? 26
“ഞാൻ ഒരു പാഴ്ജന്മം അല്ലെടാ..വെറും പാഴ്ജന്മം… ഒന്നിനും കഴിയാത്തവൻ..അങ്ങനെ ഉള്ളവൻ ഇതിനൊന്നും നിൽക്കാൻ പാടില്ലായിരുന്നു…എന്റെ തെറ്റാണ്.”
അതും പറഞ്ഞു അവൻ അര്‍ജുനെയും ഇച്ചുവിനെയും തിരിഞ്ഞു നോക്കുക കൂടി ചെയ്യാതെ വീട്ടിലേക്ക് വേഗം തന്നെ നടന്നു..അവർ രണ്ടുപേരും നന്ദുവിനെ വിളിച്ചെങ്കിലും അവൻ മൈൻഡ് കൂടി ചെയ്യാതെ വീട്ടിലേക്ക് നടന്നു..അവന്റെ മനസ്സ് അത്രയും നൊന്തിരുന്നു..
____________
വീട്ടിൽ എത്തിയ നന്ദുവിന് രാത്രി ആയിട്ടുപോലും അവന്റെ സങ്കടം മാറിയിരുന്നില്ല…വൈകുന്നേരം മുതൽ രാത്രി വരെ ബുക്കിന്റെ മുന്നിൽ നിന്നും മാറാതെ ഇരുന്നു പഠിക്കാറുള്ള നന്ദു അന്ന് തല വേദന എന്നും പറഞ്ഞു കട്ടിലിൽ കയറി കിടന്നത് അവന്റെ അമ്മയെയും ചേച്ചിയെയും ഞെട്ടിച്ചു..
തല വേദന എന്നു പറഞ്ഞതുകൊണ്ട് അച്ഛൻ ജയരാമൻ അവനെ വഴക്ക് പറഞ്ഞില്ല..
അവൻ മുറിയിൽ ലൈറ്റും ഓഫാക്കി കട്ടിലിൽ കിടക്കുകയായിരുന്നു..അവന്റെ ഉള്ളിൽ അവൻ ഒന്നിനും കൊള്ളാത്തവൻ എന്ന തോന്നൽ മാത്രമായിരുന്നു ഉണ്ടായിരുന്നത്..
അപ്പോഴാണ് ആരോ വാതിൽ തുറന്ന് അകത്തേക്ക് കയറിയത്…രാഗേന്ദു ആയിരുന്നു അത്…അവൾ അകത്തു കയറി ലൈറ്റും ഓണ്‍ ആകാതെ വാതിലും അടച്ചു ലോക്ക് ചെയ്തു അവന്റെ അടുത്തു വന്നിരുന്നു..
Motham vayichu adipoli✨
Wait cheyyunnu ?
???
വിഷ്ണു ബ്രോ എന്തായി! ഓപ്പറേഷൻ ഒക്കെ നന്നായി നടന്നോ?
1 month rest..No talking no stressing..cheythal bleeding varum ?
Rest ഒക്കെ എടുത്ത് നല്ല രീതിയിൽ തിരിച്ചു വാ ❤
തുടക്കം സൂപ്പർ ആയിരുന്നു പൊളിച്ചു അടുത്ത ഭാഗത്തിനായി കാത്തിരിയ്ക്കുന്നു❤️??????????
S2 തുടക്കം നന്നായിട്ടുണ്ട്. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു