?അഭിമന്യു? 6 [Teetotaller] 319

 

“വേണ്ട….”

 അറുത്തു മുറിച്ചു പറഞ്ഞു കൊണ്ട് മഹാദേവൻ പുറത്തേക്ക് നടന്നു….

മഹേന്ദ്രനറിയാമായിരുന്നു ഇനി അവിടെ ചോദ്യങ്ങൾ ഇല്ല എന്ന്…..

 

ഒപ്പം ഉണ്ടായിരുന്ന സാജനും സേവ്യറും ഇത് കേട്ടിരുന്നു…. സേവ്യർ വല്യഭവവെത്യാസമില്ലാതെ ജീപ്പിനടുത്തേക്ക് നടന്നു…..

 

” ദേവൻ സാർ ….. ഇത്തരം കാര്യങ്ങൾ പോലീസിനെ ഏൽപ്പിച്ചുകൂടെ…? “

എവിടുന്നോ കിട്ടിയ ധൈര്യത്തോടെ തന്റെ പോലീസ് അധിക്കാരത്തോടെ സാജൻ ചോദിച്ചു…..

 

മുന്നോട്ട് നടന്ന മഹാദേവൻ ഒന്നു നിന്നു പതിയെ തിരിഞ്ഞു …..

 

” ഈ നിയമം കയ്യിലെടുക്കുന്നത് തെറ്റല്ലേ സാർ…. അതിനു ഇവിടെ ഞങ്ങൾ പോലീസ് ഉണ്ട് നിയമം കോടതിയൊക്കെ ഇല്ലേ…. പിന്നെ ദേവൻ സാർ കുറച്ചു കാലം ഡൽഹിയിൽ ഉണ്ടായിരുന്നതല്ലേ ഇതോക്കെ തെറ്റ് അല്ലെ…? “

 

” ഇന്ദ്രപ്രസ്ഥത്തിന് സ്വന്തമായി നീതിയും നിയമവുമുണ്ട് അതിൽ പുറത്തു നിന്നും ആരും ഇടപെടേണ്ട…..”

ഒരു താക്കിത് എന്ന പോലെ മഹാദേവൻ സാജനെ ഒന്ന് നോക്കി…..

 

” അത് അത് ഇവിടെ പോലീസിനും കോടതിക്കുമെല്ലാം ഒരു അധികാരമുണ്ട്….. പലതും തടയാനും നിർത്തലാക്കാനും “

മഹാദേവന്റെ കൂർത്ത കണ്ണുകൾക്ക് മുന്നിൽ സാജന്റെ പാതി ധൈര്യം ചോർന്നു പോയിരുന്നു…. എന്നിട്ടും ആ എങ്ങനെയോ ആ വാക്കുകൾ പുറത്തു വന്നു….

 

“മ്മ്……..

സാജാ നേരം കനത്തു തുടങ്ങി ഇരുട്ടു മൂടിയാൽ പിന്നെ ഇന്ദ്രപ്രസ്ഥത്തിൽ കുറുക്കനും ചെന്നായയുമെല്ലാം ഇര തേടി അലഞ്ഞുതിരിയും എന്നാലോ ഇവരാരും ഒറ്റകൊമ്പനു വലംവെക്കാൻ നിൽക്കില്ല…. കാരണം ഇന്ദ്രപ്രസ്ഥത്തിലെ രാത്രിക്ക് ഒരു പ്രത്യേക ഗന്ധാ …. പലപ്പോഴും അതിന് ചോരയുടെ രുചിയായിരിക്കും….

നിന്റെ അപ്പൻ തലപള്ളി പൗലോസിനോട് ചോദിച്ചാൽ പറയും  ഒറ്റകൊമ്പനു മുന്നി പിച്ചാത്തിയുമായി (ചെറിയ കത്തി) പോയാലുള്ള അവസ്ഥ….”

സാജന്റെ കണ്ണുകളിലേക്ക് കനത്തിൽ നോക്കി അതും പറഞ്ഞു മഹാദേവൻ കാറിനടുത്തേക്ക് നടന്നു…..

 

ആ തീക്ഷ്ണമായ നോട്ടത്തിൽ തന്നെ സാജൻ അടിമുടി ഭയന്നിരുന്നു

ഒരു നിമിഷം സാജൻ ആ ഗൗരവമേറിയ വാക്കുകളിൽ നിശ്ചലനായി നിന്നു….. 

65 Comments

  1. ???????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????

  2. Bro kure ayello…. Nxt part enn varum

  3. Evidra part ??

Comments are closed.