

“അതിപ്പോ ഒരു രാത്രി ആ മലയിൽ അത് എളുപ്പം അല്ലെടോ….”

 

“ആ അതും ശെരിയാ എളുപ്പം തന്നെയാ…. ന്റെ സാറേ ഒരു പത്തുവയസ്കാരന് അത് അത്രേ എളുപ്പം ആവോ…. പിന്നെ കറുവൻമലയിൽ പോയാ ജീവനോടെ ഒരു ഇന്ദ്രപ്രസ്ഥക്കാരനും തിരിച്ചു വന്നിട്ടില്ല …..”

സേവ്യർ തമാശ പറയും പോലെ നിസാരമായി സാജനെ നോക്കി പറഞ്ഞു…..

 

“എന്തൊക്കെയാടോ താനീ പറയുന്നേ….. “

 

“ഓ എന്റെ സാറേ …ഈ ഇന്ദ്രപ്രസ്ഥത്തിൽ മൊത്തം മൂന്ന് കൂട്ടരാണ് പ്രധാനമായും ഉള്ളത് , ഒന്ന് സാമ്പത്തികമായും സാമൂഹികമായും മുന്നിൽ ഉള്ള ദീക്ഷകർ പിന്നെ ഈ നാട്ട്യാർകാര് ഇവരാണ് ഇവിടെ ഭൂരിപക്ഷവും എണ്ണത്തിൽ കൂടുതലും പിന്നെ ഉള്ളത് അതികം അങ്ങനെ പുറത്ത് കാണാത്ത കറുവൻമലയിലെ കറുവ്യർ കൂട്ടങ്ങൾ ….

എല്ലായിടത്തും പോലെ ഈ മൂന്ന് പേരും അങ്ങോട്ടും ഇങ്ങോട്ടും തമ്മിൽ വർഷങ്ങളായി ഉള്ള വഴക്കും വക്കാണവുമായി തന്നെ മുന്നോട്ട് പോവുന്നു….

അതിൽ നാട്ട്യാർകാരും കറുവ്യർ കൂട്ടങ്ങളും തമ്മിൽ ബദ്ധശത്രുക്കൾ ആണേലും അവരത് തമ്മിലത് പുറത്ത് കാണിക്കില്ല… ശെരിക്കും പറഞ്ഞ പകലും രാത്രിയും പോലെയാണ് ഇവർ…. പിന്നെ ഒരേയൊരു കാര്യത്തിൽ മാത്രമാണ് അവർക്കിടയിൽ ഒരുമ്മയുള്ളത് അതീ കാലഭൈരവ ക്ഷേത്രവുമായി ബന്ധപ്പെട്ടാ….

ശെരിക്കും പറഞ്ഞാ ഈവരെയൊക്കെ ഒരുമിച്ച് നിർത്തുന്നത് ഈ ക്ഷേത്രപാലകൻ എന്ന സ്ഥാനമാണ്…… 

ഈ കരുവ്യർ കൂട്ടങ്ങൾ നാട്ട്യാർക്കാരെക്കാളും അപകടക്കാരികൾ ആണെന്നാ കേട്ടിട്ടുള്ളത് പിന്നെ എന്താണെന്ന് വെച്ചാ ഈ കറുവ്യർ കൂട്ടങ്ങൾ ജീവിതകാലം മുഴുവൻ ഈ ക്ഷേത്രപാലകനു കാവലായി ഒപ്പം ഉണ്ടാവും എന്നാ പറച്ചിൽ….

 അതുകൊണ്ട്‌ ആയാളാണ് ഇവർകിടയിലെ നൂൽപാലം…..

അങ്ങനെ ഉള്ളപ്പോ ഒരുകഴിവും ഇല്ലാത്തവനെ ഇവര് എല്ലാരും കൂടി തിരഞ്ഞെടുക്കില്ലാലോ…. ഇതൊക്കെ കണ്ടും കേട്ടും ഇവർക്കിടയിലൊരു പ്രശനവും ഉണ്ടാവാതെ കൊണ്ടു നടക്കണേൽ അതിനത്യാവശ്യം കാര്യപ്രാപ്തി വേണം …. പിന്നെ തലയിലെഴുതും…..”

 

“മ്മ് അപ്പോ അഭിമന്യു നിസാരക്കാരനല്ല ….

എന്താടോ വണ്ടിക്കൊരു വലിവ്…..”

 

“സർക്കാര് വണ്ടിയല്ലേ സാജൻ സാറേ വലിവും ആസ്മയുമൊക്കെ ചെറുതായി ഉണ്ടാവും……”

65 Comments

  1. ???????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????

  2. Bro kure ayello…. Nxt part enn varum

  3. Evidra part ??

Comments are closed.