” ഓ നീയോ അല്ല കേസിൽ വല്ല പുരോഗതിയും ഉണ്ടോടോ….”
“ഇതു ഇതു വരെ ഇല്ല…. അന്വേഷിക്കുന്നുണ്ട്….. “
തല ചൊറിഞ്ഞുകൊണ്ട സേവ്യർ പറഞ്ഞു…..
“മ്മ് പിന്നെ സേവ്യറെ കാര്യങ്ങൾ ഒക്കെ ഞാൻ ഒരു വട്ടം പറഞ്ഞത് അല്ലെ….
…അല്ല ഇത് ….
തനിക്ക് ന്തോ എന്നോട് ചോദിക്കാൻ ഉണ്ടല്ലോ…? “
മഹാദേവൻ സേവ്യർന് അടുത്തു നിൽക്കുന്ന സാജനെ നോക്കി ഗൗരവത്തോടെ ചോദിച്ചു…..
മഹാദേവന്റെ ഘനഗംഭീര്യത്തോടെ ഉള്ള ചോദ്യം കേട്ടതും സാജൻ അറിയാതെ വെള്ളമിറക്കി….
“ആ വല്യച്ഛ ഇതാ പുതിയ സിഐ സാജൻ …
ആ മോഷണ കേസൊക്കെ ഇനി അന്വേഷിക്കുന്നത് ഇയാളാ….
ജോയിൻ ചെയ്തിട്ട് അതികം ആയില്ല…..
പിന്നെ സാജന് താമസ സൗകര്യം ഒന്നും ശെരിയായില്ലന്നാ പറഞ്ഞെ അപ്പോ നമ്മുടെ കവലയിലെ ചങ്ങാടത്തിലെ വലിയ വീട് വെറുതെ കെടുക്കല്ലേ അതൊന്ന് സാജന് വാടകക്ക് കൊടുക്കൻ വേണ്ടി ചോദിക്കായിരുന്നു…. നമ്മടെ പഴയ കമ്മീഷണന്റെ കൊച്ചുമോൻ കൂടി ആണ്…. “
അപ്പോഴേക്കും മഹേന്ദ്രൻ ഇടപെട്ടു…
“മ്മ്…. കാര്യങ്ങൾ ഒക്കെ വേണ്ട പോലെ മഹി ചെയ്തു തരും….. പിന്നെ കേസിന്റെ അറിയാലോ പാരമ്പര്യമായി കിട്ടിയ വസ്തുക്കളാ ഈ നാടിന്റെ പല രഹസ്യങ്ങളുമെഴുതി ചേർക്കപ്പെട്ടവ…. ഇത്രയും ക്ഷമിച്ചത് ഇവന്മാരൊക്കെ പറഞ്ഞിട്ടാ ഇനിയും പുരോഗതിയൊന്നും ഇല്ലേൽ വരെ വഴി നോക്കാൻ ഞങ്ങൾക്കറിയാം…..”
ഒരു താക്കിത് എന്ന പോലെ പറഞ്ഞുകൊണ്ട് മഹാദേവൻ സാജനെയൊന്ന് ഇരുത്തി നോക്കി കാർത്തിയെ വിളിച്ചു മുന്നോട്ട് നടന്നു…..
“രാമാ… വേൽതറയിൽ നിന്നും ശിവൻ കൂടി കാണും….”
“ഈ രാത്രി ഇത് എവിടേക്കാ വല്യച്ഛ ഞാൻ വരണോ….”
എന്തോ പ്രശനമുണ്ടെന്നു ശിവനെ വിളിക്കാൻ പറഞ്ഞത് കേട്ട മഹിക്ക് അപ്പൊൾ തന്നെ മനസിലായി ….
“കലാക്ഷേത്രത്തിൽ എന്തോ കാര്യം …. പിന്നെ ശേഖരൻ ഉണ്ട് അവിടെ…..”
മഹാദേവൻ നിസാരമായി പറഞ്ഞു….
” എന്നാൽ ആദിയെ കൂടി….”
???????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????
Bro kure ayello…. Nxt part enn varum
Evidra part ??