ഭാമയുടെ മടിയിൽ തലവെച്ചു കിടന്നുകൊണ്ട് അഭിമന്യു ഇടംകണ്ണുകൊണ്ടു നേത്രയെ പമ്മി നോക്കിക്കൊണ്ടിരുന്നു..….
ആ നിലവിളക്കിന്റെ ചാരുതയിൽ നേത്ര അതി സുന്ദരിയായിരുന്നു….
പരസ്പരം ചുംബിച്ചു കൊണ്ട് അമർന്നിരിക്കുന്ന തിങ്ങിനിറഞ്ഞ കട്ടിയേറിയ കണ്പീലികൾ ഉള്ള വാലിട്ടെഴുതിയ നീണ്ട കരിനീല മിഴികൾ….
അതിനു അനുപാതമായി കുഞ്ഞു മൂക്കും
നാമജപതിനനുസരിച്ചു അകലാൻ മടിക്കുന്ന പോൽ നിർമ്മലമായ അധരങ്ങൾ….
കരിനീല ധാവണിയിൽ തെളിഞ്ഞു കാണുന്ന അംഗലാവണ്യം….
നിലവിളക്കിന്റെ ശോഭയിൽ പ്രഭയോടെ തിളങ്ങുന്ന അവളുടെ ആകാരഭംഗി
ഒരു നിമിഷം അവനെ മാടി വിളിച്ചു…..
തന്നെയാരോ സസൂക്ഷ്മം നോക്കുന്നുണ്ടെന്നു മനസിലായ നേത്ര നാപജപം നിർത്തി പതിയെ തൊഴുതുകൊണ്ടു എഴുന്നേറ്റു…..
അപ്പോഴുക്കും കേശു തെന്നിത്തെറിച്ചു ഓടിവന്നു നേത്രയെ കെട്ടിപിടിച്ചു….
“കേശു പാവാടെൽ പിടിച്ചു നടന്നാൽ നീ വിഴുവേ ഇങ്ങു വാ മാമി എടുക്കാം….”
അതും പറഞ്ഞു നേത്ര കേശുവിനെ കോരിയെടുത്തു ……
” ടാ കള്ളാ ഇത്ര നേരം ഞാൻ വിളിച്ചപ്പോ നീ വന്നില്ല അല്ലെ… ഇനി ലച്ചുമ്മാ വിളിച്ചു വാ ഹും….”
ലച്ചു വിഷമത്തോടെ കരയുന്ന കുഞ്ഞുകേശുവിനെ നോക്കി…. ലച്ചു കരയുന്നത് കണ്ട കേശുവിന്റെ ചുണ്ട് പുറത്തേക്ക് തള്ളി വന്നു…. കുഞ്ഞികണ്ണുകൾ തുളുമ്പി കേശു വിങ്ങാൻ തുടങ്ങി….
“അയ്യേ മാമിടെ കുട്ടി കരയാണോ….. ലച്ചുമ്മാ ചുമ്മാ പറഞ്ഞതല്ലേ ….. ദേ നോക്ക് മാമി അമ്പിളിമാമനെ കാണിച്ചു തരാലോ….”.
വിങ്ങിപൊട്ടുന്ന കേശുവിനെയും തൊലിട്ട് നേത്ര ജലകത്തിനടുത്തേക്ക് നടന്നു…..
” ലച്ചു നീ എന്തിനാ കൊച്ചിനെ കരയിച്ചേ…. വിദ്യ ആണേൽ ഇനി നാളെയെ എത്തുള്ളോ അതിനിടയിൽ ഇവനങ്ങാനും വാശി കൂട്ടി വല്ലതും വരുത്തിവെച്ചാലോ…..”
ലച്ചുവിന്റെ കയ്യിൽ പതിയെ അടിച്ചു വസുന്ധര ദേഷ്യത്തോടെ പറഞ്ഞു
“ഞാൻ ചുമ്മാ പറഞ്ഞതാ വല്ല്യമ്മേ….. കേശു കരയും വിചാരിച്ചില്ല……”
“വിചാരിച്ചില്ല എന്ന്… കെട്ടിച്ചു വിടാൻ പ്രായം ആയി എല്ലാത്തിനും ഇപ്പോഴും കുട്ടികളി തന്ന്യ…. “
വസുന്ധര ദേഷ്യത്തോടെ ലച്ചുവിനെ നോക്കി
???????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????
Bro kure ayello…. Nxt part enn varum
Evidra part ??