?അഭിമന്യു? 6 [Teetotaller] 319

 

“മോനെ മനുകുട്ടാ നീ ഇങ്ങു വന്നെ ആശാൻ ഒരു കാര്യംപറയട്ടെ…..”

കൃഷ്ണന്റെ തോളിൽ കയ്യും ചാർത്തി സംസാരിക്കുന്ന മനുവിനെ വിടർന്ന പുഞ്ചിരിയോടെ തേവുണ്ണി അടുത്തേക്ക് വിളിച്ചു….

 

“കൃഷ്ണാ നീ പോവല്ലേ ആ പിള്ളേരെയൊക്കെയൊന്ന് വിളിച്ചു കൂട്ട്….

ഞാനിപ്പം വരാവേ…..”

അതും പറഞ്ഞു മനു തേവുണ്ണിയെ ലക്ഷ്യമാക്കി കൈവീശി കാണിച്ചു ചെറു ചിരിയോടെ തന്നെ നടന്നു….

 

“ആശാനേ ഓയ് ആശാനേ……”

 

“നീ എവിടെ പോയിരുന്നടാ കള്ള തിരുമാലി …. ഇത്രേം നേരം ഞങ്ങള് തീ തിന്നേർന്നു…..”

തേവുണ്ണിയെ നോക്കി വെളുക്കന്നെ ചിരിച്ചു 

കൊണ്ട് നടന്നു വന്ന മനുവിന്റെ ചെവിയിൽ പിടിച്ചുകൊണ്ട് തേവുണ്ണി കപടദേഷ്യത്തോടെ ചോദിച്ചു….

 

“ആയ്യോ ആ ചെവിവിടാശാനെ വേദനിക്കുന്നെ…..ദേ പിള്ളേരൊക്കെ നോക്കി ചിരിക്കുന്നു നാണം കെടുത്തല്ലേ….. “

 

“ആ വേദനിക്കാൻ തന്ന്യ പിടിച്ചേ…. അല്ലേല് കൊച്ചുകുഞ്ഞൊന്നും അല്ലലോ….”

 

“ഒരബദ്ധമേത് പോലീസ്ക്കാരനും പറ്റും…. ക്ഷേമിക്കന്നെ…. അല്ലെ കൃഷ്‌ണ… “

 

“മ്മ് അതേ അതേ….”

കുട്ടികളെ പോലെ കരയുന്ന അഭിമന്യുവിനെ നോക്കി കൃഷ്ണൻ അടക്കിപിടിച്ചു ചിരിച്ചു കൊണ്ട് പറഞ്ഞു

 

“എടാ നിന്നെക്കാൾ പത്തമ്പത് ഓണം കൂടുതൽ ഉണ്ടവനാ ഈ തേവുണ്ണി….. ഇന്നത്തെ ദിവസം പോലും നീ മറന്നെങ്കിൽ അത്  പ്രണയാസലാപം നടന്നതാൻ പോയതാണെന് മനസിലാക്കാൻ മാത്രം വിവരമൊക്കെ ഈ കെളവനുണ്ട് കേട്ടല്ലോ”

 

“ഓ ….. ആക്കിയതാലെ ആശാനേ….. ആഹാ എന്താ ചിരി … ചിരിക്ക് എല്ലാരും ചിരിക്ക്….. ഹും കണ്ടോ ഈ ഉത്സവത്തിനു മുമ്പ് എന്റെ അമ്മുന്റെ കയ്യും പിടിച്ച് ഞാൻ ഈ ഇന്ദ്രപ്രസ്ഥം മുഴുവൻ പാട്ടും പാടി നടക്കും….”

എല്ലാവരെയും നോക്കിയവൻ വീമ്പുപറഞ്ഞു….

 

” ആ മാനസ മൈനെ എന്നാവും….. “

കൃഷ്‌ണൻ അത് പറഞ്ഞതും കേട്ടുനിന്നവർ വീണ്ടും ചിരിക്കാൻ തുടങ്ങി…. 

 

” അലവലാതി….. “

അഭിമന്യു അവനെ നോക്കി പല്ലുകടിച്ചു  കൊണ്ട്

കൃഷ്ണനെ മനസിൽ നന്നായങ്ങു സ്മരിച്ചു ….

65 Comments

  1. ???????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????

  2. Bro kure ayello…. Nxt part enn varum

  3. Evidra part ??

Comments are closed.